2022 ഫുട്‌ബോള്‍ ലോകകപ്പ്: ഖത്തര്‍ വിരുദ്ധ പ്രചാരണങ്ങളുടെ ഭാഗമാകാന്‍ രണ്ട് ഫുട്‌ബോള്‍ താരങ്ങള്‍ക്ക് പണം വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ട്

2022 ഫുട്‌ബോള്‍ ലോകകപ്പ്: ഖത്തര്‍ വിരുദ്ധ പ്രചാരണങ്ങളുടെ ഭാഗമാകാന്‍ രണ്ട് ഫുട്‌ബോള്‍ താരങ്ങള്‍ക്ക് പണം വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ട്

ഖത്തര്‍ വിരുദ്ധ പ്രചാരണങ്ങളുടെ ഭാഗമാകാന്‍ രണ്ട് ഫുട്‌ബോള്‍ താരങ്ങള്‍ക്ക് പണം വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ട്. 2022ലെ ഖത്തര്‍ ലോകകപ്പില്‍ ആതിഥേയ രാഷ്ട്രമായ ഖത്തറിന്റെ പിഴവുകള്‍ കണ്ടെത്താനും അത് വിമര്‍ശിക്കാനുമാണ് ഇംഗ്ലണ്ടിന്റെ രണ്ട് അന്താരാഷ്ട്ര താരങ്ങള്‍ക്ക് പണം വാഗ്ദാനം ചെയ്തത്. സോള്‍ കാംപ്‌ബെല്‍, സ്റ്റാന്‍ കോളിമോര്‍ എന്നീ താരങ്ങളുമായി ബന്ധപ്പെട്ടാണ് ആരോപണം. ഖത്തറിനെതിരെയുള്ള പ്രതികൂല പ്രചാരണങ്ങളുടെ ഭാഗമാണ് തീരുമാനം. ലണ്ടനില്‍ നടക്കുന്ന ഒരു കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനും തുടര്‍ന്ന് ഖത്തറിനെതുരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കാനും ചിലര്‍ സമീപിച്ചുവെന്ന് സോള്‍ കാംപ്‌ബെലും സ്റ്റാന്‍ കോളിമോറും സമ്തിച്ചിട്ടുണ്ട്. ലണ്ടന്‍ ആസ്ഥാനമാക്കിയുള്ള ദി ടൈംസ് എന്ന മാധ്യമ സ്ഥാപനമാണ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്.

Other News in this category



4malayalees Recommends