Qatar

ആടു ജീവിതത്തിന് ഖത്തറില്‍ പ്രദര്‍ശനാനുമതി
പ്രവാസ ജീവിതം പ്രമേയമാക്കിയ 'ആടുജീവിതം' (The Goat life) സിനിമയ്ക്ക് ഖത്തറില്‍ പ്രദര്‍ശനാനുമതി. രാജ്യത്തെ വിവിധ ഭാഗങ്ങളിലായി 19 തിയേറ്ററുകളില്‍ ഇന്ന് മുതല്‍ ഷോ ആരംഭിക്കും. ഇതിനകം വന്‍വിജയമായ സിനിമ കാണാന്‍ പെരുന്നാള്‍ അവധി ദിനങ്ങള്‍ വരുന്നതോടെ പ്രേക്ഷകരുടെ പ്രവാഹമുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍.  

More »

തെറ്റായ ദിശയില്‍ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിച്ചാല്‍ ഇനി പിടിവീഴും
നിരത്തില്‍ കുതിച്ചുപായവേ തെറ്റായ ദിശയില്‍ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിച്ചാല്‍  ഇനി പിടിവീഴും. റോഡില്‍  അപകടങ്ങള്‍ക്കിടയാക്കുന്ന നിയമ വിരുദ്ധ ഓവര്‍ടേക്കിങ് കണ്ടെത്താന്‍ പുതിയ നിരീക്ഷണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വലതുവശത്തു നിന്നും ഓവര്‍ടേക്ക് ചെയ്യുന്നത് അപകടങ്ങള്‍ക്ക് കാരണമാകുമെന്ന മുന്നറിയിപ്പ് നല്‍കുന്ന വീഡിയോ

More »

ഖത്തര്‍ റെഡ് ക്രസന്റ് ; 18 രാജ്യങ്ങളില്‍ ഭക്ഷ്യ വിതരണം
റമദാനില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി രണ്ടര ലക്ഷം പേരിലേക്ക് ഭക്ഷ്യ വിഭവങ്ങളെത്തിച്ച് ഖത്തര്‍ റെഡ് ക്രസന്റ്. റംദാനില്‍ നടപ്പാക്കുന്ന വിവിധ ജീവകാരുണ്യ പദ്ധതികളുടെ തുടര്‍ച്ചയായാണ് ഖത്തര്‍ റെഡ് ക്രസന്റിന്റെ നിലക്കാത്ത സഹായം. 18 രാജ്യങ്ങളിലായി നടപ്പാക്കുന്ന പദ്ധതിയില്‍ അവിടങ്ങളിലെ പ്രാദേശിക ഭക്ഷണമാണ് ഇഫ്താര്‍ വിതരണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ലബനാനില്‍

More »

വിനോദ സഞ്ചാര മേഖലയില്‍ വന്‍ കുതിപ്പിനൊരുങ്ങി ഖത്തര്‍
വിനോദ സഞ്ചാര മേഖലയില്‍ വന്‍ കുതിപ്പുമായി ഖത്തര്‍. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് മാത്രം ഈ വര്‍ഷം ജനുവരിയില്‍ ഖത്തറിലെത്തിയത് നാല് ലക്ഷത്തോളം സന്ദര്‍ശകരാണ്. ആകെ സന്ദര്‍ശകരുടെ 53 ശതമാനം വരുമിത്. 2030ഓടെ പ്രതിവര്‍ഷം 60 ലക്ഷം വിദേശ വിനോദ സഞ്ചാരികളെയാണ് ഖത്തര്‍ ലക്ഷ്യമിടുന്നത്. 2023 ജനുവരിയില്‍ ഒന്നരലക്ഷത്തില്‍ താഴെ മാത്രമായിരുന്നു സന്ദര്‍ശകരുടെ എണ്ണം. പ്ലാനിങ് ആന്‍ഡ്

More »

ഖത്തര്‍ അമീറിനെ സന്ദര്‍ശിച്ച് യുഎഇ വിദേശകാര്യമന്ത്രി
ഗാസയില്‍ രൂക്ഷമായ മാനുഷിക പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീമുമായി കൂടിക്കാഴ്ച നടത്തി യുഎഇ വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍. ഞായറാഴ്ച ഔദ്യോഗിക സന്ദര്‍ശനത്തിനായി ഖത്തറിലെത്തിയ അദ്ദേഹം തലസ്ഥാനമായ ദോഹയിലെ ലുസൈല്‍ കൊട്ടാരത്തില്‍ വച്ചാണ് അമീറിനെ കണ്ടത്. ഇരു രാജ്യങ്ങളും തമ്മിലെ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതുമായി

More »

സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ദോഹ തുറമുഖം
ഖത്തറിലെ ഏറ്റവും ആകര്‍ഷകമായ ടൂറിസം കേന്ദ്രമായി മാറാനൊരുങ്ങി പഴയ ദോഹ തുറമുഖം. ലോകകപ്പ് ഫുട്‌ബോളോടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച് സഞ്ചാരികളെ വരവേല്‍ക്കുന്ന ദോഹ പോര്‍ട്ട് ഇന്ന് മിഡില്‍ഈസ്റ്റില്‍ നിന്നുള്ള കൂടുതല്‍ സന്ദര്‍ശകര്‍ എത്തിപ്പെടാന്‍ താല്‍പര്യപ്പെടുന്ന കേന്ദ്രമാവുകയാണെന്ന് സിഇഒ വ്യക്തമാക്കി. സന്ദര്‍ശകര്‍ക്ക് വേറിട്ട സമുദ്രാനുഭവം ലക്ഷ്യമിട്ട്

More »

റമദാന്‍ സ്‌പെഷ്യല്‍ യാത്രാ പാസുമായി ദോഹ മെട്രോ
റമദാനില്‍ പ്രത്യേക യാത്രാ പാസ് അവതരിപ്പിച്ച് ദോഹ മെട്രോയും ലുസൈല്‍ ട്രാമും. 30 റിയാലിന് ഒരാഴ്ച മുഴുവന്‍ പരിധിയില്ലാത്ത യാത്രാ വാഗ്ദാനം ചെയ്യുന്ന വീക്ക്‌ലി പാസാണ് റമദാന്‍ സ്‌പെഷ്യലായി ഇത്തവണ ലഭ്യമാക്കുന്നത്. തിങ്കളാഴ്ച തുടങ്ങിയ യാത്രാ പാസ് ഏപ്രില്‍ 11 വരെ തുടരും. 30 റിയാല്‍ നിരക്കുള്ള യാത്രാ പാസിന് ഏഴു ദിവസമാണ്

More »

റംദാന്‍ ; സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു
റമദാന്‍ മാസത്തില്‍ സര്‍ക്കാര്‍ ഓഫീസുകളുടേയും മന്ത്രാലയങ്ങളുടേയും പൊതു സ്ഥാപനങ്ങളുടേയും പ്രവൃത്തി സമയം പ്രഖ്യാപിച്ചു. രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെയായിരിക്കും പ്രവൃത്തി സമയമെന്ന് കാബിനറ്റ്, നീതിന്യായ മന്ത്രി ഇബ്രാഹിം ബിന്‍ അലി അല്‍ മുഹന്നദി അറിയിച്ചു. ദിവസവും അഞ്ചു മണിക്കൂറായിരിക്കും എല്ലാ സര്‍ക്കാര്‍ ഓഫീസുകളുടേയും പ്രവൃത്തി സമയം. വൈകിയെത്തുന്നവര്‍ക്ക് 10 മണിവരെ

More »

അവധിക്കാലത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി ഖത്തര്‍ എയര്‍വേഴ്‌സ്
അവധിക്കാലത്തെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ഖത്തര്‍ എയര്‍വേഴ്‌സ്. യാത്രക്കാര്‍ക്ക് വിമാന ടിക്കറ്റില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ആണ് ഖത്തര്‍ എയര്‍വേയ്‌സ് രംഗത്തെത്തിയിരിക്കുന്നത്. സമ്മര്‍ സേവിങ്‌സ് ഓഫറിന്റെ ഭാഗമായി കുറഞ്ഞ എസ്‌ക്ലൂസിവ് ഡിസ്‌കൗണ്ടുകള്‍ ആണ് നല്‍കിയിരിക്കുന്നത്. 2024 മാര്‍ച്ച് 31നുള്ളിലായി ടിക്കറ്റ് ബുക്ക് ചെയ്യണം. അപ്പോള്‍ തെരഞ്ഞെടുക്കുന്ന

More »

ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനില്‍ (എച്ച്എംസി) നഴ്‌സ് ടെക്‌നീഷ്യന്‍ തസ്തികകളിലേക്കുള്ള വാക്ക്ഇന്‍ ഇന്റര്‍വ്യൂ ഇന്ന് വൈകിട്ട്

ഖത്തര്‍ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനില്‍ (എച്ച്എംസി) നഴ്‌സ് ടെക്‌നീഷ്യന്‍ തസ്തികകളിലേക്കുള്ള വാക്ക്ഇന്‍ ഇന്റര്‍വ്യൂ ഇന്ന് വൈകിട്ട്. താല്‍ക്കാലികാടിസ്ഥാനത്തിലായിരിക്കും നിയമനം. ഫാമിലി വിസയിലോ കമ്പനി വിസയിലോ ഉള്ളവര്‍ക്ക് സാധുവായ നോ ഒബ്ജക്ഷന്‍

ഖത്തറില്‍ ബഹുനില റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടിത്തം

ഖത്തറിലെ ബഹുനില റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടിത്തം. ഞായറാഴ്ച ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്. സംഭവത്തില്‍ ആളപായമില്ലെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഞായറാഴ്ച ഉച്ചയോടെയാണ് വെസ്റ്റ് ബേയിലെ ഉമ്മു ബാബ് ടവറില്‍ തീപിടിത്തമുണ്ടായത്. വിവരം അറിഞ്ഞ ഉടന്‍

ഖത്തറില്‍ അടുത്ത രണ്ടാഴ്ച ചൂട് കൂടും

ഖത്തറില്‍ അടുത്ത രണ്ടാഴ്ച ചൂട് കൂടുമെന്ന് ഖത്തര്‍ കാലാവസ്ഥാ വിഭാഗം. സിമൂം കാറ്റിന്റെ വരവാണ് ചൂട് ഉയരാന്‍ കാരണമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍. അറബിയില്‍ ചൂടുള്ള വരണ്ട കാറ്റിനെ സിമൂം എന്നാണ് സാധാരണ വിളിക്കുന്നത്. അര്‍ധ രാത്രി വരെ ഈ കാറ്റ്

ഇന്ത്യന്‍ സന്ദര്‍ശകര്‍ക്ക് യുപിഐ മുഖേന ഖത്തറിലും ഇനി പണം അടയ്ക്കാം

ഖത്തറിലെത്തുന്ന ഇന്ത്യന്‍ സന്ദര്‍ശകര്‍ക്ക് ഇനി എളുപ്പത്തില്‍ യുപിഐ പേയ്‌മെന്റ് നടത്താം. ഇതുമായി ബന്ധപ്പെട്ട് നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എന്‍പിസിഐ) അന്താരാഷ്ട്ര വിഭാഗമായ എന്‍പിസിഐ ഇന്റര്‍നാഷണല്‍ പേയ്‌മെന്റ് ലിമിറ്റഡ് (എന്‍ഐപിഎല്‍) ഖത്തര്‍

സമൂഹ മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം ; ഖത്തറില്‍ നാലു പേര്‍ അറസ്റ്റില്‍

സമൂഹ മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടത്തുകയും സമൂഹത്തില്‍ ഭിന്നതയുണ്ടാക്കുകയും ചെയ്ത കേസില്‍ ഖത്തറില്‍ നാലു പേര്‍ അറസ്റ്റില്‍. എക്‌സിലൂടെ ഇവര്‍ നടത്തിയ പോസ്റ്റാണ് അറസ്റ്റിലാവാന്‍ കാരണമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തുടര്‍ നടപടികള്‍ക്കായി ഇവരെ പബ്ലിക്

ഖത്തറില്‍ വാണിജ്യ സ്ഥാപനങ്ങള്‍ക്കെതിരേ ഏതെങ്കിലും രീതിയിലുള്ള പരാതിയുണ്ടെങ്കില്‍ ഇനി മൊബൈല്‍ ആപ്പ് വഴി അറിയിക്കാം

ഖത്തറില്‍ വാണിജ്യ സ്ഥാപനങ്ങള്‍ക്കെതിരേ ഏതെങ്കിലും രീതിയിലുള്ള പരാതിയുണ്ടെങ്കില്‍ അത് സമര്‍പ്പിക്കാന്‍ ഉപഭോക്താക്കള്‍ ഇനി കൂടുതല്‍ എളുപ്പം. ഇതിനായി വാണിജ്യ വ്യവസായ മന്ത്രാലയം അതിന്റെ മൊബൈല്‍ ആപ്ലിക്കേഷനില്‍ പ്രത്യേക സൗകര്യം ഒരുക്കിയതോടെയാണിത്. മന്ത്രാലയത്തിന്റെ, ഐഫോണിലും