Kerala
തന്നെ വിജിലന്‍സ് ബലപ്രയോഗത്തിലൂടെ പിടിച്ചുകൊണ്ടു പോയതെന്ന് സരിത്ത്. മൂന്നുപേരെത്തി ഫ്ലാറ്റിന്റെ വാതില്‍ തുറന്നയുടന്‍ ബലമായി വലിച്ചുകൊണ്ടുപോയെന്ന് സരിത്ത്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട കാര്യങ്ങളല്ല. സ്വപ്നയുടെ വെളിപ്പെടുത്തലിനെക്കുറിച്ചാണ് ചോദിച്ചതെന്നും സരിത്ത് മാധ്യമങ്ങളോട് പറഞ്ഞു. സരിത്തിന്റെ വാക്കുകള്‍ ഫോണ്‍ എടുക്കാനോ ചെരിപ്പിടാനോ എന്നെ അനുവദിച്ചില്ല. വലിച്ചാണ് കൊണ്ടുപോയത്. ബലപ്രയോഗത്തില്‍ കയ്ക്ക് പരിക്ക് പറ്റി. കൊണ്ടുപോകുമ്പോള്‍ നോട്ടീസ് നല്‍കിയിരുന്നില്ല. വിജിലന്‍സ് ഓഫീസില്‍ വെച്ചാണ് നോട്ടീസ് നല്‍കിയത് 16 ന് ഹാജരാകണമെന്നാണ് നോട്ടീസിലുള്ളത്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നുമായിരുന്നില്ല ചോദിച്ചത്. സ്വപ്നയുടെ വെളിപ്പെടുത്തല്‍ ആരു പറഞ്ഞിട്ടായിരുന്നു എന്നാണ് അവര്‍ക്ക് അറിയേണ്ടത്. സരിത്തിനെ വീട്ടില്‍നിന്ന് തട്ടിക്കൊണ്ടു
സരിത്തിനെ കസ്റ്റഡിയിലെടുത്തത് പാലക്കാട് വിജിലന്‍സെന്ന് വിവരം. നോട്ടീസ് നല്‍കിയാണ് കൊണ്ടുപോയതെന്നാണ് വിജിലന്‍സിന്റെ വിശദീകരണം. സ്വര്‍ണക്കടത്ത് കേസിലെ ഒന്നാം പ്രതി സരിത്തിനെ വീട്ടില്‍നിന്ന് തട്ടിക്കൊണ്ടു പോയെന്ന് സ്വപ്ന സുരേഷ് വെളിപ്പെടുത്തിയിരുന്നു. പാലക്കാട്ടെ ബില്‍ടെക് ഫ്ളാറ്റില്‍നിന്ന് സരിത്തിനെ നാലു പേര് ചേര്‍ന്ന് തട്ടിക്കൊണ്ടുപോയെന്ന് സ്വപ്ന സുരേഷ്
തൃശൂരില്‍ അമ്മൂമ്മയെയും പേരക്കുട്ടിയെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കിഴുപ്പള്ളിക്കരയിലാണ് സംഭവം. അംബിക (55) , ആദിഷ് (07) എന്നിവരാണ് മരിച്ചത്. ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു ആദിഷ്. പേരക്കുട്ടിയെയും കൊണ്ട് അമ്മൂമ്മ കിണറ്റില്‍ ചാടിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇവരുടെ ആത്മഹത്യ കുറിപ്പ് പൊലീസിന് ലഭിച്ചു. ആദിഷിന്റെ അച്ഛനും അമ്മയും വേര്‍പിരിഞ്ഞ് കഴിയുകയാണ്.
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരയുള്ള ആരോപണങ്ങള്‍ ബോധപൂര്‍വ്വം കെട്ടിച്ചമച്ച കഥകളാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്. സ്വപ്ന സുരേഷിന്റെ പുതിയ ആരോപണങ്ങള്‍ക്ക് പിന്നില്‍ ആസൂത്രിത ഗൂഢാലോചനയാണ്. ഇതിന്റെ പേരില്‍ മുഖ്യമന്ത്രി രാജിവെക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നലെ തന്നെ മാധ്യമങ്ങളില്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ സംഭാഷണം
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെ രഹസ്യമൊഴി നല്‍കിയതിന് പിന്നില്‍ രാഷ്ട്രീയ അജണ്ടയില്ലെന്ന് സ്വപ്ന സുരേഷ്. തന്റെ ജീവന് ഭീഷണിയുണ്ട് അതുകൊണ്ടാണ് രഹസ്യമൊഴി നല്‍കിയത്. തന്റെ മൊഴിയെ രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. രാഷ്ട്രീയമായോ വ്യക്തിപരമായോ ഒരു അജണ്ടയുമില്ല. ആര് മുഖ്യമന്ത്രിയായാലും തനിക്ക് പ്രശ്നമില്ലെന്നും സ്വപ്ന
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും മറ്റ് അധികൃതര്‍ക്കും എതിരെയുള്ള സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലിനെ പരിഹസിച്ച് മുന്‍മന്ത്രിയും കേസില്‍ ആരോപണ വിധേയനുമായ കെ ടി ജലീല്‍. ആര്.എസ്.എസ്സിന്റെ ഭീഷണിക്ക് മുമ്പില്‍ തലകുനിക്കാതെ നില്ക്കുന്ന കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ നടത്തിയ നാടകം പൊളിഞ്ഞു പാളീസായെന്ന് അദ്ദേഹം
സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലിനെ തുടര്‍ന്ന് തുടര്‍ അന്വേഷണം നടത്താനൊരുങ്ങി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെ സ്വപ്ന നല്കിയ മൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് എന്‍ഫോവ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ സമീപിക്കും. രഹസ്യമൊഴിയുടെ പകര്‍പ്പ് ലഭിച്ചാല്‍ ഉടന്‍ അന്വേഷണ സംഘം
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് എതിരെയുള്ള സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പടുത്തലുകള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് സൂചന. മുന്‍ എംഎല്‍എ പി സി ജോര്‍ജ്ജും സോളാര്‍ കേസിലെ പ്രതി സരിത എസ് നായരും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തില്‍ നിന്നാണ് ഗൂഢാലോചന സംബന്ധിച്ച സൂചന ലഭിക്കുന്നത്. സ്വപ്ന സുരേഷ് തന്നെ കാണാന്‍ വന്നിരുന്നുവെന്ന് പി സി ജോര്‍ജ്ജ് സരിതയോട് പറഞ്ഞു.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലില്‍ പ്രതികരിച്ച് പി വി അന്‍വര്‍ എംഎല്‍എ. കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ പിണറായി വിജയന് എന്ന ഭരണാധികാരി നേടിയ അംഗീകാരം പ്രതിപക്ഷത്തേയും ബിജെപിയേയും ഒരുപോലെ അസ്വസ്ഥരാക്കുന്നുണ്ടെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. അഞ്ച് പൈസയുടെ വിശ്വാസ്യതയില്ലാത്ത