Qatar
ഖത്തറില്‍ പ്രവാസി തൊഴിലാളികളുടെ പ്രതിമാസ മിനിമം വേതനം ആയിരം റിയാലാക്കി നിശ്ചയിച്ചു. തൊഴില്‍ മാറ്റത്തിന് തൊഴില്‍ ഉടമയുടെ അനുമതി ആവശ്യമില്ലെന്നത് അടക്കമുള്ള നിയമ ഭേദഗതിക്ക് ഭരണാധികാരി ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി അംഗീകാരം നല്‍കി. നിയമം ഔദ്യോമിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച് ആറു മാസത്തിന് ശേഷം പ്രാബല്യത്തിലാകും. വീട്ടുജോലിക്കാരടക്കം പ്രവാസികളായ തൊഴിലാളികള്‍ക്ക് ആശ്വാസമേകുന്ന പ്രഖ്യാപനമാണ് മന്ത്രാലയത്തിന്റെത്. എല്ലാ പ്രവാസികള്‍ക്കും ആയിരം റിയാല്‍ അഥവാ 20000 ഇന്ത്യന്‍ രൂപ ലഭിക്കും. തൊഴിലാളിക്ക് തൊഴിലുടമ ഭക്ഷണവും താമസവും നല്‍കിയില്ലെങ്കില്‍ പ്രതിമാസം 500 റിയാല്‍ താമസത്തിനും ഭക്ഷണത്തിന് 300 റിയാലും ഉള്‍പ്പെടെ 1800 റിയാല്‍ നല്‍കണമെന്നും നിയമം വ
ഖത്തറില്‍ ഹോം ക്വാറന്റൈന്‍ നിബന്ധനകള്‍ ലംഘിച്ച ആറു പേരെ അറസ്റ്റ് ചെയ്തതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് പൊതുജന സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടി. അറസ്റ്റിലായവരുടെ പേരുകള്‍ അടക്കമുള്ള വിവരങ്ങളും അധികൃതര്‍ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. അറസ്റ്റിലായവരെ തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
ഖത്തറില്‍ സെപ്തംബര്‍ ഒന്ന് മുതല്‍ സര്‍ക്കാര്‍ സ്വകാര്യ ഓഫീസുകളില്‍ നൂറ് ശതമാനം ജീവനക്കാര്‍ക്കും ഹാജരാകാമെന്ന തീരുമാനത്തില്‍ മാറ്റം. ഇരുപത് ശതമാനം പേര്‍ വീട്ടിലിരുന്ന് തന്നെ ജോലി ചെയ്താല്‍ മതിയെന്ന തീരുമാനം തുടരാനും ക്ലീനിങ് ഹോസ്പിറ്റാലിറ്റി കമ്പനികള്‍ക്ക് അടുത്ത മാസം മുതല്‍ പ്രവര്‍ത്തനം പുനരാരംഭിക്കാമെന്നും മന്ത്രിസഭാ യോഗം തീരുമാനിച്ചു കോവിഡ് നിയന്ത്രണങ്ങള്‍
ഖത്തറില്‍ വരും ദിവസങ്ങളില്‍ ചൂടു കൂടുമെന്ന് റിപ്പോര്‍ട്ട്. ഞായറാഴ്ച മുതല്‍ ആഴ്ചാവസാനം വരെ ഈ സാഹചര്യം തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. രാത്രിയില്‍ ചിലയിടത്ത് മൂടല്‍മഞ്ഞിനുള്ള സാധ്യതയുണ്ട്. തിങ്കളാഴ്ച പകല്‍സമയങ്ങളില്‍ കുറഞ്ഞ താപനില 34 ഡിഗ്രി സെല്‍ഷ്യസും കൂടിയ താപനില 38 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും. കാറ്റിന്റെ വേഗത 5-15 നോട്ടിക്കല്‍ മൈല്‍ വരെയായേക്കും. വാഹനമോടിക്കുന്നവര്‍
ഖത്തറിലെ വന്‍തോതിലുള്ള കുടിയേറ്റ തൊഴിലാളികളെ തൊഴില്‍ദാതാക്കള്‍ ചൂഷണം ചെയ്യുന്നത് തുടരുകയാണെന്ന് ചൂണ്ടിക്കാണിച്ച് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് റിപ്പോര്‍ട്ട്. ശമ്പളം പിടിച്ചുവെയ്ക്കുന്നതും, പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തുക, ശമ്പളം വെട്ടിക്കുറയ്ക്കുക, ചില ജീവനക്കാരെ ഭക്ഷണം കഴിക്കാന്‍ പോലും അനുവദിക്കാതെ ഇരിക്കുക തുടങ്ങിയ ചൂഷണങ്ങള്‍ ഇപ്പോഴും തുടരുന്നതായി റിപ്പോര്‍ട്ട്
ജെ.ഇ.ഇ പരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന ഖത്തറിലെ പ്രവാസി വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍. പരീക്ഷാ സെന്ററായി നിശ്ചയിച്ച ദോഹയിലെ സ്ഥാപനത്തിന് കോവിഡ് സാഹചര്യത്തില്‍ പരീക്ഷ നടത്താന്‍ ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്തതാണ് പ്രതിസന്ധിയായത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ തങ്ങള്‍ക്ക് പരീക്ഷ നടത്താനാവില്ലെന്നാണ് സ്ഥാപനത്തിന്റെ നിലപാട്. അതെ സമയം ഖത്തറിലെ
ഖത്തറില്‍ സ്‌കൂളുകള്‍ തുറക്കുന്നതിനുള്ള നടപടിക്രമങ്ങളില്‍ വിദ്യാഭ്യാസ മന്ത്രാലയം മാറ്റം വരുത്തി. മുപ്പത് ശതമാനം കുട്ടികള്‍ക്ക് മാത്രമാണ് ഓരോ ദിവസവും ക്ലാസില്‍ നേരിട്ടെത്താന്‍ അനുമതിയുള്ളൂ. ബാക്കിയുള്ളവര്‍ക്ക് ഓണ്‍ലൈനായി ക്ലാസുകള്‍ നല്‍കും. സെപ്തംബര്‍ ഒന്ന് മുതല്‍ മൂന്ന് ഘട്ടങ്ങളിലായി സ്‌കൂളുകള്‍ തുറക്കാനായിരുന്നു നേരത്തെ ഖത്തര്‍ വിദ്യാഭ്യാസമമന്ത്രാലയം
മാര്‍ച്ചു മുതല്‍ ഇതുവരെ യാത്രക്കാര്‍ക്ക് റീ ഫണ്ട് ഇനത്തില്‍ ഖത്തര്‍ എയര്‍വേയ്‌സ് നല്‍കിയത് 120 കോടി യുഎസ് ഡോളര്‍.600000 യാത്രക്കാര്‍ക്കാണ് ഇത്രയും തുക തിരിച്ചു നല്‍കിയത്. കോവിഡ് നിയന്ത്രണങ്ങളോടെ ഒട്ടേറെ രാജ്യങ്ങള്‍ വിമാനങ്ങള്‍ക്ക് പ്രവേശന നിയന്ത്രണം ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് ടിക്കറ്റ് തുക റീഫണ്ട് ആവശ്യപ്പെട്ടിട്ടുള്ള അപേക്ഷയുടെ എണ്ണം വര്‍ധിച്ചത്. മാര്‍ച്ചു
പ്രമുഖ വ്യവസായി ഡോ എം പി ഹസന്‍ കുഞ്ഞി ലോക്ഡൗണ്‍ മൂലം ആറു മാസമായി കണ്ണൂരിലെ വീട്ടിലാണ്. 14ന് രാവിലെ 11.30 ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് പ്രൈവറ്റ് എയര്‍ ജെറ്റില്‍ ഖത്തറിലേക്ക് പോകുന്നു. 40 ലക്ഷമാണ് ചെലവ്. പ്രൈവറ്റ് ജെറ്റുകള്‍ക്ക് കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ കഴിയുമെന്നും ഇതുവഴി വരുമാന വര്‍ദ്ധന സാധ്യതയും ലക്ഷ്യം വയ്ക്കുന്നതായി വിമാനത്താവള ഡയറക്ടര്‍ കൂടിയായ