ഖത്തറിലെ വിദേശ തൊഴിലാളികളുടെ സാമൂഹിക ഉന്നമനത്തിനായി പുതിയ പദ്ധതി; ബെദാര്‍ കമ്മ്യൂണിറ്റി ഇനീഷ്യേറ്റീവ് നടപ്പാക്കിയത് ആഭ്യന്തര വകുപ്പ്

ഖത്തറിലെ വിദേശ തൊഴിലാളികളുടെ സാമൂഹിക ഉന്നമനത്തിനായി പുതിയ പദ്ധതി; ബെദാര്‍ കമ്മ്യൂണിറ്റി ഇനീഷ്യേറ്റീവ് നടപ്പാക്കിയത് ആഭ്യന്തര വകുപ്പ്

വിദേശ തൊഴിലാളികളുടെ സാമൂഹിക ഉന്നമനത്തിനായി ബെദാര്‍ കമ്മ്യൂണിറ്റി ഇനീഷ്യേറ്റീവ് എന്ന പദ്ധതിയുമായി ഖത്തര്‍ ആഭ്യന്തര വകുപ്പ്. പ്രവാസി തൊഴിലാളികളുടെ സാമൂഹിക വളര്‍ച്ചയ്‌ക്കൊപ്പം തൊഴില്‍ സുരക്ഷയും ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ് പദ്ധതി. ബെദാര്‍ കമ്മ്യൂണിറ്റി ഇനീഷ്യേറ്റീവ് എന്ന പദ്ധതി ഖത്തറിന്റെ വടക്കന് മേഖലയിലെ തൊഴിലാളികള്‍ക്കായാണ് നടപ്പാക്കുന്നത്.

വിവിധ വിഷയങ്ങളിലുള്ള പ്രത്യേക ക്ലാസുകള്‍, പരിശീലനങ്ങള്‍, വര്‍ക് ഷോപ്പുകള്‍ തുടങ്ങിയവയാണ് ബെദാറിന്റെ ഭാഗമായി നടക്കുക. തൊഴിലാളികളുടെ അവകാശങ്ങളെ കുറിച്ചും ബാധ്യതകളെ കുറിച്ചും അവരെ ബോധവാന്മാരാക്കും. തൊഴിലാളികളുടെ കലാസാംസ്‌കാരിക മേഖലകളിലെ കഴിവുകളും ആവിഷ്‌കാരങ്ങളും പരിപോഷിപ്പിക്കാനുള്ള വേദികളുമുണ്ടാകും.



Other News in this category



4malayalees Recommends