ഖത്തറില്‍ സര്‍ക്കാര്‍ മേഖലയില്‍ പെരുന്നാള്‍ അവധി ഏപ്രില്‍ 7 മുതല്‍ ; 11 ദിവസം അവധി
ഖത്തറില്‍ സര്‍ക്കാര്‍ മേഖലയില്‍ ഈദുല്‍ഫിത് ര്‍ അവധി ഏപ്രില്‍ 7ന് തുടങ്ങും. അമീരി ദിവാന്‍ ആണ് ഏപ്രില്‍ 7 മുതല്‍ 15 വരെ അവധി പ്രഖ്യാപിച്ചത്. ഇത്തവണ വാരാന്ത്യ അവധി ഉള്‍പ്പെടെ 11 ദിവസം ആണ് അവധി. സര്‍ക്കാര്‍ ഓഫീസുകള്‍, മന്ത്രാലയങ്ങള്‍, പൊതുമേഖല സ്ഥാപനങ്ങള്‍ എന്നിവര്‍ക്കെല്ലാം അവധി ബാധകമാണ്. അവധിക്ക് ശേഷം 16 മുതല്‍ പ്രവര്‍ത്തനം പുനരാരംഭിക്കും.
അതേസമയം സ്വകാര്യ മേഖലക്ക് സാധാരണ മൂന്നു ദിവസമാണ് ഈദ് അവധി ലഭിക്കാറുള്ളത്. തൊഴില്‍ മന്ത്രാലയമാണ് അവധി പ്രഖ്യാപിക്കുക.