Kerala

പാലക്കാട് വൃദ്ധദമ്പതികള്‍ വെട്ടേറ്റ് മരിച്ച നിലയില്‍ ; മകന്‍ ഒളിവില്‍
പാലക്കാട് ജില്ലയില്‍ വൃദ്ധദമ്പതികള്‍ വെട്ടേറ്റ് മരിച്ചനിലയില്‍. പുതുപ്പരിയാരത്താണ് സംഭവം. ഓട്ടുകാട് മയൂരം വീട്ടില്‍ ചന്ദ്രന്‍ (60), ദേവി (50) എന്നിവരാണ് മരിച്ചത്. വീടിനകത്ത് ചോരയില്‍ കുളിച്ച നിലയിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. മരണം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ദമ്പതികളുടെ മകനായ സനല്‍ കഴിഞ്ഞ ദിവസം വീട്ടില്‍ ഉണ്ടായിരുന്നു എന്നാണ് വിവരം. എന്നാല്‍ ഇയാളെ ഇപ്പോള്‍ കാണാനില്ല. മൂന്ന് മക്കളാണ് ഇവര്‍ക്കുള്ളത്. രണ്ടു പേര്‍ എറണാകുളത്താണ്. മൂന്ന് പേരും ബിടെക് ബിരുദധാരികളാണ്. സനലിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യപ്പെട്ട നിലയിലാണെന്ന് പൊലീസ് പറഞ്ഞു. ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.      

More »

ഫാമിലി ട്രിപ്പെന്ന പേരില്‍ ഒത്തുകൂടല്‍ ; പങ്കാളിയെ പരസ്പരം കൈമാറുന്നത് റിസോര്‍ട്ടുകളില്‍ ; ചങ്ങനാശേരി സ്വദേശിനിയുടെ പരാതിയില്‍ പൊലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍
പങ്കാളിയെ പരസ്പരം കൈമാറിയെന്ന പരാതിയില്‍ കേസെടുത്തതോടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇവരില്‍ നിന്നും പുറത്തുവരുന്നത്. ചങ്ങനാശേരി സ്വദേശിനിയുടെ പരാതിയില്‍ ഇനി പിടിയിലാകാനുള്ളത് രണ്ടുപേര്‍ ആണ്. വിപുലമായ അന്വേഷണത്തിന് ആണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്. സുഹൃത്തുക്കളുടെ 'വീട്ടിലെ വിരുന്ന്', ഫാമിലി ട്രിപ്പ് എന്നതിന്റെ ഒക്കെ മറവിലാണ് ഇവര്‍ പങ്കാളികളെ പരസ്പരം കൈമാറ്റം

More »

പങ്കാളി കൈമാറ്റം ; പരാതി നല്‍കിയ കോട്ടയം സ്വദേശിനിയായ യുവതിയെ പീഡിപ്പിച്ചത് ഒമ്പതു പേര്‍ ; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍
പങ്കാളികളെ കൈമാറ്റം ചെയ്ത സംഭവത്തില്‍ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ഭര്‍ത്താവിന് എതിരെ പരാതി നല്‍കിയ യുവതി നേരിട്ടത് ഗുരുതര പീഡനങ്ങളെന്നാണ് റിപ്പോര്‍ട്ട്. യുവതിയെ പീഡിപ്പിച്ചത് ഒമ്പത് പേര്‍ ആണെന്നാണ് വെളിപ്പെടുത്തല്‍. കേസുമായി ബന്ധപ്പെട്ട് ഇതുവരെ ആറ് പേരാണ് അറസ്റ്റിലായത്. പ്രതികളില്‍ ഒരാള്‍ വിദേശത്തേക്ക് കടന്നതായും പൊലീസ് പറയുന്നു. ഇയാളെ

More »

ദിലീപിന് കുരുക്കായി പള്‍സര്‍ സുനിയുടെ ഫോണ്‍ സംഭാഷണം ; ബാലചന്ദ്രകുമാറിനെ അറിയാം, അയാള്‍ പറഞ്ഞത് മാത്രമല്ല ഇനിയും പറയാനുണ്ട് ; ജയിലില്‍ നിന്നുള്ള സുനി ജിന്‍സണ്‍ ഫോണ്‍വിളി പുറത്ത്
നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനിയും കേസിലെ സാക്ഷിയും സുനിയുടെ സുഹൃത്തുമായ ജിന്‍സണുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്. കേസുമായി ബന്ധപ്പെട്ട് എന്തൊക്കെയാണ് ഇപ്പോള്‍ നടക്കുന്നത് എന്ന് അന്വേഷിക്കാനായി സുനി ജിന്‍സണെ വിളിക്കുകയായിരുന്നുവെന്നും സംഭാഷണത്തിന്‍ നിന്നും വ്യക്തമാണ്. വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്ര കുമാറിനെ

More »

പങ്കാളികളെ പരസ്പരം കൈമാറല്‍ ; പരാതിയില്‍ എറണാകുളം സ്വദേശി പിടിയില്‍ ; അറസ്റ്റിലായത് ആറു പേര്‍ ; ഗ്രൂപ്പുകളില്‍ വ്യാജ പേരില്‍ ആയിരത്തിലധികം പേര്‍ ; സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഡോക്ടര്‍മാരും വരെ ഗ്രൂപ്പില്‍ അംഗങ്ങളെന്ന് റിപ്പോര്‍ട്ട്
പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘത്തില്‍ ഒരാള്‍ കൂടെ പിടിയില്‍. എറണാകുളം സ്വദേശിയാണ് പിടിയിലായത്. പ്രതികളില്‍ ഒരാള്‍ സൗദിയിലേക്ക് കടന്നാതായാണ് വിവരം. ഇയാളെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു. സംഭവത്തില്‍ ചങ്ങനാശേരി സ്വദേശിനിയുടെ പരാതിയില്‍ ഇതുവരെ ആറു പേര്‍ അറസ്റ്റിലായി. കഴിഞ്ഞ ദിവസം കോട്ടയം കറുകച്ചാലില്‍ നിന്നുമാണ് പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘത്തെ പൊലീസ്

More »

ഡിവൈ.എസ്.പി ബൈജു പൗലോസിനെ വാഹനം കയറ്റി കൊല്ലും, എസ് പി കെ.എസ്. സുദര്‍ശന്റെ കൈവെട്ടും': ദിലീപ് ഭീഷണിപ്പെടുത്തിയതായി എഫ്‌ഐആര്‍
നടന്‍ ദിലീപിനെതിരായ പുതിയ കേസിലെ എഫ് ഐ ആര്‍ വിവരങ്ങള്‍  പുറത്ത്. ഡി വൈ എസ്പി ബൈജു പൗലോസിനെ വാഹനം കയറ്റി കൊല്ലുമെന്നും എസ് പി  കെ.എസ്.സുദര്‍ശന്റെ കൈവെട്ടുമെന്നും ദിലീപ് ഭീഷണി മുഴക്കിയതായി ബാലചന്ദ്രകുമാറിന്റെ മൊഴിയായി എഫ് ഐ ആറില്‍ രേഖപ്പെടുത്തിട്ടുണ്ട്. മാധ്യമങ്ങളോട് സംസാരിക്കുന്ന അന്നത്തെ എറണാകുളം  റൂറല്‍  എസ് പി എ വി ജോര്‍ജിന്റെ ചിത്രം യൂട്യൂബിലെ വീഡിയോയില്‍ പോസ് ചെയ്ത്

More »

പെരിയാറില്‍ മുങ്ങിമരിച്ച പത്താംക്ലാസ് വിദ്യാര്‍ത്ഥിനി പീഡനത്തിന് ഇരയായതായി കണ്ടെത്തി ; ആണ്‍ സുഹൃത്ത് അറസ്റ്റില്‍
പെരിയാറില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി മുങ്ങിമരിച്ച സംഭവത്തില്‍ വിദ്യാര്‍ഥിനിയുടെ ആണ്‍ സുഹൃത്ത് അറസ്റ്റില്‍. പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ആലുവ നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി സക്കറിയാ മാത്യുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പൊലീസ് പോക്‌സോ

More »

പത്തനംതിട്ടയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച നിലയില്‍; മൃതദേഹങ്ങള്‍ക്ക് രണ്ട് ദിവസത്തെ പഴക്കം
പത്തനംതിട്ട ജില്ലയിലെ കോന്നിയില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. പയ്യനാമണ്‍ പയ്യാനമണ്‍ തെക്കിനേത്ത് വീട്ടില്‍ സോണി, ഭാര്യ റീന, മകന്‍ റയാന്‍ എന്നിവരാണ് മരിച്ചത്. റീനയുടെയും റയാന്റെയും മൃതദേഹങ്ങള്‍ കിടപ്പുമുറിയില്‍ വെട്ടേറ്റ നിലയിലാണ് കണ്ടെത്തിയത്. അടുത്ത മുറിയില്‍ ആയിരുന്നു സോണിയുടെ മൃതദേഹം. കഴിഞ്ഞ മൂന്ന് ദിവസമായി സോണിയേയും കുടുംബത്തെയും കുറിച്ച്

More »

പള്‍സര്‍ സുനിയും ദിലീപുമായുള്ള ബന്ധം കണ്ടെത്താന്‍ ശ്രമം ; നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശമുണ്ടെന്ന മൊഴിയിലും അന്വേഷണം നടത്താന്‍ പൊലീസ്
നടിയെ ആക്രമിച്ച കേസില്‍ ജയിലിലുള്ള പ്രതികളെ ചോദ്യം ചെയ്യാന്‍ അനുമതി തേടി അന്വേഷണ സംഘം ഉടന്‍ കോടതിയെ സമീപിക്കും. ഒന്നാം പ്രതി പള്‍സര്‍ സുനിയെയും വിജീഷിനെയുമാണ് ചോദ്യം ചെയ്യുക. ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷമാകും ഇത്. പള്‍സര്‍ സുനിയുമായി ദിലീപിനുള്ള ബന്ധവും നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശമുണ്ടെന്ന ആരോപണവും കേന്ദ്രീകരിച്ച് തുടരന്വേഷണം

More »

പന്തീരാങ്കാവ് കേസ്; രാഹുലിന്റെ അമ്മയുടെയും സഹോദരിയുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ രാഹുലിന്റെ അമ്മ ഉഷ സഹോദരി കാര്‍ത്തിക എന്നിവരുടെ മുന്‍കൂര്‍ ജാമ്യ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യ അപേക്ഷ പരിഗണിക്കുക. സ്ത്രീധനം ആവശ്യപ്പെട്ട് പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്നാണ് കേസ്. പ്രതികള്‍ക്കെതിരെ

പത്തു വയസുകാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസ് ; നാലു പേര്‍ നിരീക്ഷത്തില്‍

പടന്നക്കാട് പത്തു വയസുകാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസില്‍ പ്രതിക്കായി പൊലീസ് അന്വേഷണം തുടരുന്നു. പ്രതിയെന്ന് സംശയം തോന്നി കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് വിട്ടയച്ചു. നാലു പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. മെയ് 15ന് പുലര്‍ച്ചെ രണ്ടര മണിയോടെയാണ്

ഗോത്ര തലവന് മെഷീന്‍ ഗണ്ണും ലാന്‍ഡ് റോവറും നല്‍കാന്‍ 38 ലക്ഷം രൂപ !! നിമിഷപ്രിയയുടെ മോചനശ്രമം പ്രതിസന്ധിയില്‍

യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനശ്രമം പ്രതിസന്ധിയില്‍. പ്രാരംഭ ചര്‍ച്ചകള്‍ക്കായുള്ള സമാന്തര ധനസമാഹരണവുമായി സഹകരിക്കില്ലെന്ന് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ പ്രതികരിച്ചു. ചാരിറ്റിയുടെ മറവില്‍ നടക്കുന്ന തട്ടിപ്പ് ആകരുത് പ്രാരംഭ ചര്‍ച്ചകള്‍ക്കായുള്ള

ഒരുകോടി സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് കബളിപ്പിച്ച് തട്ടിയെടുത്തു; ലോട്ടറി കച്ചവടക്കാരന്‍ അറസ്റ്റിലായി

വഴിയോരകച്ചവടക്കാരിയില്‍ നിന്ന് ഒരു കോടി രൂപ സമ്മാനം അടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തയാള്‍ അറസ്റ്റില്‍. പേരൂര്‍ക്കട വയലരികത്ത് വീട്ടില്‍ കണ്ണനെ(45)യാണ് മ്യൂസിയം പൊലീസ് പിടികൂടിയത്. ലോട്ടറി കച്ചവടക്കാരനാണ് ഇയാള്‍. മ്യൂസിയത്തിനുസമീപം വഴിരികത്ത് തൊപ്പിക്കച്ചവടം ചെയ്യുന്ന

പിതാവിനെ ഫോണില്‍ വിളിച്ച് സംസാരിച്ചു ; പിന്നാലെ എഞ്ചിനിയറിംഗ് വിദ്യാര്‍ഥിനി ഹോസ്റ്റലില്‍ തൂങ്ങിമരിച്ചു

ബംഗളൂരുവില്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഹാസന്‍ സ്വദേശിയായ ഹര്‍ഷിത ആണ് മരിച്ചത്. പതിനെട്ട് വയസ്സായിരുന്നു. ഹര്‍ഷിതയെ വ്യാഴാഴ്ച രാത്രിയാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്; പൊട്ടലുള്ള രോഗിക്ക് മറ്റൊരാളുടെ കമ്പി ഇട്ടു

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവെന്ന് പരാതി. കോതിപ്പാലം സ്വദേശി അജിത്താണ് ശസ്ത്രക്രിയയില്‍ പിഴവുണ്ടായെന്ന് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ബൈക്ക് അപകടത്തെ തുടര്‍ന്ന് അജിത്തിന്റെ കൈയ്ക്ക് പൊട്ടലുണ്ടായിരുന്നു. എല്ല് പൊട്ടിയതിനെ തുടര്‍ന്ന് ഇട്ട