അവധിക്കാലത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി ഖത്തര്‍ എയര്‍വേഴ്‌സ്

അവധിക്കാലത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി ഖത്തര്‍ എയര്‍വേഴ്‌സ്
അവധിക്കാലത്തെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ഖത്തര്‍ എയര്‍വേഴ്‌സ്. യാത്രക്കാര്‍ക്ക് വിമാന ടിക്കറ്റില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ആണ് ഖത്തര്‍ എയര്‍വേയ്‌സ് രംഗത്തെത്തിയിരിക്കുന്നത്. സമ്മര്‍ സേവിങ്‌സ് ഓഫറിന്റെ ഭാഗമായി കുറഞ്ഞ എസ്‌ക്ലൂസിവ് ഡിസ്‌കൗണ്ടുകള്‍ ആണ് നല്‍കിയിരിക്കുന്നത്. 2024 മാര്‍ച്ച് 31നുള്ളിലായി ടിക്കറ്റ് ബുക്ക് ചെയ്യണം. അപ്പോള്‍ തെരഞ്ഞെടുക്കുന്ന പാക്കേജുകള്‍ക്കാണ് ഇളവ് ലഭിക്കുന്നത്.

അവധിക്കാലത്തെ വരവേല്‍ക്കാന്‍ ആണ് ഖത്തര്‍ എയര്‍വേയ്‌സിന്റെ പുതിയ പക്കേജ് എത്തിയിരിക്കുന്നത്. പാക്കേജുകള്‍ക്ക് ഇളവുകളോടെയുള്ള പ്രത്യേക നിരക്കാണ് ഖത്തര്‍ എയര്‍വേസ് പ്രഖ്യാപിച്ചിരിക്കുന്നത്. മാര്‍ച്ച് എട്ടിന് മുമ്പായി ബുക്കിങ് സ്ഥിരീകരിച്ചാല്‍ പരിമിത സമയത്തേക്ക് അധിക ഇളവുകളും ഖത്തര്‍ എയര്‍വേസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സമയത്ത് ജിസിസി രാജ്യത്തെ എവിടേക്കും 500 റിയാലിന്റെ കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്

Other News in this category



4malayalees Recommends