പശ്ചിമേഷ്യന്‍ സംഘര്‍ഷം ; യുഎഇ പ്രസിഡന്റും ഖത്തര്‍ അമീറും ചര്‍ച്ച നടത്തി

പശ്ചിമേഷ്യന്‍ സംഘര്‍ഷം ; യുഎഇ പ്രസിഡന്റും ഖത്തര്‍ അമീറും ചര്‍ച്ച നടത്തി
ഇസ്രയേലിനും ഇറാനുമിടയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷ സാഹചര്യങ്ങളില്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കും ആശങ്ക. ഞായറാഴ്ച രാത്രി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനും ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിയും ചര്‍ച്ച നടത്തി. ടെലഫോണിലായിരുന്നു രണ്ട് രാഷ്ട്ര നേതാക്കളുടെയും ആശയവിനിമയം. കഴിഞ്ഞ ദിവസം ഇറാന്‍ നടത്തിയ വ്യോമാക്രമണത്തിന് ശേഷമുള്ള സംഘ!ര്‍ഷ സാഹചര്യം ഇരു രാഷ്ട്ര നേതാക്കളും അവലോകനം ചെയ്തതായാണ് റിപ്പോര്‍ട്ട്.

ചര്‍ച്ച നടത്തിയ വിവരം യുഎഇയുടെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മദ്ധ്യപൂര്‍വ ദേശത്തെ സാഹചര്യങ്ങളും ഗാസയിലെ മാനുഷിക പ്രതിസന്ധിയും ചര്‍ച്ചയായെന്നും ഇരു രാജ്യങ്ങള്‍ക്കും താത്പര്യമുള്ള പ്രാദേശിക അന്തര്‍ദേശീയ വിഷയങ്ങള്‍ നേതാക്കള്‍ അവലോകനം ചെയ്തുവെന്നും എമിറേറ്റ്‌സ് ന്യൂസ് ഏജന്‍സി പറയുന്നു.

Other News in this category4malayalees Recommends