Indian

വിവാഹം വൈകുന്നതില്‍ ബുദ്ധിമുട്ട് മാറാന്‍ ഏഴുവയസുകാരിയെ നരബലി നല്‍കാന്‍ തട്ടിക്കൊണ്ടുപോയി ; രണ്ടു പേര്‍ അറസ്റ്റില്‍
ഉത്തര്‍ പ്രദേശിലെ നോയിഡയില്‍ ഏഴ് വയസുകാരിയെ നരബലി കഴിക്കാനായി തട്ടിക്കൊണ്ടുപോയ രണ്ട് പേര്‍ അറസ്റ്റില്‍. വിവാഹം വൈകുന്നതിലെ ബുദ്ധിമുട്ടുകള്‍ മാറാനാണ് മന്ത്രവാദം നടത്തി നരബലി കഴിക്കാന്‍ പദ്ധതിയിട്ടത്. അയല്‍വാസി ഉള്‍പ്പടെയുള്ള രണ്ട് പേരാണ് തട്ടിക്കൊണ്ടുപോയത്. പെണ്‍കൂട്ടിയെ പൊലീസ് രക്ഷപ്പെടുത്തി. മാര്‍ച്ച് 13നാണ് നോയിഡയിലെ സെക്ടര്‍ 63ല്‍ ഛജാര്‍സി കോളനിയിലെ വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായത്. ഇതിന് പിന്നാലെ കുട്ടിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ 200 ഓളം പേരെ ചോദ്യം ചെയ്തിരുന്നു. ഒരാള്‍ പെണ്‍കുട്ടിയെ കൊണ്ടുപോകുന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. തിരച്ചിലിനൊടുവില്‍ ഛജാര്‍സി കോളനിയിലെ തന്നെ താമസക്കാരായ സോനു (25), ഭാര്യാസഹോദരന്‍ നീതു (31) എന്നിവരെയാണ്

More »

ഭഗവന്ത് മന്നിന്റെ സത്യപ്രതിജ്ഞ ; 150 ഏക്കറോളം പാടത്തെ വിളകള്‍ നശിപ്പിച്ചെന്ന് ആരോപണം ; സത്യപ്രതിജ്ഞാ ചടങ്ങിനായി രണ്ടരക്കോടിയോളം രൂപയാണ് സര്‍ക്കാര്‍ നീക്കിവെച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ട്
പഞ്ചാബ് നിയുക്ത മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ സ്ഥാനാരോഹണത്തിന് വേദി ഒരുക്കാനായി 150 ഏക്കറോളം വരുന്ന പാടത്തെ വിളകള്‍ നശിപ്പിച്ചതായി ആരോപണം. ഭഗത് സിംഗ് സ്മാരകത്തിന്റെ ചുറ്റുമതിലുകള്‍ പൊളിച്ചതായും പരാതിയുണ്ട്. ഇന്ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്കുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് ഇത്തരമൊരു നടപടി.  വിശിഷ്ടാതിഥികള്‍ക്ക് പുറമേ, സാധാരണക്കാരെ മുഴുവനും പരിപാടിയിലേയ്ക്ക്

More »

ഹിജാബ് നിരോധനം ശരിവച്ച കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി വിദ്യാര്‍ത്ഥികള്‍
ഹിജാബ് നിരോധനം ശരിവച്ച കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി വിദ്യാര്‍ത്ഥികള്‍. ഉത്തരവിന്റെ പൂര്‍ണ്ണ രൂപം ലഭിക്കുന്നതോടെ അപ്പീല്‍ നടപടികള്‍ തുടങ്ങും.ഹിജാബ് അനിവാര്യമല്ലെന്നും, മൗലികാവകാശമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയിലെ വിശാല ബെഞ്ച് വിധി പുറപ്പെടുവിച്ചത്. ഹിജാബ് ഇസ്ലാമിന്റെ അവിഭാജ്യ ഘടകമല്ലെന്നും സ്‌കൂളുകളില്‍ യൂണിഫോമിനെ

More »

ഹിജാബ് മൗലികാവകാശമല്ലെന്ന് കര്‍ണാടക ഹൈക്കോടതി, സ്‌കൂളുകളില്‍ യൂണിഫോമിനെ വിദ്യാര്‍ത്ഥികള്‍ക്ക് എതിര്‍ക്കാനാകില്ല, വിഷയത്തില്‍ സര്‍ക്കാരിന് നിയന്ത്രണം നടപ്പാക്കാന്‍ അവകാശമുണ്ടെന്നും കേടതി
ഹിജാബ് അനിവാര്യമല്ലന്നും, മൗലികാവകാശമല്ലന്നും കര്‍ണ്ണാടക ഹൈക്കോടതി.ഇക്കാര്യത്തില്‍ കര്‍ണ്ണാടക സര്‍ക്കാരിന്റെ ഉത്തരവ് ഹൈക്കോടതി പൂര്‍ണ്ണമായും ശരിവച്ചു.ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്തുള്ള  ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് കര്‍ണ്ണാടക ഹൈക്കോടതിയുടെ വിശാല ബഞ്ച് ഈ വിധിപുറപ്പെടുവിച്ചത്. ഹിജാബ് ഇസ്ലാമിന്റെ അവിഭാജ്യ ഘടകമല്ലെന്നും സ്‌കൂളുകളില്‍ യൂണിഫോമിനെ

More »

ഇതേ നിലപാട് തുടര്‍ന്നാല്‍ കോണ്‍ഗ്രസിന് നിലനില്‍ക്കാനാവില്ല ; 'കോണ്‍ഗ്രസിനെ ചിലര്‍ വീട്ടില്‍ ഒതുക്കാന്‍ ശ്രമിക്കുന്നു'; ഗാന്ധി കുടുംബത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി കപില്‍ സിബല്‍
നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഏറ്റുവാങ്ങിയ വലിയ തിരിച്ചടിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ നേതൃമാറ്റം എന്ന ചര്‍ച്ചകള്‍ പുരോഗമിക്കെ നേതൃത്വത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍. ഗാന്ധി കുടുംബത്തെ നേരിട്ട് രുക്ഷമായി വിമര്‍ശിക്കുന്ന അദ്ദേഹം കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്നും മാറിനില്‍ക്കാന്‍ ഇവര്‍ തയ്യാറാവണമെന്നും ആവശ്യപ്പെടുന്നു. ദേശീയ

More »

പുരയിടത്തില്‍ കയറി കളിച്ചു, അഞ്ചുവയസുകാരനെ കുത്തി കൊലപ്പെടുത്തി; പ്രതിയെ ജീവനോടെ കത്തിച്ചു
അഞ്ചുവയസുകാരനെ കുത്തികൊലപ്പെടുത്തിയ പ്രതിയെ മര്‍ദ്ദിച്ച് അവശനാക്കി ജീവനോടെ കത്തിച്ചു. ആസാമിലെ ദിബ്രുഘട്ട് ജില്ലയിലെ റൊഹ്‌മോരിയ ഗ്രാമത്തിലാണ് സംഭവം. ശനിയാഴ്ചയാണ് ധോലാജാന്‍ എസ്റ്റേറ്റില്‍ താമസിക്കുന്ന ഉജ്ജ്വല്‍ മുരെയെന്ന കുട്ടിയെ പ്രദേശവാസി തന്നെയായ സുനില്‍ താന്തി കഴുത്തറുത്ത് കൊന്നത്. കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരനും മറ്റുകുട്ടികളും സുനിലിന്റെ പുരയിടത്തില്‍ കയറി

More »

'ഇന്ത്യയിലെ വോട്ടര്‍മാര്‍ക്ക് സര്‍പ്രൈസ് തരാനുള്ള കപാസിറ്റി ഉണ്ട്, ഒരു ദിവസം അവര്‍ ബി.ജെ.പിക്കും സര്‍പ്രൈസ് നല്‍കും ; മോദി അതിയായ ഊര്‍ജ്ജവും കരുത്തുമുള്ള നേതാവെന്ന് ശശി തരൂര്‍
ഉത്തര്‍പ്രദേശിലെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. അതിഭയങ്കരമായ ഊര്‍ജവും കരുത്തുമുള്ളയാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് ശശി തരൂര്‍ പറഞ്ഞു. ജയ്പൂര്‍ ലിറ്ററേചര്‍ ഫെസ്റ്റിവലില്‍ പങ്കെടുത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എം.പി. 'അസാമാന്യമായ ഊര്‍ജവും ശക്തിയുമുള്ളയാളാണ് പ്രധാനമന്ത്രി

More »

മകന്‍ എംഎല്‍എ ആയാലും തൂപ്പു ജോലി തുടരും, ഇതെന്റെ ജീവിത മാര്‍ഗ്ഗം ; ഛന്നിയെ തോല്‍പ്പിച്ച ലാഭ് സിങിന്റെ അമ്മ
പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും ശ്രദ്ധേയമായ വിജയമായിരുന്നു കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ ചരണ്‍ ജിത് സിംഗ് ഛന്നിയെ തോല്‍പിച്ച എഎപിയുടെ ലാഭ് സിങ് ഉകുകേ. ഛന്നിയെ ബദൗര്‍ മണ്ഡലത്തില്‍ 37,550 വോട്ടുകള്‍ക്കാണ് ലാഭ് സിങ്ങ് പരാജയപ്പെടുത്തിയത്. മൊബൈല്‍ റിപ്പയര്‍ ഷോപ്പ് ജീവനക്കാരനാണ് 35കാരനായ ലാഭ് സിങ്ങ്. അച്ഛന്‍ ഡ്രൈവറാണ്, അമ്മ ഒരു സര്‍ക്കാര്‍ സ്‌കൂളിലെ

More »

പൂട്ടികിടന്ന വീട്ടില്‍ കയറിയ കള്ളനെ യുസ്സിലിരുന്ന് പിടികൂടി വീട്ടുടമ
ഹൈദരാബാദിലെ വീട്ടില്‍ കയറിയ കള്ളനെ യുഎസ്സിലിരുന്ന് പിടികൂടി വീട്ടുടമസ്ഥന്‍. വീട്ടില്‍ സ്ഥാപിച്ച അത്യാധുനിക സിസിടിവി ക്യാമറകളുടെ സഹായത്തോടെയാണു ഹൗസിങ് കോളനിയിലെ വീട്ടില്‍ കയറിയ കള്ളനെ പിടിച്ചത്. അടച്ചിട്ട വീടുകളില്‍ മാത്രം കവര്‍ച്ച നടത്തി കുപ്രസിദ്ധനമായ ടി രാമകൃഷ്ണന്‍ എന്ന കള്ളനാണ് അറസ്റ്റിലായത്. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഹൈദരാബാദ് പോലീസ് സ്റ്റേഷന്‍

More »

അതിഷി മര്‍ലേന ഡല്‍ഹി മുഖ്യമന്ത്രി; ഡല്‍ഹിയുടെ മൂന്നാം വനിതാ മുഖ്യമന്ത്രി

അതിഷി മര്‍ലേന ഡല്‍ഹി മുഖ്യമന്ത്രി. ആം ആദ്മി നിയമസഭാ കക്ഷിയോഗത്തിലാണ് തീരുമാനം. കെജ്രിവാള്‍ മന്ത്രിസഭയില്‍ വിദ്യാഭ്യസ, പൊതുമരാമത്ത് മന്ത്രിയായിരുന്നു അതിഷി. ഡല്‍ഹിയുടെ മൂന്നാം വനിതാ മുഖ്യമന്ത്രിയാണ് അതിഷി. അരവിന്ദ് കെജ്രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജി വെക്കുന്ന

വന്ദേ ഭാരത് എക്സ്പ്രസ് ഉദ്ഘാടന ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ബിജെപിയുടെ വനിതാ എംഎല്‍എ ട്രാക്കിലേക്ക് വീണു ; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ആഗ്ര-വാരാണസി വന്ദേ ഭാരത് എക്സ്പ്രസ് ഉദ്ഘാടന ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ബിജെപിയുടെ വനിതാ എംഎല്‍എ ട്രാക്കിലേക്ക് വീണു. ഇറ്റാവ എംഎല്‍എ സരിതാ ബദൗരിയയാണ് റെയില്‍വേ ട്രാക്കില്‍ വീണത് സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. വൈകുന്നേരം 6 മണിയോടെയായിരുന്നു

റീല്‍സ് വൈറലാകാനായി മൃതദേഹമായി അഭിനയിച്ച യുവാവ് ; ജനം വട്ടം കൂടി ; അറസ്റ്റ്

റീല്‍സ് വൈറലാകാനായി മൃതദേഹമായി അഭിനയിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ച് ജില്ലയിലാണ്‍് സംഭവം. പ്രാങ്ക് വീഡിയോയിലാണ് മുകേഷ് കുമാര്‍ എന്ന 23കാരന്‍ ആളുകളെ കബളിപ്പിക്കാനായി മൃതദേഹമായി നടിച്ചത്. പ്രചരിച്ച വീഡിയോയില്‍ മുകേഷ് കുമാര്‍ മരിച്ചതായി നടിച്ച് റോഡില്‍

വിവാഹം കഴിഞ്ഞിട്ട് 40 ദിവസം മാത്രം, ഭര്‍ത്താവ് കുളിക്കുന്നില്ലെന്ന പരാതിയില്‍ വിവാഹ മോചനം തേടി യുവതി

വിവാഹം കഴിഞ്ഞിട്ട് 40 ദിവസം മാത്രം പിന്നിടവേ വിവാഹ മോചനം വേണമെന്ന ആവശ്യവുമായി യുവതി. ഭര്‍ത്താവ് കുളിക്കില്ലെന്നതാണ് കാരണം. മാസത്തില്‍ രണ്ട് തവണ മാത്രമാണ് ഭര്‍ത്താവ് കുളിക്കുന്നത്. അതിനാല്‍ ശരീരത്തില്‍ നിന്നുള്ള ദുര്‍ഗന്ധം അസഹ്യമാണെന്നും യുവതി പരാതിയില്‍

ഒല സ്‌കൂട്ടര്‍ ആരും വാങ്ങരുതേ... ഇലക്ട്രിക് സ്‌കൂട്ടറിനെതിരെയുള്ള യുവതിയുടെ പ്രതിഷേധം വൈറല്‍

കര്‍ണാടകയിലെ കലബുറഗിയില്‍ അടുത്തിടെ ഒരു ഒല ഇലക്ട്രിക് ഉപഭോക്താവ് ഒരു സര്‍വീസ് സ്റ്റേഷന് തീയിട്ട സംഭവം വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഇപ്പോഴിതാ ബെംഗളൂരുവിലെ മറ്റൊരു ഉപഭോക്താവ് ഒല കമ്പനിക്കെതിരെയുള്ള തന്റെ നിരാശ അല്പം വ്യത്യസ്തമായ രീതിയില്‍ പ്രകടിപ്പിക്കുകയാണ്. നിലവിലുള്ള

പ്രണയത്തെ എതിര്‍ത്തതിലുള്ള പക ; അമ്മയെ മകളും കാമുകനായ 20 കാരനും ചേര്‍ന്ന് കൊലപ്പെടുത്തി

വീട്ടമ്മയുടെ കൊലപാതകത്തില്‍ മകളും കാമുകനും അറസ്റ്റില്‍. ബെംഗളൂരു ബൊമ്മനഹള്ളി സ്വദേശി ജയലക്ഷ്മിയെ കൊല്ലപ്പെട്ട കേസിലാണ് മകള്‍ പവിത്ര(29), കാമുകനായ ലൗവ്ലിഷ്(20) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ പ്രണയത്തെ അമ്മ എതിര്‍ത്തതാണ് കൊലയ്ക്ക് കാരണമെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ