ട്രാഫിക് പിഴ അടക്കാതെ ഇനി ഖത്തര്‍ വിടാനാവില്ല; നേരത്തെ അടക്കുന്നവര്‍ക്ക് 50% പിഴ ഇളവ്

ട്രാഫിക് പിഴ അടക്കാതെ ഇനി ഖത്തര്‍ വിടാനാവില്ല; നേരത്തെ അടക്കുന്നവര്‍ക്ക് 50% പിഴ ഇളവ്
ഖത്തറില്‍ ട്രാഫിക് പിഴകള്‍, ഗതാഗത നിയമങ്ങള്‍, വാഹന ലൈസന്‍സിംഗ് നിയമങ്ങള്‍ തുടങ്ങിയവയില്‍ സമഗ്ര ഭേദഗതികള്‍ പ്രഖ്യാപിച്ച് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. ഇവയില്‍ ചില നിയമങ്ങള്‍ മെയ് 22 മുതല്‍ പ്രാബല്യത്തില്‍ വന്നു. മറ്റു ചില നിയമങ്ങള്‍ ജൂണ്‍ ഒന്ന്, സെപ്റ്റംബര്‍ ഒന്ന് തീയതികളില്‍ നിലവില്‍ വരും.

ട്രാഫിക് ലംഘനങ്ങള്‍ക്കുള്ള പിഴ ഇനത്തില്‍ കുടിശ്ശികയുള്ള വ്യക്തികള്‍ക്കും വാഹനങ്ങള്‍ക്കും യാത്രാനിരോധനം, ട്രാഫിക് ലംഘനങ്ങള്‍ക്കുള്ള പിഴയില്‍ ഇളവ് അനുവദിക്കല്‍, വാഹന ലൈസന്‍സിംഗ് നടപടിക്രമങ്ങള്‍, 25ലധികം യാത്രക്കാരുള്ള ബസുകള്‍ക്കുള്ള ലെയ്ന്‍ മാറ്റം തുടങ്ങിയവയുമായി ബന്ധപ്പെട്ടതാണ് പുതിയ വ്യവസ്ഥകള്‍.

പുതിയ നിയമപ്രകാരം, 2024 സെപ്റ്റംബര്‍ ഒന്ന് മുതല്‍, ട്രാഫിക് പിഴകളും കുടിശ്ശികയും അടയ്ക്കാതെ വ്യക്തികള്‍ക്കോ വാഹനങ്ങള്‍ക്കോ രാജ്യത്തിന് പുറത്തേക്ക് പോവാന്‍ കഴിയില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ അബ്ദുല്ല ഖലീഫ അറിയിച്ചു.

Other News in this category



4malayalees Recommends