Kerala

ഒന്‍പത് വയസുകാരിയുടെ കൈ മുറിച്ചു മാറ്റിയ സംഭവത്തില്‍ ഡോക്ടര്‍മാരുടെ ഭാഗത്ത് പിഴവ് സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. പാലക്കാട് ജില്ലാ ആശുപത്രിയില്‍ പെണ്‍കുട്ടിക്ക് കൃത്യമായ ചികിത്സ ലഭിച്ചിരുന്നുവെന്നും സെപ്തംബര്‍ 30 ന് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ കൈയിലെ രക്തയോട്ടം നിലച്ചിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു. പാലക്കാട് ജില്ലാ ആശുപത്രിയില്‍ ഉടന്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കുട്ടിയെ കോഴിക്കോടേക്ക് മാറ്റുകയായിരുന്നുവെന്നും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. പാലക്കാട് ഡിഎംഒ നിയോഗിച്ച രണ്ട് ഡോക്ടര്‍മാരാണ് സംഭവം അന്വേഷിച്ചത്. ഡ്യൂട്ടി ഡോക്ടറുടെയും വകുപ്പ് മേധാവിയുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇത് ഡിഎംഒയ്ക്ക് കൈമാറിയിട്ടുണ്ട്. പാലക്കാട് പല്ലശ്ശന സ്വദേശി വിനോദിനി എന്ന ഒന്‍പത്

ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ ആരോപണങ്ങളെല്ലാം നിഷേധിച്ച് ഉണ്ണികൃഷ്ണന്‍ പോറ്റി. തന്റെ കൈവശം ലഭിച്ചത് ചെമ്പ് തകിടെന്നും ദേവസ്വം വിജിലന്‍സിന്റെ ചോദ്യം ചെയ്യലിലും ഉണ്ണികൃഷ്ണന്‍ പോറ്റി ആവര്‍ത്തിച്ചു. ചില കാര്യങ്ങളില്‍ പോറ്റി അവ്യക്തമായ മൊഴി നല്‍കിയതിനാല്‍ ദേവസ്വം വിജിലന്‍സ് വീണ്ടും മൊഴിയെടുക്കും. ഇന്നലെ മണിക്കൂറുകളോളമാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ ചോദ്യം ചെയ്തത്. ഇതിലെ

കാണക്കാരിയില്‍ ഭാര്യയെ കൊന്ന് കൊക്കയില്‍ തള്ളിയത് ദിവസങ്ങളുടെ ആസൂത്രണത്തിലൂടെയെന്ന് പൊലീസ്. ജെസ്സി സാമിനെ ഭര്‍ത്താവ് സാം കെ. ജോര്‍ജ് മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് ആണ് കൊലപ്പെടുത്തിയത്. മൃതദേഹം ഉപേക്ഷിച്ച കരിമണ്ണൂരിലെ കൊക്കയില്‍ കൊലപാതകത്തിന് പത്ത് ദിവസം മുന്‍പ് തന്നെ പ്രതി എത്തിയിരുന്നു. കഴിഞ്ഞ മാസം 26 ന് ആണ് കൊലപാതകം നടന്നത്. വൈകിട്ട് ജെസ്സി താമസിച്ചിരുന്ന കണക്കാരിയിലെ

ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ ദേവസ്വം ബോര്‍ഡിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി ഉണ്ണികൃഷ്ണന്‍ പോറ്റി. തനിക്ക് ദേവസ്വം തന്നത് ചെമ്പ് പാളികള്‍ തന്നെയെന്നും അതിന് മുകളില്‍ സ്വര്‍ണ്ണം ഉണ്ടെന്ന് താന്‍ ഇപ്പോള്‍ ആണ് അറിയുന്നത്. തന്നത് ചെമ്പ് പാളി ആണെന്നത് ദേവസ്വം മഹസറില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞു. ശബരിമല ശ്രീ കോവിലിന്റെ മറ്റു ഭാഗങ്ങള്‍

കോട്ടയം കുറവിലങ്ങാട് നിന്നും കാണാതായ വീട്ടമ്മയെ കൊന്ന് കൊക്കയില്‍ തള്ളിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തിയ ശേഷം കൊക്കയില്‍ തള്ളിയതാണെന്നാണ് പൊലീസ് കണ്ടെത്തല്‍.ഇടുക്കി കരിമണ്ണൂര്‍ ചെപ്പുകുളത്ത് ഉപേക്ഷിച്ച നിലയിലാണ് ജെസിയുടെ മൃതദേഹം കണ്ടെത്തിയത്. മരിച്ച ജെസിയുടെ ഭര്‍ത്താവ് സാം കെ ജോര്‍ജിനെ കുറവിലങ്ങാട് പൊലീസ് അറസ്റ്റ്

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് സംസ്ഥാനത്തു കഴിഞ്ഞ മാസം മരിച്ചതു 11 പേര്‍. 40 പേര്‍ക്കാണു രോഗം ബാധിച്ചത് എന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.ഈ വര്‍ഷം 87 പേര്‍ക്കാണ് രോഗം ബാധിച്ചത്. ആകെ മരണം 21. മരിച്ചവരില്‍ പകുതിയിലേറെപ്പേര്‍ക്കും ഇതര രോഗങ്ങള്‍ ഉണ്ടായിരുന്നുവെന്നും വൃക്ക, കരള്‍ എന്നിവ തകരാറായവരും കടുത്ത പ്രമേഹബാധിതരുമാണ് ഇതില്‍ കൂടുതല്‍ എന്നും ആരോഗ്യ വകുപ്പ് വിശദീകരിച്ചു. രോഗം

ശബരിമലയുടെ പേരില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി നടത്തിയ തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ശബരിമലയിലെ ശ്രീകോവിലിന്റെ കവാടത്തിന് സാമ്യമുള്ള സ്വര്‍ണ വാതില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി നിര്‍മിച്ചതിന്റെ തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. നിര്‍മാണത്തിന് ശേഷം ചെന്നൈയില്‍വെച്ച് പൂജ നടന്നു. നടന്‍ ജയറാമും ഗായകന്‍ വീരമണിയും ചടങ്ങില്‍ പങ്കെടുത്തു. ആന്ധ്രാപ്രദേശില്‍

പലസ്തീന്‍ വിഷയത്തില്‍ പ്രതികരിച്ചത് കുഞ്ഞുങ്ങളെ അടക്കം കൊന്നു തള്ളുന്നത് കണ്ടിട്ടാണ്, അവിടെയും ആളുകള്‍ തന്റെ മതം ചൂണ്ടിക്കാണിച്ച് വിമര്‍ശിക്കുന്നത് കണ്ടപ്പോള്‍ വിഷമം തോന്നിയെന്ന് ഷെയ്ന്‍ നിഗം. ഉണ്ണി ശിവലിംഗത്തിന്റെ സംവിധാനത്തില്‍ ഷെയിന്‍ നിഗം നായകനായി, ശന്തനു, അല്‍ഫോന്‍സ് പുത്രന്‍, സെല്‍വരാഘവന്‍, പ്രീതി അസ്രാണി തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തിയ ബള്‍ട്ടി എന്ന

വാടയ്ക്കലില്‍ പതിനേഴുകാരി അമ്മയെ കുത്തിപ്പരിക്കേല്‍പ്പിച്ചു. മഹിളാ കോണ്‍ഗ്രസ് നേതാവിനാണ് മകളുടെ കുത്തേറ്റത്. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ യുവതിയെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫോണ്‍ ഉപയോഗിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ കുറച്ചു കാലമായി ഫോണ്‍