ഖത്തര്‍ നിവാസികള്‍ വിദേശ വിനോദ സഞ്ചാരത്തിനായി ചെലവഴിച്ചത് 59.970 ബില്യണ്‍ റിയാല്‍
ഖത്തര്‍ നിവാസികള്‍ വിദേശ വിനോദ സഞ്ചാരത്തിനായി 59.970 ബില്യണ്‍ റിയാലാണ് ചെലവഴിച്ചത്. 2022 ല്‍ ഇത് 44.626 ബില്യണ്‍ റിയാലായിരുന്നുവെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് പുറത്തുവിട്ട കറന്റ് അക്കൗണ്ട് ഡേറ്റയില്‍ വ്യക്തമാക്കി.
2023 ല്‍ ഖത്തറിന്റെ വിനോദ സഞ്ചാര മേഖലയിലെ 32.207 ബില്യണ്‍ റിയാല്‍ വരുമാനത്തേയും ഈ വിനോദ സഞ്ചാരത്തിനായുള്ള ചെലവിലെ കുതിപ്പ് ഗുണപരമായി ക്യൂ സിബി ചൂണ്ടിക്കാണിച്ചു.
2023 ന്റെ നാലാം പാദത്തില്‍ ഖത്തറിലെ വിനോദ സഞ്ചാര മേഖലക്കുള്ള ചെലവ് ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. 17.8 ബില്യണ്‍ റിയാല്‍, എക്കാലത്തേയും മികച്ച റെക്കോര്‍ഡാണിത്.
വിനോദ സഞ്ചാര മേഖലയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യങ്ങളിലനൊന്നാണ് ഖത്തര്‍