ലുസൈല്‍ സിറ്റിയില്‍ വമ്പന്‍ വാട്ടര്‍ തീം പാര്‍ക്ക് സ്ഥാപിക്കാന്‍ കരാറായി; വരാന്‍ പോകുന്നത് ലോകോത്തര നിലവാരത്തിലുള്ള പാര്‍ക്ക്

ലുസൈല്‍ സിറ്റിയില്‍ വമ്പന്‍ വാട്ടര്‍ തീം പാര്‍ക്ക് സ്ഥാപിക്കാന്‍ കരാറായി;  വരാന്‍ പോകുന്നത് ലോകോത്തര നിലവാരത്തിലുള്ള പാര്‍ക്ക്

ലുസൈല്‍ സിറ്റിയില്‍ വാട്ടര്‍ തീം പാര്‍ക്കും മറ്റ് വിനോദ സഞ്ചാര പദ്ധതികളും സ്ഥാപിക്കാനുള്ള കരാറില്‍ കതാറ ഹസ്പിറ്റാലിറ്റിയുടെ ഉപ കമ്പനിയായ ഖതായിഫാന്‍ പ്രൊജക്റ്റ് കമ്പനിയും വൈറ്റ് വാട്ടര്‍ വെസ്റ്റും ഒപ്പു വെച്ചു. വമ്പന്‍ വാട്ടര്‍ പാര്‍ക്കാണ് കരാര്‍ പ്രകാരം ലുസൈല്‍ സിറ്റിയില്‍ സ്ഥാപിക്കുക. ഖതായിഫാന്‍ പ്രൊജക്റ്റ് എംഡി ശൈഖ് നാസര്‍ ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഥാനിയും വൈറ്റ് വാട്ടര്‍ വെസ്റ്റിന്റെ സിഇഒ ജിയോഫ് ഖത്തറുമാണ് കരാറില്‍ ഒപ്പുവെച്ചത്.

ഉയര്‍ന്ന നിലവാരത്തിലുള്ള വിനോദ സഞ്ചാര സൗകര്യങ്ങളുടെ ആവശ്യകത വര്‍ദ്ധിച്ചതാണ് ഖതായിഫാന്‍ പദ്ധതികള്‍ക്ക് കാരണമായിത്തീര്‍ന്നത്. നേരത്തെ ഏഴ് ബീച്ചുകള്‍ ഇവര്‍ നിര്‍മിച്ചിട്ടുണ്ട്. 1.3 ദശലക്ഷം ചതുരശ്ര മീറ്ററില്‍ നിര്‍മിക്കുന്ന ദ്വീപില്‍ ഏകദേശം 8,30,000 ചതുരശ്ര മീറ്ററിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. വൈറ്റ് വാട്ടറിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പദ്ധതിയാണിത്.

Other News in this category



4malayalees Recommends