റംദാന്‍ ; സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു

റംദാന്‍ ; സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു
റമദാന്‍ മാസത്തില്‍ സര്‍ക്കാര്‍ ഓഫീസുകളുടേയും മന്ത്രാലയങ്ങളുടേയും പൊതു സ്ഥാപനങ്ങളുടേയും പ്രവൃത്തി സമയം പ്രഖ്യാപിച്ചു. രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെയായിരിക്കും പ്രവൃത്തി സമയമെന്ന് കാബിനറ്റ്, നീതിന്യായ മന്ത്രി ഇബ്രാഹിം ബിന്‍ അലി അല്‍ മുഹന്നദി അറിയിച്ചു.

ദിവസവും അഞ്ചു മണിക്കൂറായിരിക്കും എല്ലാ സര്‍ക്കാര്‍ ഓഫീസുകളുടേയും പ്രവൃത്തി സമയം. വൈകിയെത്തുന്നവര്‍ക്ക് 10 മണിവരെ സമയം അനുവദിക്കും. എന്നാല്‍ അഞ്ചുമണിക്കൂര്‍ തൊഴില്‍ സമയം പൂര്‍ത്തിയാക്കണം.

Other News in this category



4malayalees Recommends