Qatar

കാല്‍നട യാത്രയില്‍ നിയമം പാലിച്ചില്ലെങ്കില്‍ കനത്ത പിഴ; ശിക്ഷാ നടപടികള്‍ അടുത്തമാസം മുതല്‍
കാല്‍നട യാത്രയില്‍ നിയമം പാലിച്ചില്ലെങ്കില്‍ അടുത്ത മാസം മുതല്‍ പിടി വീഴുമെന്ന് ഗതാഗത ജനറല്‍ ഡയറക്ടറേറ്റ്. സിഗ്‌നല്‍ തെളിയുന്നതിന് മുമ്പ് റോഡ് മുറിച്ചുകടക്കുന്ന കുറ്റത്തിന് 500 റിയാല്‍ പിഴ ഒടുക്കേണ്ടി വരും. പുതിയ ശിക്ഷാനടപടികള്‍ അടുത്ത മാസം മുതല്‍ നിലവില്‍ വരും. ഓഗസ്റ്റ് ഒന്നു മുതലാണു നിയമം പാലിക്കാത്ത കാല്‍നടയാത്രക്കാര്‍ക്കെതിരെ നിയമലംഘനം നടത്തിയതായി റജിസ്റ്റര്‍ ചെയ്യുന്നത്. റോഡിന്റെ മധ്യത്തിലൂടെ അല്ലെങ്കില്‍ വശങ്ങളിലെ നടപ്പാതകള്‍ ഉപയോഗിക്കാതെയുള്ള നടത്തത്തിന് 100 റിയാല്‍ ആണ് പിഴ. ഇന്റര്‍സെക്ഷനുകളില്‍ സിഗ്‌നല്‍ തെളിയുന്നതിന് മുമ്പെ റോഡ് മുറിച്ച് കടക്കുന്നത് കണ്ടെത്തിയാല്‍ അഞ്ഞൂറ് റിയാല്‍ പിഴ ഈടാക്കും. സൈനിക പരേഡ് പോലെയുള്ള ഘട്ടത്തില്‍ ട്രാഫിക് ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവരും ഇതെ പിഴ ഒടുക്കേണ്ടി വരും. ആവശ്യമായ

More »

വിമാനയാത്ര നടത്തുമ്പോള്‍ സ്വന്തം ലഗേജ് മാത്രം കൊണ്ടുപോയാല്‍ മതി; മറ്റുള്ളവരുടെ ലഗേജുകള്‍ കൊണ്ടുപോകുന്നതിനെതിരെ മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര വകുപ്പ്
വിമാനയാത്ര നടത്തുമ്പോള്‍ മറ്റുള്ളവരുടെ ലഗേജുകള്‍ കൊണ്ടുപോകുന്നതിനെതിരെ മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര വകുപ്പ്. ഇക്കാര്യത്തില്‍ യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്നും പരിശോധനകളില്‍ പിടിക്കപ്പെട്ടാല്‍ കടുത്ത ശിക്ഷ ലഭിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. മറ്റുള്ളവരുടെ ലഗേജുകള്‍ ഒപ്പം കൊണ്ടുപോകുന്നത് അപകടം ക്ഷണിച്ചു വരുത്തും. ബാഗിനുള്ളില്‍ എന്താണെന്ന്

More »

ഖത്തറിലെ വിദേശ തൊഴിലാളികളുടെ സാമൂഹിക ഉന്നമനത്തിനായി പുതിയ പദ്ധതി; ബെദാര്‍ കമ്മ്യൂണിറ്റി ഇനീഷ്യേറ്റീവ് നടപ്പാക്കിയത് ആഭ്യന്തര വകുപ്പ്
വിദേശ തൊഴിലാളികളുടെ സാമൂഹിക ഉന്നമനത്തിനായി ബെദാര്‍ കമ്മ്യൂണിറ്റി ഇനീഷ്യേറ്റീവ് എന്ന പദ്ധതിയുമായി ഖത്തര്‍ ആഭ്യന്തര വകുപ്പ്. പ്രവാസി തൊഴിലാളികളുടെ സാമൂഹിക വളര്‍ച്ചയ്‌ക്കൊപ്പം തൊഴില്‍ സുരക്ഷയും ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ് പദ്ധതി. ബെദാര്‍ കമ്മ്യൂണിറ്റി ഇനീഷ്യേറ്റീവ് എന്ന പദ്ധതി ഖത്തറിന്റെ വടക്കന് മേഖലയിലെ തൊഴിലാളികള്‍ക്കായാണ് നടപ്പാക്കുന്നത്. വിവിധ വിഷയങ്ങളിലുള്ള

More »

2022 ഫുട്‌ബോള്‍ ലോകകപ്പ്: ഖത്തര്‍ വിരുദ്ധ പ്രചാരണങ്ങളുടെ ഭാഗമാകാന്‍ രണ്ട് ഫുട്‌ബോള്‍ താരങ്ങള്‍ക്ക് പണം വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ട്
ഖത്തര്‍ വിരുദ്ധ പ്രചാരണങ്ങളുടെ ഭാഗമാകാന്‍ രണ്ട് ഫുട്‌ബോള്‍ താരങ്ങള്‍ക്ക് പണം വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ട്. 2022ലെ ഖത്തര്‍ ലോകകപ്പില്‍ ആതിഥേയ രാഷ്ട്രമായ ഖത്തറിന്റെ പിഴവുകള്‍ കണ്ടെത്താനും അത് വിമര്‍ശിക്കാനുമാണ് ഇംഗ്ലണ്ടിന്റെ രണ്ട് അന്താരാഷ്ട്ര താരങ്ങള്‍ക്ക് പണം വാഗ്ദാനം ചെയ്തത്. സോള്‍ കാംപ്‌ബെല്‍, സ്റ്റാന്‍ കോളിമോര്‍ എന്നീ താരങ്ങളുമായി ബന്ധപ്പെട്ടാണ് ആരോപണം.

More »

ഖത്തറില്‍ വേതനം മുടങ്ങിയാല്‍ കമ്പനികളില്‍ നിന്ന് 3000 രൂപ പിഴ ഈടാക്കാന്‍ നീക്കം; തൊഴിലാളികള്‍ക്ക് മന്ത്രാലയത്തോട് പരാതിപ്പെടാം
തൊഴിലാളികള്‍ക്ക് വേതനം മുടങ്ങിയാല്‍ കമ്പനികളില്‍ നിന്ന് 3000 രൂപ പിഴ ഈടാക്കാന്‍ തീരുമാനം. തുടര്‍ച്ചയായ രണ്ട് മാസം ശമ്പളം മുടങ്ങിയാല്‍ 3000 റിയാല്‍ പിഴ ഈടാക്കുമെന്ന് തൊഴില്‍ മന്ത്രാലയം. വേതന സംരക്ഷണ സംവിധാനം നടപ്പാക്കാതിരിക്കുകയോ ചട്ടങ്ങള്‍ ലംഘിക്കുകയോ ചെയ്യുന്ന കമ്പനികള്‍ കര്‍ശന നടപടി നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പുണ്ട്. കമ്പനികള്‍ തൊഴിലാളികള്‍ക്ക് കൃത്യമായി വേതനം

More »

ഖത്തര്‍ പൊതു ഗതാഗത സംവിധാനങ്ങളുടെ കാല്‍ ശതമാനം പരിസ്ഥിതി സൗഹൃദമാക്കും; നടപ്പിലാകുക ലോകകപ്പ് ഫുട്‌ബോള്‍ നടക്കുന്ന 2022കം
ലോകകപ്പ് ഫുട്‌ബോള്‍ നടക്കുന്ന 2022 നകം രാജ്യത്തെ പൊതു ഗതാഗത സംവിധാനങ്ങളുടെ 25 ശതമാനവും പരിസ്ഥിതി സൗഹൃദമാക്കാനുള്ള തീരുമാനം യാഥാര്‍ത്ഥ്യമാകുന്നു. 2022 ഓടെ ഖത്തറിലെ പൊതുഗതാഗത മേഖല കാല്‍ ശതമാനം പരിസ്ഥിതി സൗഹൃദമാക്കുമെന്ന് ഗതാഗതമന്ത്രി അറിയിച്ചു. വൈദ്യുതോര്‍ജ്ജം ഉപയോഗിച്ചുള്ള വാഹനങ്ങള്‍ കൂട്ടുകയാണ് പ്രധാന വഴി. ഇതിന്റെ ആദ്യ പടിയെന്നോണമാണ് ട്രാം ബസ് കഴിഞ്ഞ ദിവസം പരീക്ഷണയോട്ടം

More »

ലുസൈല്‍ സിറ്റിയില്‍ വമ്പന്‍ വാട്ടര്‍ തീം പാര്‍ക്ക് സ്ഥാപിക്കാന്‍ കരാറായി; വരാന്‍ പോകുന്നത് ലോകോത്തര നിലവാരത്തിലുള്ള പാര്‍ക്ക്
ലുസൈല്‍ സിറ്റിയില്‍ വാട്ടര്‍ തീം പാര്‍ക്കും മറ്റ് വിനോദ സഞ്ചാര പദ്ധതികളും സ്ഥാപിക്കാനുള്ള കരാറില്‍ കതാറ ഹസ്പിറ്റാലിറ്റിയുടെ ഉപ കമ്പനിയായ ഖതായിഫാന്‍ പ്രൊജക്റ്റ് കമ്പനിയും വൈറ്റ് വാട്ടര്‍ വെസ്റ്റും ഒപ്പു വെച്ചു. വമ്പന്‍ വാട്ടര്‍ പാര്‍ക്കാണ് കരാര്‍ പ്രകാരം ലുസൈല്‍ സിറ്റിയില്‍ സ്ഥാപിക്കുക. ഖതായിഫാന്‍ പ്രൊജക്റ്റ് എംഡി ശൈഖ് നാസര്‍ ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഥാനിയും

More »

മണിക്കൂറില്‍ എഴുപത് കിലോമീറ്റര്‍ വേഗത; ഒറ്റ ട്രിപ്പില്‍ 307 യാത്രക്കാരെ വഹിക്കാനുള്ള ശേഷി; ഖത്തറില്‍ അതിവേഗ ഇലക്ട്രിക് ബസ് സര്‍വീസ് പരീക്ഷണയോട്ടം നടത്തി
ഖത്തറില്‍ അതിവേഗ ഇലക്ട്രിക് ബസ് സര്‍വീസ് പരീക്ഷണയോട്ടം നടത്തി. പ്രധാനമന്ത്രിയുടേയും ഗതാഗത മന്ത്രിയുടെയും സാനിധ്യത്തിലായിരുന്നു ആര്‍ട്ട് എന്ന ചുരുക്കപ്പേരുള്ള 'ഓട്ടോമാറ്റിക് റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റ'ത്തിന്റെ പരീക്ഷണയോട്ടം. മണിക്കൂറില്‍ എഴുപത് കിലോമീറ്ററാണ് ബസിന്റെ വേഗത. പത്ത് മിനുട്ട് ചാര്‍ജ്ജ് ചെയ്താല്‍ ഇരുപത്തിയഞ്ച് കിലോമീറ്റര്‍ വരെ ബസ്സിന് ഓടാനാകും. മെട്രോ

More »

ദോഹ എക്സിബിഷന്‍ കണ്‍വന്‍ഷന്‍ സെന്റര്‍ താല്‍ക്കാലികമായി അടച്ചു; ഓഗസ്റ്റ് 9ന് തുറക്കും
വേനലാഘോഷത്തിന്റെ പ്രധാന ആകര്‍ഷണ കേന്ദ്രമായിരുന്ന ദോഹ എക്സിബിഷന്‍ കണ്‍വന്‍ഷന്‍ സെന്ററിലെ വേനല്‍ വിനോദ നഗരിയിലെത്തിയത് 60,000ത്തോളം സന്ദര്‍ശകര്‍. ജൂണ്‍ 4 മുതല്‍ ജൂലൈ 13 വരെയാണ് വിനോദനഗരിയിലേക്ക് സന്ദര്‍ശകര്‍ എത്തിയത്. 80 ഗെയിമുകളും വെര്‍ച്വല്‍ റിയാലിറ്റി ഗെയിമുകളും വിനോദ പരിപാടികളും ഫാഷന്‍ വിപണിയും നഗരിയിലുണ്ടായിരുന്നു. ശനിയാഴ്ചയാണ ്പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി

More »

മധ്യസ്ഥ റോളില്‍ വീണ്ടും ഖത്തര്‍; യുക്രെയിനും റഷ്യയും തമ്മില്‍ കുട്ടികളുടെ കൈമാറ്റം നടപ്പാക്കും

റഷ്യയും ഉക്രെയ്‌നും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിനിടയില്‍ പിടിയിലായ 48 കുട്ടികളെ പരസ്പരം കൈമാറ്റം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും ധാരണയായി. ഇതുമായി ബന്ധപ്പെട്ട് ഖത്തറിന്റെ നേതൃത്വത്തില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചകളാണ് കുട്ടികളുടെ കൈമാറ്റത്തിലേക്ക് വഴി

സമയത്ത് എത്തിയിട്ടും വിമാനം കയറാന്‍ അനുവദിച്ചില്ല; യാത്രക്കാരിക്ക് 20,000 റിയാല്‍ നഷ്ടപരിഹാരം നല്‍കാന്‍ ഖത്തര്‍ കോടതി

ബോര്‍ഡിംഗ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടും യാത്രക്കാരിയെ വിമാനത്തില്‍ കയറാന്‍ ജീവനക്കാരന്‍ വിസമ്മതിച്ച കേസില്‍ യാത്രക്കാരിക്ക് എയര്‍ലൈന്‍ കമ്പനി നഷ്ടപരിഹാരം നല്‍കണമെന്ന് ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ട്രേഡ് കോടതി ഉത്തരവിട്ടു. ജീവനക്കാരന്റെ നടപടി മൂലം

ലോകത്തെ സ്വാധീനിച്ച നേതാവായി ഖത്തര്‍ പ്രധാനമന്ത്രി

ടൈം മാഗസിന്റെ ലോകത്തെ ഏറ്റവും സ്വാധീനമുള്ള നൂറു വ്യക്തികളില്‍ ഒരാളായി ഖത്തറിന്റെ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ഥാനി ഇടം നേടി. അമേരിക്കയുടെ അന്താരാഷ്ട്ര പ്രസിദ്ധീകരണമായ ടൈം മാഗസിന്റെ ഏറ്റവും പുതിയ പട്ടികില്‍ ലോക നേതാക്കളുടെ

ഹമാസിന്റെ പുതിയ സമാധാന പാക്കേജ് ഖത്തറിന് കൈമാറി

ഗാസ ഇസ്രായേല്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് പുതിയ സമാധാന പാക്കേജുമായി ഗാസയിലെ പോരാളി വിഭാഗമായ ഹമാസ് നേതൃത്വം. മേഖലയിലെ സംഘര്‍ഷത്തിന് അയവു വരുത്തുന്നതിന് ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയില്‍ ശ്രമങ്ങള്‍ നടക്കുന്നതിനിടയിലാണ് മൂന്ന് ഘട്ടങ്ങളിലായി വെടിനിര്‍ത്തല്‍

പശ്ചിമേഷ്യന്‍ സംഘര്‍ഷം ; യുഎഇ പ്രസിഡന്റും ഖത്തര്‍ അമീറും ചര്‍ച്ച നടത്തി

ഇസ്രയേലിനും ഇറാനുമിടയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷ സാഹചര്യങ്ങളില്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കും ആശങ്ക. ഞായറാഴ്ച രാത്രി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനും ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിയും ചര്‍ച്ച നടത്തി. ടെലഫോണിലായിരുന്നു രണ്ട് രാഷ്ട്ര

ഖത്തറില്‍ ലഹരിമരുന്ന് കടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍

ഖത്തറില്‍ ലഹരിമരുന്ന് കടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍. ആഭ്യന്തര മന്ത്രാലയമാണ് പ്രതികളെ പിടികൂടിയത്. റെയ്ഡിന്റെ മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ മന്ത്രാലയം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. പ്രതികളുടെ കാര്‍ പിന്തുടര്‍ന്നാണ് അധികൃതര്‍ ഇവരെ പിടികൂടിയത്. ഇവരുടെ