ഖത്തര്‍ പൊതു ഗതാഗത സംവിധാനങ്ങളുടെ കാല്‍ ശതമാനം പരിസ്ഥിതി സൗഹൃദമാക്കും; നടപ്പിലാകുക ലോകകപ്പ് ഫുട്‌ബോള്‍ നടക്കുന്ന 2022കം

ഖത്തര്‍ പൊതു ഗതാഗത സംവിധാനങ്ങളുടെ കാല്‍ ശതമാനം പരിസ്ഥിതി സൗഹൃദമാക്കും; നടപ്പിലാകുക ലോകകപ്പ് ഫുട്‌ബോള്‍ നടക്കുന്ന 2022കം

ലോകകപ്പ് ഫുട്‌ബോള്‍ നടക്കുന്ന 2022 നകം രാജ്യത്തെ പൊതു ഗതാഗത സംവിധാനങ്ങളുടെ 25 ശതമാനവും പരിസ്ഥിതി സൗഹൃദമാക്കാനുള്ള തീരുമാനം യാഥാര്‍ത്ഥ്യമാകുന്നു. 2022 ഓടെ ഖത്തറിലെ പൊതുഗതാഗത മേഖല കാല്‍ ശതമാനം പരിസ്ഥിതി സൗഹൃദമാക്കുമെന്ന് ഗതാഗതമന്ത്രി അറിയിച്ചു. വൈദ്യുതോര്‍ജ്ജം ഉപയോഗിച്ചുള്ള വാഹനങ്ങള്‍ കൂട്ടുകയാണ് പ്രധാന വഴി. ഇതിന്റെ ആദ്യ പടിയെന്നോണമാണ് ട്രാം ബസ് കഴിഞ്ഞ ദിവസം പരീക്ഷണയോട്ടം നടത്തിയത്. എല്ലാ തരം പരിശോധനകള്‍ക്കും ശേഷം ഒരു വര്‍ഷത്തിനകം തന്നെ ട്രാം ബസ് എആര്‍ടി ദോഹ അല്‍ ഖോര്‍ റൂട്ടില്‍ ഓടിത്തുടങ്ങും.

പൊതുഗതാഗത സര്‍വീസ് കമ്പനിയായ കര്‍വയ്ക്ക് കീഴിലായിരിക്കും ട്രാം ബസ് ഓടുക. ഇലക്ട്രിക് ചാര്‍ജ്ജ് വഴിയാണ് ട്രാം ബസ്സിന്‍രെ പ്രവര്‍ത്തനം. മണിക്കൂറില്‍ എഴുപത് കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ഈ വാഹനം പത്ത് മിനുട്ട് ചാര്‍ജ്ജ് ചെയ്താല്‍ ഇരുപത്തിയഞ്ച് കിലോമീറ്റര്‍ വരെ ഓടാനാകും.



Other News in this category



4malayalees Recommends