മണിക്കൂറില്‍ എഴുപത് കിലോമീറ്റര്‍ വേഗത; ഒറ്റ ട്രിപ്പില്‍ 307 യാത്രക്കാരെ വഹിക്കാനുള്ള ശേഷി; ഖത്തറില്‍ അതിവേഗ ഇലക്ട്രിക് ബസ് സര്‍വീസ് പരീക്ഷണയോട്ടം നടത്തി

മണിക്കൂറില്‍ എഴുപത് കിലോമീറ്റര്‍ വേഗത; ഒറ്റ ട്രിപ്പില്‍ 307 യാത്രക്കാരെ വഹിക്കാനുള്ള ശേഷി; ഖത്തറില്‍ അതിവേഗ ഇലക്ട്രിക് ബസ് സര്‍വീസ് പരീക്ഷണയോട്ടം നടത്തി

ഖത്തറില്‍ അതിവേഗ ഇലക്ട്രിക് ബസ് സര്‍വീസ് പരീക്ഷണയോട്ടം നടത്തി. പ്രധാനമന്ത്രിയുടേയും ഗതാഗത മന്ത്രിയുടെയും സാനിധ്യത്തിലായിരുന്നു ആര്‍ട്ട് എന്ന ചുരുക്കപ്പേരുള്ള 'ഓട്ടോമാറ്റിക് റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റ'ത്തിന്റെ പരീക്ഷണയോട്ടം. മണിക്കൂറില്‍ എഴുപത് കിലോമീറ്ററാണ് ബസിന്റെ വേഗത. പത്ത് മിനുട്ട് ചാര്‍ജ്ജ് ചെയ്താല്‍ ഇരുപത്തിയഞ്ച് കിലോമീറ്റര്‍ വരെ ബസ്സിന് ഓടാനാകും. മെട്രോ റെയില്‍ ഇല്ലാത്ത നഗരഭാഗങ്ങളിലൂടെയാണ് ആര്‍ട്ട് സര്‍വീസ് നടത്തുക.

ആദ്യ ഘട്ടത്തില്‍ ദോഹ അല്‍ഖോര്‍ റൂട്ടില്‍ മാത്രമായിരിക്കും ആര്‍ട്ട് യാത്ര നടത്തുക. ഗതാഗത രംഗത്തെ ലോകത്തെ ഏറ്റവും നൂതനമായ ഈ സംവിധാനം ആദ്യം അവതരിപ്പിക്കുന്നത് ഖത്തറിലാണെന്നതും ശ്രദ്ധേയമാണ്.ലോകകപ്പ് ഫുട്‌ബോളിനെത്തുന്ന കായിക പ്രേമികള്‍ക്ക് പുതുമയാര്‍ന്ന യാത്രാനുഭവമായിരിക്കും ആര്‍ട്ട് നല്‍കുകയെന്ന് ഗതാഗത മന്ത്രി പറഞ്ഞു.വാഹനത്തിന്റെ നീളം പക്ഷെ 32 മീറ്ററാണ്. 307 യാത്രക്കാരെ ഒറ്റ ട്രിപ്പില്‍ വഹിക്കാനുള്ള ശേഷി ഇതിനുണ്ട്. ഗതാഗത രംഗത്തെ ലോകത്തിലെ തന്നെ ഏറ്റവും നൂതനമായ സംവിധാനമാണിത്.



Other News in this category



4malayalees Recommends