Qatar

പ്രവാസികള്‍ക്കൊരു സന്തോഷ വാര്‍ത്ത; ദോഹയില്‍ നിന്നും രണ്ട് അധിക സര്‍വീസുകള്‍ കൂടി പ്രഖ്യാപിച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍സ്; പുതിയ സര്‍വീസുകള്‍ ഹൈദരാബാദിലേക്കും ഡല്‍ഹിയിലേക്കും
ദോഹയില്‍ നിന്നും രണ്ട് അധിക സര്‍വീസുകള്‍ കൂടി പ്രഖ്യാപിച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍സ്. ഹൈദരാബാദിലേക്കും ഡല്‍ഹിയിലേക്കുമാണ് പുതിയ പ്രതിദിന സര്‍വീസുകള്‍. അടുത്ത മാസം പതിനാറിന് ഇരു സര്‍വീസുകളും ആരംഭിക്കും. ദോഹയില്‍ നിന്നും ഡല്‍ഹി ഹൈദാരാബാദ് എന്നിവിടങ്ങളിലേക്ക് നിലവില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് സര്‍വീസ് നടത്തുന്നുണ്ട്. ഇതിന് പുറമെയാണ് ഓരോ അധിക സര്‍വീസുകള്‍ കൂടി പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്തംബര്‍ 16 മുതല്‍ ഇരു സര്‍വീസുകളും ആരംഭിക്കും. ഹൈദരബാദില്‍ നിന്നും ഇന്ത്യന്‍ സമയം രാത്രി 11.40ന് പുറപ്പെടുന്ന വിമാനം ഖത്തരി സമയം പുലര്‍ച്ചെ 01.25ന് ദോഹയിലെത്തും. തിരിച്ച് ദോഹയില്‍ നിന്നും പുലര്‍ച്ചെ 02.25ന് പുറപ്പെടുന്ന വിമാനം ഹൈദരാബാദില്‍ രാവിലെ 09.05നെത്തും. നിലവില്‍ ഡിസംബര്‍ 31 വരെ ഈ സര്‍വീസിനുള്ള ബുക്കിങ് ലഭ്യമാണ്. സെപ്തംബര്‍ 16ന് തന്നെയാണ് ഡല്‍ഹിയിലേക്കുള്ള

More »

ദോഹ ടില്‍റ്റഡ് ഇന്റര്‍ചേഞ്ചില്‍ ഗതാഗത നിയന്ത്രണം; നിയന്ത്രണം നാളെ മുതല്‍ ശനി പുലര്‍ച്ചെ വരെയെന്ന് പൊതുമരാമത്ത് വകുപ്പ്
ടില്‍റ്റഡ് ഇന്റര്‍ചേഞ്ചില്‍ നാളെ മുതല്‍ ശനി പുലര്‍ച്ചെ വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് (അഷ്ഗാല്‍) അറിയിച്ചു. ടില്‍റ്റഡ് ഇന്റര്‍ചേഞ്ചില്‍ ഹുവാര്‍ സ്ട്രീറ്റിന് നേര്‍ക്കുള്ള തെക്ക് ഭാഗത്തെ റോഡ് 28 മണിക്കൂര്‍ അടയ്ക്കും.  അല്‍ ഗരാഫ സ്ട്രീറ്റില്‍ നിന്ന് അല്‍ ലുഖ്ത സ്ട്രീറ്റ് വഴി ടില്‍റ്റഡ് ഇന്റര്‍ചേഞ്ചിലേക്ക് എത്തുന്ന ഭാഗമാണ് നാളെ

More »

നീലപ്പരവതാനി വിരിച്ചതല്ല; ഇത് ഖത്തറിലെ റോഡ്; ചൂട് കുറയ്ക്കാന്‍ ലക്ഷ്യം വെച്ച്് ഖത്തറില്‍ റോഡിന്റെ കറുപ്പ് നിറം നീലയാക്കി
ഒറ്റനോട്ടത്തില്‍ ഇരുന്നൂറ് മീറ്റര്‍ നീളത്തിലൊരു നീലപ്പരവതാനിവിരിച്ചത് പോലെ തോന്നും. എന്നാല്‍ ഇത് പരവതാനിയല്ല. ഖത്തറിലെ ഒരു റോഡാണ്. ചൂട് കുറയ്ക്കാന്‍ ലക്ഷ്യം വെച്ചുകൊണ്ടാണ് ഖത്തറില്‍ റോഡിന്റെ കറുപ്പ് നിറം മാറ്റി നീല നിറം നല്‍കിയത്. നീല നിറം താപനില 15 ഡിഗ്രി വരെ കുറയ്ക്കുമെന്ന പഠനത്തിന്റെ വെളിച്ചത്തിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ റോഡിന്റെ നിറം മാറ്റിയത്. കറുപ്പിന് പകരം നീലയാണ്

More »

പ്രശസ്ത മാഴ്സിലോ ഗാര്‍ഡിയോലയും ജോര്‍ജ മാര്‍ക്കിയോറിയും ദോഹയിലെത്തുന്നു; ഈ മാസം 28 ടാന്‍ഗോ പാഷന്‍ ദോഹയില്‍ നൃത്ത പരിപാടി; ടിക്കറ്റുകള്‍ സ്വന്തമാക്കാം
 രാജ്യാന്തര തലത്തിലെ അറിയപ്പെടുന്ന ടാന്‍ഗോ നര്‍ത്തകരായ മാഴ്സിലോ ഗാര്‍ഡിയോലയും ജോര്‍ജ മാര്‍ക്കിയോറിയും ദോഹയിലെത്തുന്നു. കത്താറ പൈതൃക കേന്ദ്രത്തിലെ ഡ്രാമ തിയറ്ററില്‍ ഈ മാസം 28നാണ് ഇവരുടെ നൃത്തം. ടാന്‍ഗോ പാഷന്‍ ദോഹയാണ് അര്‍ജന്റീന എംബസിയുമായി ചേര്‍ന്ന് നൃത്ത പരിപാടി നടത്തുന്നത്. നൃത്ത ദമ്പതികളായ ഇവര്‍ ലോസ് ഗാര്‍ഡിയോല എന്ന പേരിലാണ് അറിയപ്പെടുന്നത്. വിഖ്യാതമായ ലാറ്റിന്‍

More »

ഖത്തറില്‍ ഭിക്ഷാടനം പോലുമിപ്പോള്‍ ഓണ്‍ലൈന്‍ വഴി; സാമൂഹ്യമാധ്യമം ഉപയോഗിച്ചുള്ള ഭിക്ഷാടനം വ്യാപകം; ഇ-മെയില്‍, വാട്‌സാപ്പ്, ഫേസ്ബുക്ക് എന്നിവ വഴി സന്ദേശമയച്ചാണ് തട്ടിപ്പ്; കരുതിയിരിക്കാന്‍ നിര്‍ദേശം
 ഖത്തറില്‍ സാമൂഹ്യമാധ്യമം ഉപയോഗിച്ചുള്ള ഭിക്ഷാടനം വ്യാപകമാകുന്നു. ആളുകളുടെ സഹായ മനസ്‌കതയും ഉദാരതയും ചൂഷണം ചെയ്താണ് ഇത്തരം തട്ടിപ്പുകള്‍ പെരുകുന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇ-മെയില്‍, വാട്‌സാപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങളുപയോഗിച്ചാണ് തട്ടിപ്പ് നടക്കുന്നത്. ഇത്തരത്തില്‍ സഹായ സന്ദേശവുമായി എത്തുന്നവരെ ബ്ലോക്ക് ചെയ്യണമെന്ന്

More »

തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കണം; നിര്‍മാണ തൊഴിലാളികള്‍ക്ക് ഉയരത്തില്‍ നിന്നു ജോലി ചെയ്യാന്‍ വേണ്ടി നിര്‍മിക്കുന്ന തൂക്കുമരത്തട്ടുകള്‍ക്കു സുരക്ഷ ഉറപ്പാക്കണമെന്നു തൊഴില്‍ മന്ത്രാലയം
നിര്‍മാണ മേഖലയിലെ തൊഴിലാളികള്‍ക്ക് ഉയരത്തില്‍ നിന്നു ജോലി ചെയ്യാന്‍ വേണ്ടി നിര്‍മിക്കുന്ന തൂക്കുമരത്തട്ടുകള്‍ക്കു സുരക്ഷ ഉറപ്പാക്കണമെന്നു തൊഴില്‍ മന്ത്രാലയം. ഇത്തരം തട്ടുകളുടെ സുരക്ഷ സംബന്ധിച്ചു നവീകരിച്ച സുരക്ഷാ ഗൈഡും മന്ത്രാലയം പുറത്തിറക്കി. ഒക്യുപ്പേഷനല്‍ സേഫ്റ്റിഹെല്‍ത്ത് വകുപ്പാണ് ഗൈഡ് നവീകരിച്ചത്. നവീകരിച്ച ഗൈഡ് തൊഴിലാളികള്‍ക്കിടയില്‍ വിതരണം ചെയ്തു.

More »

ഖത്തറിലെ പ്രവാസികള്‍ക്കൊരു സന്തോഷ വാര്‍ത്ത; ഡോളറിനെതിരെ രൂപ ദുര്‍ബലമായതോടെ ഖത്തര്‍ റിയാലിനും നേട്ടം; ഒരു ഖത്തര്‍ റിയാല്‍ കൊടുത്താല്‍ 19.58 രൂപ ലഭിക്കും
ഡോളറിനെതിരെ രൂപ ദുര്‍ബലമായതോടെ ഖത്തറിലെ പ്രവാസികള്‍ക്കും നേട്ടം. ഒരു ഖത്തര്‍ റിയാല്‍ കൊടുത്താല്‍ 19.64 ഇന്ത്യന്‍ രൂപയായിരുന്നു ഇന്നലെ ലഭിച്ചത്. ഇന്നത് 19.58 ആയിട്ടുണ്ട്. രാജ്യാന്തര വിപണിയില്‍ ഒരു സൗദി റിയാലിന് 19.06 രൂപയാണ് വ്യാഴാഴ്ചത്തെ നിരക്ക്. ഇന്ന് അത് 19.01 ആയി. യുഎഇ ദിര്‍ഹത്തിന് 19.49 രൂപയായിരുന്നു വ്യാഴാഴ്ചത്തെ നിരക്ക്. ഇതനുസരിച്ച് 51 ദിര്‍ഹം 34 ഫില്‍സിന് ഉപഭോക്താക്കള്‍ക്ക് 1000

More »

ഖത്തറില്‍ അന്തരീക്ഷ ഈര്‍പ്പം ഉയരാന്‍ സാധ്യത; മൂടല്‍ മഞ്ഞ് കനക്കാന്‍ ഇടയുള്ളതിനാല്‍ പ്രഭാതങ്ങളില്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്
ഖത്തറില്‍ അന്തരീക്ഷ ഈര്‍പ്പം ഈ ആഴ്ചാവസാനം വരെ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് പ്രസ്താവനയില്‍ വ്യക്തമാക്കി. താപനില 36 മുതല്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ടെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഈര്‍പ്പം വര്‍ധിക്കുന്ന സാഹചര്യത്തില്‍ മൂടല്‍ മഞ്ഞ് കൂടാന്‍ ഇടയുണ്ടെന്നും ജനങ്ങള്‍ മുന്‍കരുതലെടുക്കണമെന്നും ഇവര്‍

More »

പ്രവാസി ഇന്ത്യക്കാര്‍ക്കായി ഹെല്‍പ്പ് ഡെസ്‌ക് സംഘടിപ്പിച്ച് ഖത്തറിലെ ഇന്ത്യന്‍ എംബസി; വരുന്ന വെള്ളിയാഴ്ച വിവിധ വിഷയങ്ങളില്‍ പ്രയാസമനുഭവിക്കുന്ന പ്രവാസികള്‍ക്ക് നേരിട്ടെത്തി ഹെല്‍പ്പ് ഡെസ്‌കിന്റെ സേവനം തേടാം
ഖത്തറിലെ ഇന്ത്യന്‍ എംബസി വരുന്ന വെള്ളിയാഴ്ച്ച പ്രവാസി ഇന്ത്യക്കാര്‍ക്കായി ഹെല്‍പ്പ് ഡെസ്‌ക് സംഘടിപ്പിക്കുന്നു. അല്‍ ഖോറിലെ അല്‍ വഹ ക്ലബില്‍ രാവിലെ പത്ത് മുതല്‍ പന്ത്രണ്ട് വരെയും ഉച്ചക്ക് ഒന്നര മുതല്‍ രണ്ടര വരെയുമാണ് ഹെല്‍പ്പ് ഡെസ്‌ക് ഉണ്ടാവുക. ഇന്ത്യന്‍ എംബസിക്ക് കീഴിലുള്ള ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറമാണ് ഹെല്‍പ്പ് ഡെസ്‌ക് സംഘടിപ്പിക്കുന്നത്. വിവിധ

More »

വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ കുവൈത്തിന് ഖത്തറിന്റെ സഹായം

കുവൈത്തിന് സഹായമായി ഖത്തര്‍ 200 മെഗാവാട്ട് വൈദ്യുതി നല്‍കുമെന്ന് അധികൃതര്‍. ജൂണ്‍ മാസം മുതലാണ് വൈദ്യുതി ലഭിക്കുക. ഗള്‍ഫ് ഇന്റര്‍ കണക്ഷന്‍ വഴി 500 മെഗാവാട്ട് വൈദ്യുതിയാണ് കുവൈത്തിന് ലഭിക്കുന്നത്. വൈദ്യുതി ക്ഷാമം പരിഹരിക്കാനുള്ള കുവൈത്ത് ജലവൈദ്യതി മന്ത്രാലയത്തിന്റെ നടപടികളുടെ

ലോകത്തിലെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ അഞ്ചാം സ്ഥാനത്ത്

ലോകത്തിലെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ അഞ്ചാം സ്ഥാനത്ത്. ഗ്ലോബല്‍ ഫിനാന്‍സിന്റെ പട്ടികയിലാണ് ഖത്തര്‍ ആദ്യ പത്തില്‍ ഇടം നേടിയത്. കോവിഡ് വെല്ലുവിളികള്‍ക്കും എണ്ണവിലയിലെ ഏറ്റകുറച്ചിലുകള്‍ക്കിടയിലും ഖത്തറിന്റെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചാ സ്ഥിരതയാണ് ഇതിലൂടെ

ഇസ്രയേലില്‍ അല്‍ ജസീറ ചാനലിന്റെ പ്രവര്‍ത്തനങ്ങള്‍ വിലക്കിയ നടപടി ; വിമര്‍ശനം

ഇസ്രയേലില്‍ അല്‍ ജസീറ ചാനലിന്റെ പ്രവര്‍ത്തനങ്ങള്‍ വിലക്കി അടച്ചുപൂട്ടാനുള്ള മന്ത്രിസഭ തീരുമാനത്തെ അപലപിച്ച് അല്‍ ജസീറ നെറ്റ്വര്‍ക്ക് . ഗാസ യുദ്ധ വാര്‍ത്തകളെ തുടര്‍ന്ന് പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിച്ചത് ക്രിമിനല്‍ നടപടിയാണെന്ന് ചാനല്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യങ്ങളില്‍ ഒന്നായി ഖത്തറും

ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യങ്ങളില്‍ ഒന്നായി ഖത്തറിനെ തിരഞ്ഞെടുത്തിരിക്കുകയാണ്. പ്രതിശീര്‍ഷ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം അടിസ്ഥാനമാക്കിയുള്ള ആദ്യ 10 സമ്പന്ന രാജ്യങ്ങളുടെ പട്ടികയിലാണ് ഖത്തര്‍ സ്ഥാനം പിടിച്ചുപറ്റിയിരിക്കുന്നത്. പട്ടികയില്‍ അമേരിക്കയെക്കാള്‍ മുന്നിലാണ്

മലയാളി ദമ്പതികളുടെ എട്ട് മാസം പ്രായമായ കുഞ്ഞ് ദോഹയില്‍ അന്തരിച്ചു

പാലക്കാട് പട്ടാമ്പി കൂറ്റനാട് സ്വദേശികളായ ദമ്പതികളുടെ എട്ട് മാസം പ്രായമായ കുഞ്ഞ് ഖത്തറിലെ സിദ്ര ആശുപത്രിയില്‍ അന്തരിച്ചു. അല്‍ സുല്‍ത്താന്‍ മെഡിക്കല്‍ സെന്ററില്‍ അക്കൗണ്ടന്റായ ഒറ്റയില്‍ മുഹമ്മദ് ശരീഫ് ജസീല ദമ്പതികളുടെ മകന്‍ ഹസന്‍ ആണ് മരിച്ചത്.ചെറിയ അണുബാധയെ തുടര്‍ന്ന് രണ്ടു

മധ്യസ്ഥ റോളില്‍ വീണ്ടും ഖത്തര്‍; യുക്രെയിനും റഷ്യയും തമ്മില്‍ കുട്ടികളുടെ കൈമാറ്റം നടപ്പാക്കും

റഷ്യയും ഉക്രെയ്‌നും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിനിടയില്‍ പിടിയിലായ 48 കുട്ടികളെ പരസ്പരം കൈമാറ്റം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും ധാരണയായി. ഇതുമായി ബന്ധപ്പെട്ട് ഖത്തറിന്റെ നേതൃത്വത്തില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചകളാണ് കുട്ടികളുടെ കൈമാറ്റത്തിലേക്ക് വഴി