Kerala

തൃക്കാക്കര ഒരിക്കലും കിട്ടാക്കനിയല്ല, 100 സീറ്റെന്ന നേട്ടത്തില്‍ എത്തിച്ചേരും' ആത്മവിശ്വാസത്തോടെ ഇര്‍ഷാദ്
തൃക്കാക്കരയില്‍ ഇടതുപക്ഷത്തിന്റെ വിജയ സാധ്യത നൂറുശതമാനമാണെന്ന ആത്മവിശ്വാസത്തോടെ നടന്‍ ഇര്‍ഷാദ് അലി. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. തൃക്കാക്കര ഒരിക്കലും കിട്ടാക്കനിയല്ലന്നും, തീര്‍ച്ചയായും തൃക്കാക്കരയില്‍, പിണറായി സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ വച്ചുകൊണ്ട് തന്നെ, 100 സീറ്റ് എന്ന നേട്ടത്തില്‍ എത്തിച്ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താന്‍ എല്ലാ കാലത്തും ഇടതുപക്ഷത്തിനൊപ്പം സഞ്ചരിക്കുന്ന ഒരാളാണെന്നും, സിപിഎം അംഗമാണെന്നത് ഉറക്കെ പറയാന്‍ ധൈര്യം കാണിക്കുന്ന ഒരാള്‍ കൂടിയാണെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. തന്നെ ഈ പാര്‍ട്ടിയിലേയ്ക്ക് എത്തിച്ചത് മതേതരത്വമാണെന്നും ഇര്‍ഷാദ് പറയുന്നു. ഇര്‍ഷാദ് അലിയുടെ വാക്കുകള്‍; നൂറുശതമാനം. കാരണം ബൈ ഇലക്ഷനില്‍ ഒക്കെ എപ്പോഴും കോന്നി ആയാലും തിരുവനന്തപുരത്ത് ആയാലും ഇടതുപക്ഷം

More »

സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ പ്രവാസിയെ വിട്ടയച്ചു; ആളുമാറിപ്പോയി, പരാതിയില്ലെന്ന് യുവാവ് ; യാസിറിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്‌തേക്കും
കോഴിക്കോട് താമരശേരിയില്‍ സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ പ്രവാസി യുവാവിനെ വിട്ടയച്ചു. ശനിയാഴ്ച അര്‍ദ്ധരാത്രിയാണ് സംഭവം. കുന്ദമംഗലം സ്വദേശി യാസിറിനെയാണ് തട്ടിക്കൊണ്ടുപോയത്. വിദേശത്ത് നിന്നെത്തിയ യുവാവ് വിമാനത്താവളത്തില്‍ നിന്ന് വയനാട്ടിലേക്ക് പോകുന്ന വഴിയാണ് തട്ടിക്കൊണ്ടുപോയത്. താമരശ്ശേരി ചുരം രണ്ടാം വളവില്‍ വച്ച് കാറില്‍ എത്തിയ സംഘം ഇയാളെ ആക്രമിച്ചു

More »

പോപ്പുലര്‍ ഫ്രണ്ടിന് തിരിച്ചടിയായി വിദ്വേഷ മുദ്രാവാക്യം ; ഗൂഢാലോചന കണ്ടെത്താന്‍ പൊലീസ് ശ്രമം ; മുദ്രാവാക്യം വിളിക്കാന്‍ കുട്ടിക്ക് പരിശീലനം ലഭിച്ചെന്ന നിഗമനത്തില്‍ പൊലീസ്
പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യത്തില്‍ ഗൂഢാലോചന കണ്ടെത്താന്‍ പൊലീസ് ശ്രമം. മുദ്രാവാക്യം വിളിക്കാന്‍ കുട്ടിയ്ക്ക് പരിശീലനം നല്‍കിയിരുന്നുവെന്ന നിഗമനത്തിലാണ് പൊലീസ്. ആരുടേയെങ്കിലും പ്രത്യേക നിര്‍ദ്ദേശമോ ആസൂത്രണമോ ഇക്കാര്യത്തിലുണ്ടായിരുന്നോ എന്നതാണ് പ്രധാനമായി പരിശോധിക്കുന്നത്. സംഭവത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ സംസ്ഥാന നേതാക്കളിലേക്ക് പൊലീസ്

More »

ഇടുക്കിയില്‍ ഇതര സംസ്ഥാനക്കാരിയായ പതിനഞ്ചുവയസ്സുകാരിയ്ക്ക് നേരെ കൂട്ട ലൈംഗികാതിക്രമം; രണ്ട് പേര്‍ കസ്റ്റഡിയില്‍
ഇടുക്കി ശാന്തന്‍പാറയില്‍ 15 കാരിക്ക് നേരെ കൂട്ട ലൈംഗിക ആക്രമണം. ഇതര സംസ്ഥാനക്കാരിയായ 15 കാരിയെ ആണ് നാലു പേര്‍ ചേര്‍ന്ന് ആക്രമിച്ചത്. ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. സംഭവത്തില്‍ രണ്ട് പേര്‍ കസ്റ്റഡിയിലായിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. ഇതില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാവാത്തയാളാണ്. സുഹൃത്തിനൊപ്പം പൂപ്പാറ കാണാനെത്തിയ പെണ്‍കുട്ടിയെ പ്രദേശവാസികളായ നാലു പേര്‍ ചേര്‍ന്ന്

More »

വിജയ് ബാബു ഇന്ന് തിരിച്ചെത്തില്ല, വിമാന ടിക്കറ്റ് റദ്ദാക്കി
യുവ നടിയെ ബലാത്സംഗം ചെയ്ത കേസില്‍ ദുബായില്‍ ഒളിവില്‍ കഴിയുന്ന നടനും നിര്‍മാതാവുമായ വിജയ് ബാബു ഇന്ന് തിരിച്ചെത്തില്ല. വിമാന ടിക്കറ്റ് റദ്ദാക്കി. വിജയ് ബാബു ഇന്ന് ഹാജരാവുമെന്നാണ് അഭിഭാഷകന്‍ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നത്. കോടതി അറസ്റ്റ് തടഞ്ഞിട്ടില്ലാത്തതിനാല്‍ വിമാനത്താവളത്തില്‍ വെച്ച് തന്നെ ഇയാളെ പിടികൂടാനുള്ള ഒരുക്കത്തിലായിരുന്നു പൊലീസ്. ഈ സാഹചര്യത്തിലാണ് വിജയ് ബാബു

More »

പിള്ളേരുടെ കയ്യില്‍ വാള്‍ അല്ല , പുസ്തകം വെച്ച് കൊടുക്കേടോ; ദുര്‍ഗാവാഹിനി റാലിയ്‌ക്കെതിരെ ഹരീഷ് ശിവരാമകൃഷ്ണന്‍
നെയ്യാറ്റിന്‍കരയിലെ വിഎച്ച്പി റാലിയില്‍ പെണ്‍കുട്ടികള്‍ വാളുകളേന്തി പ്രകടനം നടത്തിയതില്‍ പ്രതികരണവുമായി ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍. കുട്ടികളുടെ കയ്യില്‍ വാള്‍ ആല്ല പുസ്തകമാണ് കൊടുക്കേണ്ടതെന്നും പകയും വിദ്വേഷവും പ്രതികാരത്തിനും പകരം സമാധാനവും സാഹോദര്യവുമാണ് പറഞ്ഞുകൊടുക്കേണ്ടതെന്നും ഹരീഷ് പറഞ്ഞു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.'പിള്ളേരുടെ

More »

നെയ്യാറ്റിന്‍കരയില്‍ വിഎച്ച്പി റാലിയില്‍ വാളുകളേന്തി പെണ്‍കുട്ടികള്‍ ; നമ്മുടെ നാടിനെ നശിപ്പിക്കാന്‍ വര്‍ഗ്ഗീയവാദികള്‍ ശ്രമിക്കുന്നത് എങ്ങനെ അംഗീകരിക്കാന്‍ കഴിയും?സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ പിടിപ്പുകേടെന്ന് ടി എന്‍ പ്രതാപന്‍ എംപി
നെയ്യാറ്റിന്‍കരയിലെ വിഎച്ച്പി റാലിയില്‍ പെണ്‍കുട്ടികള്‍ വാളുകളേന്തി പ്രകടനം നടത്തിയ സംഭവത്തില്‍ ആഭ്യന്തര വകുപ്പിനെതിരെ വിമര്‍ശനവുമായി ടി എന്‍ പ്രതാപന്‍ എം പി. നെയ്യാറ്റിന്‍ കരയില്‍ വാളുകളേന്തി പെണ്‍കുട്ടികള്‍ അണിനിരന്നത് കാണാന്‍ കഴിഞ്ഞു. ഇത്തരം അപകടകരമായ പ്രകടനങ്ങളും പ്രദര്‍ശനങ്ങളും കേരളത്തില്‍ ആവര്‍ത്തിക്കുന്നത് ആഭ്യന്തര വകുപ്പിന്റെ കഴിവില്ലായ്മ

More »

വിഎസിനൊപ്പം നിന്നതിന്റെ ശത്രുതയാണ് പിണറായിക്ക് തന്നോട്, സത്യങ്ങള്‍ പറഞ്ഞതാണ് പിണറായിയെ പ്രകോപിപ്പിച്ചിരിക്കുന്നത്, നാലു നോട്ടീസാണ് ഇന്നലെ മാത്രം നല്‍കിയത്, കുടുക്കാന്‍ തീരുമാനിച്ചത് മുതല്‍ പിണറായിയുടെ കൗണ്‍ഡൗണ്‍ തുടങ്ങിയെന്ന് പി സി ജോര്‍ജ്
മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി പി.സി.ജോര്‍ജ്. വിഎസിനൊപ്പം നിന്നതിന്റെ ശത്രുതയാണ് പിണറായിക്ക് തന്നോടെന്ന് ജോര്‍ജ് ആരോപിച്ചു. താന്‍ എന്നും വിഎസിന്റെ ആളാണ്. സത്യങ്ങള്‍ പറഞ്ഞതാണ് ഇപ്പോള്‍ പിണറായിയെ പ്രകോപിപ്പിച്ചിരിക്കുന്നത്. പൊലീസിനെ ഉപയോഗിച്ച് നിശ്ശബ്ദനാക്കാന്‍ പിണറായി ശ്രമിക്കുന്നു. ഇന്നലെ പൊലീസ് നല്‍കിയത് നാല് നോട്ടീസാണ്. പിണറായിയെ വെല്ലു

More »

ഭാര്യയും മക്കളും സന്ദര്‍ശന വിസയില്‍ എത്താനിരിക്കെ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
സന്ദര്‍ശന വിസയില്‍ ഭാര്യയും മക്കളും സൗദിയില്‍ എത്താനിരിക്കെ മലയാളി പ്രവാസി ദമ്മാമില്‍ ഹൃദയാഘാതം മൂലം മരിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് കൊല്ലം ഇരവിപുരം തെക്കുംഭാഗം സ്വദേശി ഫ്രാന്‍സിസ് അഗസ്റ്റിന്‍ (54) ഹൃദയാഘാതം സംഭവിച്ച് മരണത്തിന് കീഴടങ്ങിയത്. ദമ്മാം കിംഗ് ഫഹദ് സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. ഞായറാഴ്ച ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ദമാം കിംഗ് ഫഹദ് ആശുപത്രി

More »

'മുഖ്യമന്ത്രിക്ക് 1 ലക്ഷത്തിനടുത്ത് ശമ്പളമുണ്ട്, വിദേശയാത്രക്ക് പണം എവിടെനിന്നെന്ന് ചോദിക്കുന്നതില്‍ എന്തര്‍ത്ഥം?'

മുഖ്യമന്ത്രിയുടെ വിദേശ യാത്രയുമായി ബന്ധപ്പെട്ടുള്ളതെല്ലാം കെട്ടുകഥകളെന്ന് സിപിഎം കേന്ദ്ര കമ്മറ്റി അംഗം എകെ ബാലന്‍ പറഞ്ഞു. ഇത് സ്വകാര്യ സന്ദര്‍ശനമാണെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. ഇതില്‍ കൂടുതല്‍ എന്ത് സംശയമാണ് ആളുകള്‍ക്കുള്ളത്. ഇവിടെ പല മന്ത്രിമാരും പല നേതാക്കളും വിദേശ

ഇന്ത്യ കൂട്ടായ്മ രാജ്യത്ത് വലിയ മുന്നേറ്റം കാഴ്ച്ചവെയ്ക്കുന്നു; ബിജെപി വിരുദ്ധ വികാരം ദൃശ്യം; ബിജെപി കെട്ടിപ്പൊക്കിയ കോട്ടകള്‍ തകര്‍ന്നു, ഹിന്ദി മേഖലയില്‍ ഇടത് മുന്നേറ്റം ഉണ്ടാകുമെന്ന് എംവി ഗോവിന്ദന്‍

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി വിരുദ്ധ വികാരം ദൃശ്യമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ബിജെപി കെട്ടിപ്പൊക്കിയ കോട്ടകള്‍ തകര്‍ന്നു. പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്ന സമീപനത്തിന് എതിരായി തെരഞ്ഞെടുപ്പില്‍ വികാരം ഉണ്ടായി. ബിജെപി പരാജയത്തിലേക്ക് നീങ്ങുന്ന കാഴ്ചയാണ്

രാത്രി പിറന്നാള്‍ കേക്കുമായി 16കാരിയെ കാണാന്‍ പോയി ; യുവാവിനെ തേങ്ങയില്‍ തുണി ചുറ്റി മര്‍ദ്ദിച്ചെന്ന് പരാതി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാണാന്‍ രാത്രി പിറന്നാള്‍ കേക്കുമായി പോയ യുവാവിനെ മര്‍ദ്ദിച്ചതായി ആരോപണം. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആക്രമിച്ചതായാണ് യുവാവിന്റെ ആരോപണം. പത്തനംതിട്ട കുമ്മണ്ണൂര്‍ സ്വദേശിയായ മുഹമ്മദ് നഹാസിനാണ് മര്‍ദ്ദനമേറ്റത്. കൊല്ലം തേവലക്കരയില്‍

കളക്ടറിന്റെ കുഴിനഖ ചികിത്സയ്ക്ക് ഡോക്ടറെ വിളിച്ചുവരുത്തിയത് വീട്ടിലേക്ക്; ഒപി നിറുത്തിവച്ചതോടെ വലഞ്ഞത് കാത്തുനിന്ന രോഗികള്‍

തിരുവനന്തപുരം ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്ജ് അധികാര ദുര്‍വിനിയോഗം നടത്തിയെന്ന ആരോപണവുമായി ഡോക്ടര്‍മാരുടെ സംഘടന. കളക്ടര്‍ കാലിലെ കുഴിനഖം ചികിത്സിക്കാന്‍ ഒപിയ്ക്കിടെ സര്‍ക്കാര്‍ ഡോക്ടറെ വീട്ടിലേക്ക് വിളിച്ചുവരുത്തിയെന്ന പരാതിയുമായി ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒ ആണ്

കെ പി യോഹന്നാന്റെ സംസ്‌കാര ചടങ്ങ് തിരുവല്ലയില്‍; സംസ്‌കാര തീയതി ഇന്ന് തീരുമാനിക്കും

അന്തരിച്ച ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍ ഡോ. മാര്‍ അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പൊലീത്തയുടെ സംസ്‌കാര ചടങ്ങ് സഭാ ആസ്ഥാനമായ തിരുവല്ലയില്‍ നടത്താന്‍ എപ്പിസ്‌കോപ്പല്‍ സിനഡിന്റെ തീരുമാനം. സംസ്‌കാര തീയതി ഇന്ന് നിശ്ചയിക്കും. സംസ്‌കാര ശുശ്രൂഷകള്‍ക്ക് ബിലീവേഴ്‌സ്

പാലില്‍ മയക്കുപൊടി കലര്‍ത്തി നല്‍കി, ഭാര്യയെയും മക്കളെയും കഴുത്തറുത്തു; ഗൃഹനാഥന്‍ അറസ്റ്റില്‍

ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ഗൃഹനാഥനെ പൊലീസ് അറസ്റ്റ് ചെയ്തു. പൂതക്കുളം തെങ്ങില്‍വീട്ടില്‍ ശ്രീജു (50) ആണ് പരവൂര്‍ പൊലീസിന്റെ പിടിയിലായത്. കൊലപാതകവും കൊലപാതകശ്രമവുമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കൈഞരമ്പ് മുറിച്ചതിനെത്തുടര്‍ന്ന്