ഗാസയില്‍ രൂക്ഷമായ മാനുഷിക പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീമുമായി കൂടിക്കാഴ്ച നടത്തി യുഎഇ വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍. ഞായറാഴ്ച ഔദ്യോഗിക സന്ദര്‍ശനത്തിനായി ഖത്തറിലെത്തിയ അദ്ദേഹം തലസ്ഥാനമായ ദോഹയിലെ ലുസൈല്‍ കൊട്ടാരത്തില്‍ വച്ചാണ് അമീറിനെ കണ്ടത്.
ഇരു രാജ്യങ്ങളും തമ്മിലെ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നു. ശേഷം കൂടിക്കാഴ്ച പൂര്‍ത്തിയാക്കി.