വിമാനയാത്ര നടത്തുമ്പോള്‍ സ്വന്തം ലഗേജ് മാത്രം കൊണ്ടുപോയാല്‍ മതി; മറ്റുള്ളവരുടെ ലഗേജുകള്‍ കൊണ്ടുപോകുന്നതിനെതിരെ മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര വകുപ്പ്

വിമാനയാത്ര നടത്തുമ്പോള്‍ സ്വന്തം ലഗേജ് മാത്രം കൊണ്ടുപോയാല്‍ മതി; മറ്റുള്ളവരുടെ ലഗേജുകള്‍ കൊണ്ടുപോകുന്നതിനെതിരെ മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര വകുപ്പ്

വിമാനയാത്ര നടത്തുമ്പോള്‍ മറ്റുള്ളവരുടെ ലഗേജുകള്‍ കൊണ്ടുപോകുന്നതിനെതിരെ മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര വകുപ്പ്. ഇക്കാര്യത്തില്‍ യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്നും പരിശോധനകളില്‍ പിടിക്കപ്പെട്ടാല്‍ കടുത്ത ശിക്ഷ ലഭിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

മറ്റുള്ളവരുടെ ലഗേജുകള്‍ ഒപ്പം കൊണ്ടുപോകുന്നത് അപകടം ക്ഷണിച്ചു വരുത്തും. ബാഗിനുള്ളില്‍ എന്താണെന്ന് തുറന്നു നോക്കാതെ ഇത്തരം സഹായങ്ങളൊന്നും വേണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. മറ്റുള്ളവരുടെ ബാഗുകള്‍ കൈവശം കൊണ്ടു പോകുമ്പോള്‍ അതില്‍ നിരോധിത വസ്തുക്കള്‍ ഉണ്ടെങ്കില്‍ നിയമക്കുരുക്കില്‍ അകപ്പെടുകയും യാത്ര തടസപ്പെടുകയും ചെയ്യും.

പ്രവാസികള്‍ അവധിയാഘോഷിക്കാനായി സ്വന്തം നാടുകളിലേക്ക് തിരിക്കുന്ന സാഹചര്യത്തിലാണ് തുടര്‍ മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര വകുപ്പ് രംഗത്തെത്തിയിരിക്കുന്നത്. നിയമവിരുദ്ധ വസ്തുക്കള്‍, ബാഗേജുകള്‍ എന്നിവ കണ്ടെത്തിയാല്‍ കടുത്ത ശിക്ഷയായിരിക്കും ലഭിക്കുക. ഒരാളുടെ നിയമവിരുദ്ധ പ്രവര്‍ത്തനം ഒരുപക്ഷെ മൊത്തം യാത്രക്കാരെയും ബാധിക്കാനും സാധ്യതയുണ്ട്. അതിനാല്‍ തന്നെ സ്വന്തം ലഗ്ഗേജുകള്‍ മാത്രമേ കൊണ്ടുപോകുന്നുള്ളൂവെന്ന് ഉറപ്പുവരുത്താന്‍ യാത്രക്കാര്‍ തയ്യാറാകാണമെന്നും ആഭ്യന്തര വകുപ്പ് ട്വിറ്ററില്‍ ആവശ്യപ്പെട്ടു





Other News in this category



4malayalees Recommends