Indian
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം പാര്‍ലമെന്റില്‍ കഴിഞ്ഞ ആഴ്ച്ച് ഉച്ചഭക്ഷണം കഴിച്ച ബിഎസ്പി എംപി ബിജെപിയില്‍ ചേര്‍ന്നു. കൊല്ലം എംപി എന്‍ കെ പ്രേമചന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരുടെ കൂടെ മോദിയുടെ വിരുന്നില്‍ പങ്കെടുത്ത ഉത്തര്‍പ്രദേശില്‍നിന്നുള്ള ബിഎസ്പി എംപി റിതേഷ് പാണ്ഡേയാണ് ബിജെപിയില്‍ അംഗത്വം എടുത്തത്. സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് അദേഹം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സിറ്റിങ് സീറ്റ് ലഭിക്കില്ലെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് റിതേഷ് പാണ്ഡേ പാര്‍ട്ടി വിട്ടതെന്ന റിപ്പോര്‍ട്ടുകളുണ്ട്. സിറ്റിങ് സീറ്റില്‍ നിന്ന് അദ്ദേഹത്തെ മത്സരിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്തതോടെയാണ് അദേഹം ബിജെപിയില്‍ ചേര്‍ന്നത്. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തെത്തി അദേഹം പാര്‍ട്ടി അംഗത്വം എടുത്തു. 42 കാരനായ അദ്ദേഹം ഉത്തര്‍പ്രദേശിലെ അംബേദ്കര്‍ നഗറില്‍നിന്നുള്ള എംപിയാണ്.
മുംബൈയിലെ ലോക്കല്‍ ട്രെയിനില്‍ ഒരു യുവതി ഭോജ്പുരി ഗാനത്തിന് നൃത്തം ചെയ്യുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മിഡിയയില്‍ വൈറലാണ്. സഞ്ചരിക്കുന്ന ട്രെയിനിലായിരുന്നു യുവതിയുടെ നൃത്തം. യുവതി സീറ്റില്‍ നിന്ന് പെട്ടെന്ന് എഴുന്നേറ്റ് ഭോജ്പുരി ഗാനത്തിന് ചുവടുവയ്ക്കുന്നതില്‍ നിന്നാണ് വീഡിയോ തുടങ്ങുന്നത്. യുവതിയുടെ അപ്രതീക്ഷിത നൃത്തം അമ്പരപ്പോടെ വീക്ഷിക്കുന്ന കാണികളെയും വീഡിയോയില്‍
സരസ്വതി ദേവിയെ അപമാനിച്ചെന്നും മതവികാരം വ്രണപ്പെടുത്തിയെന്നും ആരോപിച്ച് സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു. രാജസ്ഥാനിലെ കൃഷ്ണഗഞ്ചിലുള്ള ലക്ഡായി ഗ്രാമത്തില്‍ പ്രൈമറി അധ്യാപികയായ ഹേമലത ബൈരവയാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതരുടെ നടപടി ഏറ്റുവാങ്ങിയത്. നടപടി എടുത്ത വിവരം വിദ്യാഭ്യാസ മന്ത്രി തന്നെ പൊതുചടങ്ങില്‍ വെച്ച് അറിയിക്കുകയും ചെയ്തു. സ്‌കൂളില്‍ സരസ്വതി
സഹപാഠിയെ കൊലപ്പെടുത്തിയ കേസില്‍ ആറാം ക്ലാസുകാരന്‍ അറസ്റ്റില്‍. നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ ന്യൂ ഉസ്മാന്‍പുരിലെ സ്വകാര്യ സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് പിടിയിലായത്. സ്‌കൂളിനു പുറത്തുവച്ച് നിസാര കാര്യത്തെ ചൊല്ലിയാണ് ഇരുവരും ഏറ്റുമുട്ടിയത്. മൂക്കിന് ഇടിയേറ്റ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മരിച്ചത്. മരിച്ച കുട്ടിയുടെ തലയ്ക്കും മുഖത്തും കൈകളിലും പരിക്കേറ്റിരുന്നു.
തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ ബസ്സില്‍ നിന്നും ബീഫുമായി ബസില്‍ കയറിയ സ്ത്രീയെ ഇറക്കിവിട്ട സംഭവത്തില്‍ ബസ് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും സസ്‌പെന്‍ഷന്‍. ടിഎന്‍ടിസി ധര്‍മപുരി ഡിവിഷന്‍ നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് നടപടി. ബീഫുമായി ബസ്സില്‍ കയറിയതിന്റെ പേരില്‍ പാഞ്ചാലി എന്ന 59 കാരിയെയാണ് ഇറക്കിവിട്ടത്. ഇവരെ സുരക്ഷിതമല്ലാത്ത സ്ഥലത്താണ് ഇറക്കിവിട്ടതെന്ന്
തന്റെ പേഴ്‌സില്‍ നിന്ന് പണം മോഷ്ടിച്ചിട്ടില്ലെന്ന് വിദ്യാര്‍ത്ഥികളെ ക്ഷേത്രത്തിലേക്ക് കൊണ്ടുപോയി സത്യം ചെയ്യിച്ച അധ്യാപികയ്ക്ക് കുരുക്ക്. തന്റെ പേഴ്‌സില്‍ നിന്ന് 35 രൂപ മോഷ്ടിച്ചിട്ടില്ലെന്ന് ദൈവനാമത്തില്‍ സത്യം ചെയ്യുന്നതിനായി സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ മുഴുവന്‍ അടുത്തുള്ള ക്ഷേത്രത്തിലേക്ക് ടീച്ചര്‍ കൊണ്ടു പോയെന്നാണ് ആരോപണം. ബീഹാറിലാണ് സംഭവം. ആരോപണം ഉയര്‍ന്ന
വിവാഹം കഴിക്കാനായി ടെലിവിഷന്‍ അവതാരകനെ തട്ടിക്കൊണ്ടുപോയ യുവതി അറസ്റ്റില്‍. തെലുങ്ക് ടിവി അവതാകരനായ പ്രണവിനെയാണ് തട്ടിക്കൊണ്ടുപോയത്. ഉപ്പല്‍ എന്ന സ്ഥലത്ത് വച്ചാണ് യുവതി പ്രണവിനെ തട്ടിക്കൊണ്ടുപോയത്. സംഭവത്തില്‍ യുവസംരംഭകയായ തൃഷയാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു. ഫെബ്രുവരി പത്തിനായിരുന്നു കേസിനാസ്പദമായ സംഭവം. യുവതിയുടെ കൈയില്‍ നിന്ന് രക്ഷപ്പെട്ടതിന് പിന്നാലെ പ്രണവ് പരാതി
അപകടത്തില്‍ പരിക്കേറ്റ യുവാവിന് ആശുപത്രിയില്‍ വെച്ച് രക്തം മാറി നല്‍കിയതിനെ തുടര്‍ന്ന് ദാരുണമരണം. രാജസ്ഥാനിലെ ജയ്പൂരില്‍ സര്‍ക്കാര്‍ ആശുപത്രിയായ സവായ് മാന്‍ സിംഗ് ആശുപത്രിയിലാണ് സംഭവം. രക്തം മാറി നല്‍കിയതിന് പിന്നാലെ 23കാരനായ ബാന്‍ഡികുയി സ്വദേശി സച്ചിന്‍ ശര്‍മയാണ് മരണപ്പെട്ടത്. റോഡപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയിലെ ട്രോമ സെന്ററില്‍
തെലങ്കാനയിലെ ബിആര്‍എസ് എംഎല്‍എ ജി ലാസ്യ നന്ദിത വാഹനാപകടത്തില്‍ മരിച്ചു. സംഗറെഡ്ഡി ജില്ലയിലെ പട്ടഞ്ചെരുവില്‍ ഔട്ടര്‍ റിംഗ് റോഡില്‍ രാവിലെ 6.30ന് ആയിരുന്നു അപകടം സംഭവിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട എംഎല്‍എയുടെ വാഹനം റോഡിലെ മെറ്റല്‍ ബാരിയറില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്. അപകടം നടന്ന ഉടനെ നന്ദിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍