അപകടത്തില്‍ പരിക്കേറ്റ 23കാരന് നല്‍കിയത് എബി പോസിറ്റീവിന് പകരം ഒ പോസിറ്റീവ് രക്തം; സര്‍ക്കാര്‍ ആശുപത്രിയിലെ അനാസ്ഥയില്‍ യുവാവിന് ദാരുണ മരണം

അപകടത്തില്‍ പരിക്കേറ്റ 23കാരന് നല്‍കിയത് എബി പോസിറ്റീവിന് പകരം ഒ പോസിറ്റീവ് രക്തം; സര്‍ക്കാര്‍ ആശുപത്രിയിലെ അനാസ്ഥയില്‍ യുവാവിന് ദാരുണ മരണം
അപകടത്തില്‍ പരിക്കേറ്റ യുവാവിന് ആശുപത്രിയില്‍ വെച്ച് രക്തം മാറി നല്‍കിയതിനെ തുടര്‍ന്ന് ദാരുണമരണം. രാജസ്ഥാനിലെ ജയ്പൂരില്‍ സര്‍ക്കാര്‍ ആശുപത്രിയായ സവായ് മാന്‍ സിംഗ് ആശുപത്രിയിലാണ് സംഭവം. രക്തം മാറി നല്‍കിയതിന് പിന്നാലെ 23കാരനായ ബാന്‍ഡികുയി സ്വദേശി സച്ചിന്‍ ശര്‍മയാണ് മരണപ്പെട്ടത്.

റോഡപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയിലെ ട്രോമ സെന്ററില്‍ ചികിത്സയ്ക്ക് എത്തിച്ചതായിരുന്നു യുവാവിനെ. ചികിത്സയ്ക്കിടെ ഒരു വാര്‍ഡ് ബോയ് സച്ചിന് ആവശ്യമായ എ ബി പോസിറ്റീവ് രക്തത്തിന് പകരം ഒ പോസിറ്റീവ് രക്തം മാറി നല്‍കുകയായിരുന്നു. വിഷയം അന്വേഷിക്കാന്‍ പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടിയെടുക്കുമെന്നും എസ്എംഎസ് ആശുപത്രി സൂപ്രണ്ട് പ്രതികരിച്ചു.

രക്തം മാറി നല്‍കിയതിനെ തുടര്‍ന്ന് രോഗിയുടെ രണ്ട് വൃക്കകളും തകരാറിലായതാണ് മരണത്തിന് കാരണമായത്. വാര്‍ഡ് ബോയിയുടെ അശ്രദ്ധമൂലം ഗുരുതരാവസ്ഥയിലായ സച്ചിന്‍ അധികം വൈകാതെ മരണപ്പെടുകയായിരുന്നു. സംഭവത്തില്‍ യുവാവിന്റെ കുടുംബമോ ആശുപത്രി അധികൃതരോ പരാതിപ്പെട്ടിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
Other News in this category4malayalees Recommends