ഹമാസിന്റെ പുതിയ സമാധാന പാക്കേജ് ഖത്തറിന് കൈമാറി

ഹമാസിന്റെ പുതിയ സമാധാന പാക്കേജ് ഖത്തറിന് കൈമാറി
ഗാസ ഇസ്രായേല്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് പുതിയ സമാധാന പാക്കേജുമായി ഗാസയിലെ പോരാളി വിഭാഗമായ ഹമാസ് നേതൃത്വം. മേഖലയിലെ സംഘര്‍ഷത്തിന് അയവു വരുത്തുന്നതിന് ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയില്‍ ശ്രമങ്ങള്‍ നടക്കുന്നതിനിടയിലാണ് മൂന്ന് ഘട്ടങ്ങളിലായി വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുത്തുന്നതിനുള്ള പുതിയ പാക്കേജ് ഹമാസ് ഖത്തര്‍ മധ്യസ്ഥര്‍ക്ക് കൈമാറിയത്.

വെടിനിര്‍ത്തലിനൊപ്പം ഗാസയ്‌ക്കെതിരായ ഉപരോധം അവസാനിപ്പിക്കുന്നതിനും പരസ്പരം ബന്ദികളെയും തടവുകാരെയും കൈമാറുന്നതിനുമുള്ള നിര്‍ദ്ദേശങ്ങള്‍ അടങ്ങിയതാണ് പുതിയ പാക്കേജ്. ഖത്തര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അല്‍ ജസീറ ചാനലാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

Other News in this category4malayalees Recommends