Qatar

ഖത്തറില്‍ സ്‌കൂളുകള്‍ക്കും കിന്റര്‍ഗാര്‍ട്ടനുകള്‍ക്കും സുരക്ഷ നിര്‍ദ്ദേശങ്ങളുമായി മന്ത്രാലയം
സ്വകാര്യ സ്‌കൂളുകള്‍ക്കും കിന്റര്‍ഗാര്‍ട്ടനുകള്‍ക്കുമായുള്ള സ്‌കൂള്‍ ആക്ടിവിറ്റി ഗൈഡ് പുറത്തിറക്കി വിദ്യാഭ്യാസ മന്ത്രാലയം. സ്‌കൂള്‍ ബസ് സൂപ്പര്‍വൈസര്‍മാരുടെ ഉത്തരവാദിത്തങ്ങള്‍, സ്‌കൂള്‍ ബസുകളില്‍ കുട്ടികളുടെ സുരക്ഷ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍, ഖത്തറിലും പുറത്തുമുള്ള സ്‌കൂള്‍ പ്രവേശന ലക്ഷ്യങ്ങള്‍, പദ്ധതികള്‍, ചട്ടങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എന്നിവയും ഉള്‍പ്പെടുന്നതാണ് ആക്ടിറ്റിവിറ്റി ഗൈഡ്.  

More »

ഗസ്സ ; ചികിത്സയ്ക്കായി കൂടുതല്‍ പേര്‍ ഖത്തറില്‍
ഇസ്രയേല്‍ ആക്രമണത്തില്‍ പരിക്കേറ്റവരുമായി ഖത്തര്‍ അമിരി വ്യോമസേന വിമാനം ദോഹയിലെത്തി. യുദ്ധത്തിനിടയില്‍ പരിക്കേറ്റ സ്ത്രീകളും കുട്ടികളും അടക്കം പലസ്തീനികളുടെ 16ാമത് സംഘമാണ് വ്യാഴാഴ്ച എത്തിയത്. 1500 പലസ്തീനികള്‍ക്ക് ഏറ്റവും മികച്ച ചികിത്സ നല്‍കുമെന്ന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നവംബര്‍ മുതല്‍ വിവിധ

More »

അവധിക്ക് വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ; ഡോക്ടര്‍മാരും നഴ്‌സും അറസ്റ്റില്‍
സര്‍ക്കാര്‍ സ്ഥാപനങ്ങളിലേത് ഉള്‍പ്പെടെ ജീവനക്കാര്‍ക്ക് മെഡിക്കല്‍ ലീവിനായി വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ തയ്യാറാക്കി നല്‍കിയ കേസില്‍ രണ്ടു ഡോക്ടര്‍മാരും ഒരു നഴ്‌സും അറസ്റ്റിലായി. സ്വകാര്യ മെഡിക്കല്‍ സെന്ററില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാരും പിഎച്ച്‌സിസിയിലെ നഴ്‌സുമാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങളില്‍ പ്രോസിക്യൂഷന്‍

More »

ഹമദ് വിമാനത്താവളത്തിലെത്തിയ യാത്രക്കാരനില്‍ നിന്നും ലഹരി പിടികൂടി
ഹമദ് വിമാനത്താവളത്തിലെത്തിയ യാത്രക്കാരനില്‍ നിന്ന് രണ്ടുകിലോ ലഹരി വസ്തുക്കള്‍ കസ്റ്റംസ് പിടികൂടി. ഫോയില്‍ പോപ്പറുകള്‍ക്കുള്ളില്‍ പൊതിഞ്ഞു കടത്താന്‍ ശ്രമിച്ച ഹഷീഷാണ് പിടികൂടിയത്. യാത്രക്കാരന്റെ സ്യൂട്ട്‌കേസിനുള്ളില്‍ മിഠായി ബോക്‌സിലാണ് അവ ഒളിപ്പിച്ചത്. വിദഗ്ധ പരിശോധനയില്‍ പിടികൂടുകയായിരുന്നു. മയക്കുമരുന്ന് കടത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍

More »

പ്രധാനമന്ത്രി ഖത്തറില്‍
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധാഴ്ച രാത്രിയോടെ ദോഹയിലെത്തി. ദുബൈയിലും അബുദാബിയിലുമായി വിവിധ പരിപാടികളില്‍ പങ്കെടുത്ത ശേഷമാണ് മോദി നേരെ ഖത്തറിലേക്ക് പറന്നത്. എട്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പ്രധാനമന്ത്രിയുടെ ഖത്തര്‍ സന്ദര്‍ശനം. ബുധനാഴ്ച രാത്രിയില്‍ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഥാനിയുമായി ദോഹയില്‍

More »

ലോകത്തിലെ ഏറ്റവും മികച്ച മന്ത്രി ഖത്തറില്‍; പുരസ്‌കാരം ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരിയ്ക്ക്
ലോകത്തിലെ ഏറ്റവും മികച്ച മന്ത്രിയ്ക്കുള്ള പുരസ്‌കാരം ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരിയ്ക്ക്. ഫെബ്രുവരി 12ന് ദുബായില്‍ നടന്ന ലോക ഗവണ്‍മെന്റ് ഉച്ചകോടിയിലായിരുന്നു പ്രഖ്യാപനം. ദുബായ് ഫസ്റ്റ് ഡെപ്യൂട്ടി ഭരണാധികാരിയും യുഎഇ ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമായ ഷെയ്ഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പുരസ്‌കാരം നല്‍കി ആദരിച്ചു.

More »

പ്രധാനമന്ത്രി മോദി നാളെ ഖത്തറില്‍
രണ്ട് ദിവസത്തെ യുഎഇ സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരി 14ന് ഖത്തര്‍ തലസ്ഥാനമായ ദോഹയിലേക്ക്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എട്ട് മുന്‍ ഇന്ത്യന്‍ നാവിക സേനാംഗങ്ങളെ ശിക്ഷാ ഇളവ് നല്‍കി ഖത്തര്‍ വിട്ടയച്ചതിന് തൊട്ടുപിന്നാലെയാണ് സന്ദര്‍ശനത്തെക്കുറിച്ചുള്ള പ്രഖ്യാപനം. മുന്‍ സൈനികരില്‍ ഏഴുപേര്‍ ഇന്നലെ രാവിലെ ഇന്ത്യയിലേക്ക് മടങ്ങി. കേസിലെ സംഭവവികാസങ്ങള്‍

More »

ഖത്തറില്‍ തണുപ്പിന് പിന്നാലെ മഴയും
ഖത്തറില്‍ തണുപ്പിന് പിന്നാലെ മഴയെത്തി. കാലാവസ്ഥ വിഭാഗത്തിന്റെ പ്രവചനങ്ങള്‍ ശരിവച്ചുകൊണ്ട് ഞായറാഴ്ച രാവിലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ പെയ്തു. ശക്തമായ കാറ്റിനൊപ്പമായിരുന്നു ദോഹയിലെ വിവിധ ഭാഗങ്ങള്‍, അല്‍ ഖോര്‍, അബു സംറ, അല്‍ വക്‌റ, ലുസൈല്‍ തുടങ്ങിയ മേഖലകളില്‍ മഴ ലഭിച്ചു. ശനിയാഴ്ച രാത്രിയും ചില മേഖലകളില്‍ മഴ

More »

സുരക്ഷിതമായ എയര്‍ലൈന്‍സില്‍ ഇത്തിഹാദും ഖത്തര്‍ എയര്‍വേസും
2024ലെ ഏറ്റവും സുരക്ഷിതമായ 25 എയര്‍ലൈനുകളുടെ പേരുകള്‍ തെരഞ്ഞെടുത്തു. എയര്‍ലൈന്‍ സുരക്ഷ, ഉല്‍പന്ന റേറ്റിങ് അവലോകന വെബ്‌സൈറ്റായ എയര്‍ലൈന്‍ റേറ്റിങ്‌സ് ആണ് പട്ടിക തയ്യാറാക്കിയത്. എയര്‍ ന്യൂസിലാന്‍ഡാണ് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ വിമാനയാത്ര നല്‍കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രവാസി മലയാളികള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ഗള്‍ഫ് രാജ്യങ്ങളിലെ വിമാന

More »

സമയത്ത് എത്തിയിട്ടും വിമാനം കയറാന്‍ അനുവദിച്ചില്ല; യാത്രക്കാരിക്ക് 20,000 റിയാല്‍ നഷ്ടപരിഹാരം നല്‍കാന്‍ ഖത്തര്‍ കോടതി

ബോര്‍ഡിംഗ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടും യാത്രക്കാരിയെ വിമാനത്തില്‍ കയറാന്‍ ജീവനക്കാരന്‍ വിസമ്മതിച്ച കേസില്‍ യാത്രക്കാരിക്ക് എയര്‍ലൈന്‍ കമ്പനി നഷ്ടപരിഹാരം നല്‍കണമെന്ന് ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ട്രേഡ് കോടതി ഉത്തരവിട്ടു. ജീവനക്കാരന്റെ നടപടി മൂലം

ലോകത്തെ സ്വാധീനിച്ച നേതാവായി ഖത്തര്‍ പ്രധാനമന്ത്രി

ടൈം മാഗസിന്റെ ലോകത്തെ ഏറ്റവും സ്വാധീനമുള്ള നൂറു വ്യക്തികളില്‍ ഒരാളായി ഖത്തറിന്റെ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ഥാനി ഇടം നേടി. അമേരിക്കയുടെ അന്താരാഷ്ട്ര പ്രസിദ്ധീകരണമായ ടൈം മാഗസിന്റെ ഏറ്റവും പുതിയ പട്ടികില്‍ ലോക നേതാക്കളുടെ

ഹമാസിന്റെ പുതിയ സമാധാന പാക്കേജ് ഖത്തറിന് കൈമാറി

ഗാസ ഇസ്രായേല്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് പുതിയ സമാധാന പാക്കേജുമായി ഗാസയിലെ പോരാളി വിഭാഗമായ ഹമാസ് നേതൃത്വം. മേഖലയിലെ സംഘര്‍ഷത്തിന് അയവു വരുത്തുന്നതിന് ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയില്‍ ശ്രമങ്ങള്‍ നടക്കുന്നതിനിടയിലാണ് മൂന്ന് ഘട്ടങ്ങളിലായി വെടിനിര്‍ത്തല്‍

പശ്ചിമേഷ്യന്‍ സംഘര്‍ഷം ; യുഎഇ പ്രസിഡന്റും ഖത്തര്‍ അമീറും ചര്‍ച്ച നടത്തി

ഇസ്രയേലിനും ഇറാനുമിടയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷ സാഹചര്യങ്ങളില്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കും ആശങ്ക. ഞായറാഴ്ച രാത്രി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനും ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിയും ചര്‍ച്ച നടത്തി. ടെലഫോണിലായിരുന്നു രണ്ട് രാഷ്ട്ര

ഖത്തറില്‍ ലഹരിമരുന്ന് കടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍

ഖത്തറില്‍ ലഹരിമരുന്ന് കടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍. ആഭ്യന്തര മന്ത്രാലയമാണ് പ്രതികളെ പിടികൂടിയത്. റെയ്ഡിന്റെ മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ മന്ത്രാലയം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. പ്രതികളുടെ കാര്‍ പിന്തുടര്‍ന്നാണ് അധികൃതര്‍ ഇവരെ പിടികൂടിയത്. ഇവരുടെ

ഖത്തര്‍ നിവാസികള്‍ വിദേശ വിനോദ സഞ്ചാരത്തിനായി ചെലവഴിച്ചത് 59.970 ബില്യണ്‍ റിയാല്‍

ഖത്തര്‍ നിവാസികള്‍ വിദേശ വിനോദ സഞ്ചാരത്തിനായി 59.970 ബില്യണ്‍ റിയാലാണ് ചെലവഴിച്ചത്. 2022 ല്‍ ഇത് 44.626 ബില്യണ്‍ റിയാലായിരുന്നുവെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് പുറത്തുവിട്ട കറന്റ് അക്കൗണ്ട് ഡേറ്റയില്‍ വ്യക്തമാക്കി. 2023 ല്‍ ഖത്തറിന്റെ വിനോദ സഞ്ചാര മേഖലയിലെ 32.207 ബില്യണ്‍ റിയാല്‍