Kerala

കൊടുവളളി പൊലീസ് സ്റ്റേഷന്‍ മുന്‍ ഇന്‍സ്പെക്ടര്‍ കെ പി അഭിലാഷിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. യൂത്ത് ലീഗ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം പൊലീസ് സ്റ്റേഷനില്‍ ജന്മദിന കേക്ക് മുറിച്ചത് ഏറെ വിവാദമായിരുന്നു. ഇതേ തുടര്‍ന്ന് അഭിലാഷിനെ ക്രൈംബ്രാഞ്ചിലേക്ക് സ്ഥലംമാറ്റിയിരുന്നു. സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത് അന്വേഷണം നടത്താനാണ് എഡിജിപി ഉത്തരവിട്ടത്. കുറ്റവാളികളുമായുളള നിയമവിരുദ്ധ ബന്ധം വെളിപ്പെടുത്തുന്ന സിഡിആര്‍ വിശദാംശങ്ങളും സാമ്പത്തിക ഇടപാട് വിശദാംശങ്ങളും ഉള്‍പ്പെടെയുളള വ്യക്തമായ തെളിവുകള്‍ ഉള്‍ക്കൊളളുന്ന റിപ്പോര്‍ട്ട് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ (ഇന്റലിജന്‍സ്) നേരത്തെ സമര്‍പ്പിച്ചിരുന്നു. ഈ വര്‍ഷം ജൂണിലായിരുന്നു പരാതിക്ക് ആസ്പദമായ സംഭവമുണ്ടായത്. കോണ്‍ഗ്രസ് കൊടുവളളി സൗത്ത് മണ്ഡലം പ്രസിഡന്റിന്റെയും യൂത്ത്

പരിവാഹന്റെ പേരില്‍ വ്യാജ സന്ദേശമയച്ച് വീണ്ടും തട്ടിപ്പ്. കൊച്ചിയിലെ ദമ്പതികളാണ് തട്ടിപ്പിനിരയായത്. ഇടപ്പള്ളി അഞ്ചുമന സ്വദേശി അപ്പുക്കുട്ടന്‍ നായരും ഭാര്യ ആശാദേവിയുമാണ് തട്ടിപ്പിന് ഇരയായത്. ദമ്പതികളുടെ സ്ഥിര നിക്ഷേപമടക്കം 10.54 ലക്ഷം രൂപയാണ് തട്ടിപ്പ് സംഘം കൈക്കലാക്കിയത്. നിയമ ലംഘനത്തിന് പിഴ അടക്കണം എന്നാവശ്യപ്പെട്ട് വാട്‌സാപ്പിലൂടെയാണ് സംഘം ഇവര്‍ക്ക് മെസേജ് അയച്ചത്. നിയമ

ഭൂട്ടാന്‍ വാഹനക്കടത്ത് കേസില്‍ പരിശോധന നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണ കമ്പനിയായ വേഫെററിലേക്കും വ്യാപിപ്പിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. നിര്‍മ്മാണ കമ്പനിയുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കുകയാണ്. എട്ട് ഉദ്യോഗസ്ഥര്‍ ചെന്നൈ ഗ്രീന്‍ റോഡിലെ ഓഫീസിലെത്തി. സൂപ്പര്‍ഹിറ്റുകളായ ലോക, കുറുപ്പ്, കിംഗ് ഓഫ് കൊത്ത സിനിമകള്‍ ഉള്‍പ്പെടെ നിര്‍മ്മിച്ചത് വേഫെറര്‍

ഭൂട്ടാന്‍ വാഹനക്കടത്തില്‍ നടന്മാരായ മമ്മൂട്ടിയുടെയും ദുല്‍ഖര്‍ സല്‍മാന്റെ വീട്ടില്‍ ഇഡി റെയ്ഡ്. ഒരേ സമയം 17 ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്. ദുല്‍ഖറിന്റെ മൂന്ന് വീട്ടിലും മമ്മൂട്ടിയുടെ വീട്ടിലും ഉള്‍പ്പെടെ ഉദ്യോഗസ്ഥര്‍ എത്തി. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന. ഇഡി കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് നടന്മാരുടെ വീട്ടിലെത്തിയത്. ഭൂട്ടാന്‍ വാഹനക്കടത്തുമായി

അവിഹിത ബന്ധം ചോദ്യം ചെയ്തതിന് ഭാര്യയെ കൊന്ന് കൊക്കയില്‍ തള്ളിയ കേസില്‍ പ്രതി സാം കെ ജോര്‍ജിനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. മറ്റൊരു വീട്ടിലേക്ക് മാറണമെന്ന് പല തവണ പറഞ്ഞിട്ടും ജെസി കേട്ടില്ലെന്നാണ് പ്രതി തെളിവെടുപ്പിനിടെ പറഞ്ഞത്. ജെസിക്ക് മാറി താമസിക്കാനായി അഞ്ചു വീടു കണ്ടെത്തി. വാടക നല്‍കാമെന്നും പറഞ്ഞു. എന്നാല്‍ ജെസി പിന്നാലെ നടന്ന് ശല്യം ചെയ്യുകയായിരുന്നുവെന്ന് സാം

സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ കുറിച്ച് ഇപ്പോഴാണ് എല്ലാവര്‍ക്കും സംശയം തോന്നിയതെന്ന് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു. എല്ലാ സ്പോണ്‍സര്‍മാരുടെയും ചരിത്രം പരിശോധിക്കാന്‍ ഒരു ബോര്‍ഡിനും സാധിക്കില്ല. ഉണ്ണികൃഷ്ണന്‍ പോറ്റി അയച്ച മെയിലില്‍ സൂചിപ്പിച്ചിരുന്നത് ശബരിമല സന്നിധാനത്തെ സ്വര്‍ണമാണെന്ന് ആ സമയത്ത് കരുതിയില്ലെന്നും വാസു മാധ്യമങ്ങളോട് പറഞ്ഞു.

പതിന്നാല് വയസ്സുള്ള വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ സ്വകാര്യ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. നൂറനാട് പാറ്റൂര്‍ നിരഞ്ജനം വീട്ടില്‍ രഞ്ജുമോന്‍ (35) ആണ് അറസ്റ്റിലായത്. നൂറനാട് പോലീസാണ് പ്രതിയെ പിടികൂടിയത്. പ്രതി പടനിലം വഴിയോടുന്ന സ്വകാര്യബസിലെ ഡ്രൈവറാണ്. വിദ്യാര്‍ഥിനിയുമായി സൗഹൃദം സ്ഥാപിച്ച് സ്നേഹം നടിച്ച് കടത്തിക്കൊണ്ടുപോയാണ് പ്രതി ലൈംഗികമായി

പ്രണയം നടിച്ചു വീട്ടമ്മയില്‍നിന്ന് 10 പവന്‍ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ് നീലേശ്വരം മണ്ഡലം ജനറല്‍ സെക്രട്ടറിയും ഐഎന്‍ടിയുസി നേതാവുമായ നീലേശ്വരം മാര്‍ക്കറ്റിലെ കാട്ടിക്കുളത്ത് ഷെനീറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് ഇന്‍സ്പെക്ടര്‍ കെ. ബൈജുവിന്റെ നേതൃത്വത്തിലുള്ള

ഒന്‍പതു വയസുകാരിയുടെ പ്ലാസ്റ്ററിട്ട കൈ മുറിച്ചുമാറ്റേണ്ടിവന്ന സംഭവത്തില്‍ പാലക്കാട് ജില്ലാ ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാര്‍ക്ക് സസ്പെന്‍ഷന്‍. ജൂനിയര്‍ റസിഡന്റ് ഡോ. മുസ്തഫ, ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. സര്‍ഫറാസ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ഡിഎംഒ നല്‍കിയ റിപ്പോര്‍ട്ട് തള്ളിയാണ് സര്‍ക്കാര്‍ നടപടി. ജില്ലാ ആശുപത്രി ശാസ്ത്രീയവും ഉചിതവുമായ ചികിത്സ