ഖത്തറില്‍ വേതനം മുടങ്ങിയാല്‍ കമ്പനികളില്‍ നിന്ന് 3000 രൂപ പിഴ ഈടാക്കാന്‍ നീക്കം; തൊഴിലാളികള്‍ക്ക് മന്ത്രാലയത്തോട് പരാതിപ്പെടാം

ഖത്തറില്‍ വേതനം മുടങ്ങിയാല്‍ കമ്പനികളില്‍ നിന്ന് 3000 രൂപ പിഴ ഈടാക്കാന്‍ നീക്കം;  തൊഴിലാളികള്‍ക്ക് മന്ത്രാലയത്തോട് പരാതിപ്പെടാം

തൊഴിലാളികള്‍ക്ക് വേതനം മുടങ്ങിയാല്‍ കമ്പനികളില്‍ നിന്ന് 3000 രൂപ പിഴ ഈടാക്കാന്‍ തീരുമാനം. തുടര്‍ച്ചയായ രണ്ട് മാസം ശമ്പളം മുടങ്ങിയാല്‍ 3000 റിയാല്‍ പിഴ ഈടാക്കുമെന്ന് തൊഴില്‍ മന്ത്രാലയം. വേതന സംരക്ഷണ സംവിധാനം നടപ്പാക്കാതിരിക്കുകയോ ചട്ടങ്ങള്‍ ലംഘിക്കുകയോ ചെയ്യുന്ന കമ്പനികള്‍ കര്‍ശന നടപടി നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പുണ്ട്. കമ്പനികള്‍ തൊഴിലാളികള്‍ക്ക് കൃത്യമായി വേതനം നല്‍കുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.

വേതനം മുടങ്ങിയാല്‍ തൊഴിലാളികള്‍ക്ക് മന്ത്രാലയത്തെ അറിയിക്കാം. രാജ്യത്ത് പ്രവര്‍ത്തനം ആരംഭിക്കുന്ന ഏതൊരു കമ്പനിയും വേതന സംരക്ഷണ സംവിധാനം വഴി ആയിരിക്കണം തൊഴിലാളികള്‍ക്ക് വേതനം നല്‍കേണ്ടത്.

Other News in this category



4malayalees Recommends