Qatar

ഖത്തറിലെ സ്വദേശിവത്കരണം സ്വകാര്യ മേഖലയിലെ ജോലിക്കാര്‍ക്ക് ആശങ്കയാകുന്നു
മലയാളികള്‍ ഉള്‍പ്പെടെയുള്ള ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന ഗള്‍ഫ് രാജ്യങ്ങളില്‍ സ്വദേശിവല്‍ക്കരണം ശക്തിപ്പെടുത്തുന്നത് പ്രവാസികളെ ആശങ്കയിലാക്കുന്നു. സൗദി അറേബ്യ, കുവൈത്ത്, യുഎഇ എന്നീ രാജ്യങ്ങള്‍ക്ക് പുറമെ ഖത്തറും സ്വദേശിവല്‍ക്കരത്തിന് അംഗീകാരം നല്‍കിയിരിക്കുകയാണിപ്പോള്‍. സ്വകാര്യ മേഖലയിലെ ജോലികളിലാണ് സ്വദേശിവല്‍ക്കരണം ഖത്തര്‍ നടപ്പാക്കാന്‍ ഒരുങ്ങുന്നത്. സ്വദേശികള്‍ക്ക് ജോലി ഉറപ്പാക്കാന്‍ ഖത്തര്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇതിന്റെ കരട് നിയമത്തിന് ഇന്നലെ ഖത്തര്‍ മന്ത്രിസഭ അംഗീകാരം നല്‍കി. തുടര്‍ നടപടികള്‍ക്കായി ശൂറാ കൗണ്‍സിലിന് കൈമാറുകയും ചെയ്തു. വിശദമായ പഠനം നടത്തിയ ശേഷം ഏതൊക്കെ മേഖലയില്‍, എത്ര അളവില്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കാന്‍ സാധിക്കുമെന്ന് ശൂറ കൗണ്‍സില്‍ തീരുമാനിക്കുമെന്നാണ്

More »

ലോകത്തെ ഏറ്റവും വലിയ ബൊക്കെ നിര്‍മ്മിച്ച് ഖത്തര്‍
ലോകത്തെ ഏറ്റവും വലിയ ബൊക്കെ നിര്‍മ്മിച്ച് ഖത്തര്‍. ആറ് മീറ്റര്‍ നീളമുള്ള ബൊക്കെ നിര്‍മ്മിച്ച് ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടിയിരിക്കുകയാണ് രാജ്യം. അല്‍വക്ര മുനിസിപ്പാലിറ്റിയാണ് ബൊക്കെ നിര്‍മ്മിച്ചത്. കത്താറയിലെ അല്‍ ഹിക്മ സ്‌ക്വയറില്‍ ആണ് ആറ് മീറ്റര്‍ വീതിയും ആറ് മീറ്റര്‍ നീളവുമുള്ള ബൊക്കെ നിര്‍മ്മിച്ചിരിക്കുന്നത്. പ്രാദേശികമായി ഉദ്പാതിപ്പിച്ച പെറ്റൂണിയ പൂക്കള്‍

More »

യുഎസ് കമ്പനി ഓട്‌സിന്റെ പ്രത്യേക ബാച്ച് ഉപയോഗിക്കരുത്; മുന്നറിയിപ്പുമായി ഖത്തര്‍
അമേരിക്കയില്‍ നിന്നുള്ള ക്വാക്കര്‍ ബ്രാന്‍ഡിന്റെ ഓട്‌സ് ഉല്‍പന്നങ്ങളുടെ ഉപയോഗത്തിന് നിരോധനം ഏര്‍പ്പെടുത്തി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. 2024 ജനുവരി 9, മാര്‍ച്ച് 12, ജൂണ്‍ 3, ഓഗസ്റ്റ് 2, സെപ്റ്റംബര്‍ 1, ഒക്ടോബര്‍ 1 എന്നീ കാലാവധിയുള്ള ക്വാക്കര്‍ ഓട്‌സ് ഉല്‍പന്നങ്ങള്‍ ഉപയോഗിക്കരുത് എന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ആരോഗ്യത്തിന് ഹാനികരമായ

More »

ഖത്തറില്‍ വനിതാ ജീവനക്കാരുടെ തൊഴില്‍ സമയം കുറയ്ക്കുന്നു
സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളുള്ള സര്‍ക്കാര്‍ ജോലിക്കാരായ ഖത്തരി സ്ത്രീകളുടെ തൊഴില്‍ സമയം കുറക്കാന്‍ പദ്ധതി. ഇതിന്റെ പൈലറ്റ് പദ്ധതി ഈ വര്‍ഷം മധ്യകാല അവധിക്കാലത്ത് നടപ്പാക്കും. ഈ മാസം 24 മുതല്‍ ജനുവരി നാലു വരെയുള്ള കാലയളവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി പ്രാവര്‍ത്തികമാക്കും. സര്‍ക്കാര്‍ ജീവനക്കാരായ സ്വദേശി സ്ത്രീകള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക.

More »

ഏഴാം വര്‍ഷവും ഗ്ലോബല്‍ ട്രാവലേഴ്‌സിന്റെ മിഡില്‍ ഈസ്റ്റിലെ മികച്ച വിമാനത്താവള പുരസ്‌കാരം സ്വന്തമാക്കി ഹമദ് രാജ്യാന്തര വിമാനത്താവളം
തുടര്‍ച്ചയായ ഏഴാം വര്‍ഷവും ഗ്ലോബല്‍ ട്രാവലേഴ്‌സിന്റെ മിഡില്‍ ഈസ്റ്റിലെ മികച്ച വിമാനത്താവള പുരസ്‌കാരം സ്വന്തമാക്കി ഹമദ് രാജ്യാന്തര വിമാനത്താവളത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി ഹമദ് രാജ്യാന്തര വിമാനത്താവളം. ഗ്ലോബല്‍ ട്രാവലേഴ്‌സിന്റെ 20ാംമത് വാര്‍ഷിക ജിടി ടെസ്റ്റഡ് റീഡര്‍ സര്‍വേ പുരസ്‌കാരമാണ് ഹമദിന് ലഭിച്ചത്. ആഗോള തലത്തിലുള്ള യാത്രക്കാരുടെ വോട്ടിങ്ങിലൂടെയാണ്

More »

ദോഹയില്‍ നിന്നും ഇന്ത്യയിലേക്ക് 4 പ്രതിവാര സര്‍വീസുകള്‍
ഇന്ത്യന്‍ എയര്‍ലൈന്‍ കമ്പനി വിസ്താരയുടെ പുതിയ സര്‍വീസ് ആരംഭിച്ചു. ദോഹ മുംബൈ സര്‍വീസുകള്‍ക്ക് ആണ് തുടക്കമായിരിക്കുന്നത്. ദോഹ  മുംബൈ റൂട്ടില്‍ 4 പ്രതിവാര സര്‍വീസുകളാണുള്ളത്. കഴിഞ്ഞ ദിവസമാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പുറത്തുവിട്ടത്. മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ഹമദ് വിമാനത്താവളത്തിലേക്ക് ആണ് സര്‍വീസ് നടത്തുന്നത്. ഞായര്‍,

More »

ഖത്തര്‍ ദേശീയ ദിനം ; ഔദ്യോഗിക പരേഡില്ല ; സാംസ്‌കാരിക പരിപാടികള്‍ മാത്രം
ഇന്ന് ഖത്തര്‍ ദേശീയ ദിനം. മുന്‍ വര്‍ഷങ്ങളിലെ പോലെ വിപുലമായ ആഘോഷങ്ങളും ഔദ്യോഗിക പരേഡുകളും ഇല്ല. കുവൈത്ത് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന്റെ വേര്‍പാടിനെ തുടര്‍ന്ന് രാജ്യത്ത് മൂന്നു ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഗാസയില്‍ പലസ്തീന്‍ ജനതയ്ക്ക് നേര്‍ക്ക് ഇസ്രയേല്‍ ആക്രമണം തുടരുന്നതും ദേശീയ ദിനാഘോഷങ്ങള്‍ പരിമിതപ്പെടുത്താന്‍ കാരണമായി. ദേശീയ ദിനം

More »

ഖത്തര്‍ ദേശീയ ദിനം തിങ്കളാഴ്ച ; ദര്‍ബ് അള്‍ സായിയില്‍ തിരക്ക്
ഖത്തര്‍ ദേശീയ ദിന ആഘോഷങ്ങളുടെ പ്രധാന വേദിയായ ദര്‍ബ് അള്‍ സായിയില്‍ സന്ദര്‍ശക തിരക്കേറി. കത്താറയിലും ദേശീയ ദിനാഘോഷങ്ങള്‍ തുടക്കമായി. ദര്‍ബ് അല്‍സായിയില്‍ പത്തു ദിവസത്തെ പ്രൗഢ ഗംഭീരമായ ആഘോഷങ്ങള്‍ക്ക് കഴിഞ്ഞ ഞായറാഴ്ചയാണ് തുടക്കമായത്. സാംസ്‌കാരിക സംഗമങ്ങള്‍, പരമ്പരാഗത സൂഖ്, സാംസ്‌കാരിക, കലാ പരിപാടികള്‍ എന്നിവ കാണാനെത്തുന്നവരുടെ തിരക്കേറി തുടങ്ങി. സാംസ്‌കാരിക

More »

ഗാസയ്ക്ക് ഖത്തറിന്റെ കൂടുതല്‍ സഹായം ; ആശ്വാസമേകാന്‍ അഞ്ചു കോടി ഡോളര്‍
ഇസ്രയേല്‍ ആക്രമണത്തില്‍ ദുരിതത്തിലായ ഗാസയ്ക്കായി ഖത്തര്‍ അഞ്ചു കോടി ഡോളറിന്റെ സഹായം പ്രഖ്യാപിച്ചു. പലസ്തീന്‍ വിദ്യാര്‍ത്ഥികള്‍ക്കായി നൂറു സ്‌കോളര്‍ഷിപ്പും നല്‍കും. അഭയാര്‍ത്ഥികള്‍, കുടിയൊഴിപ്പിക്കപ്പെട്ടവര്‍, പരുക്കേറ്റവര്‍, അനാഥര്‍ തുടങ്ങി യുദ്ധത്തിന്റെ പ്രത്യാഘാതങ്ങള്‍ നേരിടുന്ന ഗാസയിലെ ജനങ്ങള്‍ക്ക് പ്രാഥമിക മാനുഷിക സഹായമെന്ന നിലയിലാണ് അഞ്ചു കോടി ഡോളര്‍

More »

ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യങ്ങളില്‍ ഒന്നായി ഖത്തറും

ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യങ്ങളില്‍ ഒന്നായി ഖത്തറിനെ തിരഞ്ഞെടുത്തിരിക്കുകയാണ്. പ്രതിശീര്‍ഷ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം അടിസ്ഥാനമാക്കിയുള്ള ആദ്യ 10 സമ്പന്ന രാജ്യങ്ങളുടെ പട്ടികയിലാണ് ഖത്തര്‍ സ്ഥാനം പിടിച്ചുപറ്റിയിരിക്കുന്നത്. പട്ടികയില്‍ അമേരിക്കയെക്കാള്‍ മുന്നിലാണ്

മലയാളി ദമ്പതികളുടെ എട്ട് മാസം പ്രായമായ കുഞ്ഞ് ദോഹയില്‍ അന്തരിച്ചു

പാലക്കാട് പട്ടാമ്പി കൂറ്റനാട് സ്വദേശികളായ ദമ്പതികളുടെ എട്ട് മാസം പ്രായമായ കുഞ്ഞ് ഖത്തറിലെ സിദ്ര ആശുപത്രിയില്‍ അന്തരിച്ചു. അല്‍ സുല്‍ത്താന്‍ മെഡിക്കല്‍ സെന്ററില്‍ അക്കൗണ്ടന്റായ ഒറ്റയില്‍ മുഹമ്മദ് ശരീഫ് ജസീല ദമ്പതികളുടെ മകന്‍ ഹസന്‍ ആണ് മരിച്ചത്.ചെറിയ അണുബാധയെ തുടര്‍ന്ന് രണ്ടു

മധ്യസ്ഥ റോളില്‍ വീണ്ടും ഖത്തര്‍; യുക്രെയിനും റഷ്യയും തമ്മില്‍ കുട്ടികളുടെ കൈമാറ്റം നടപ്പാക്കും

റഷ്യയും ഉക്രെയ്‌നും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിനിടയില്‍ പിടിയിലായ 48 കുട്ടികളെ പരസ്പരം കൈമാറ്റം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും ധാരണയായി. ഇതുമായി ബന്ധപ്പെട്ട് ഖത്തറിന്റെ നേതൃത്വത്തില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചകളാണ് കുട്ടികളുടെ കൈമാറ്റത്തിലേക്ക് വഴി

സമയത്ത് എത്തിയിട്ടും വിമാനം കയറാന്‍ അനുവദിച്ചില്ല; യാത്രക്കാരിക്ക് 20,000 റിയാല്‍ നഷ്ടപരിഹാരം നല്‍കാന്‍ ഖത്തര്‍ കോടതി

ബോര്‍ഡിംഗ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടും യാത്രക്കാരിയെ വിമാനത്തില്‍ കയറാന്‍ ജീവനക്കാരന്‍ വിസമ്മതിച്ച കേസില്‍ യാത്രക്കാരിക്ക് എയര്‍ലൈന്‍ കമ്പനി നഷ്ടപരിഹാരം നല്‍കണമെന്ന് ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ട്രേഡ് കോടതി ഉത്തരവിട്ടു. ജീവനക്കാരന്റെ നടപടി മൂലം

ലോകത്തെ സ്വാധീനിച്ച നേതാവായി ഖത്തര്‍ പ്രധാനമന്ത്രി

ടൈം മാഗസിന്റെ ലോകത്തെ ഏറ്റവും സ്വാധീനമുള്ള നൂറു വ്യക്തികളില്‍ ഒരാളായി ഖത്തറിന്റെ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ഥാനി ഇടം നേടി. അമേരിക്കയുടെ അന്താരാഷ്ട്ര പ്രസിദ്ധീകരണമായ ടൈം മാഗസിന്റെ ഏറ്റവും പുതിയ പട്ടികില്‍ ലോക നേതാക്കളുടെ

ഹമാസിന്റെ പുതിയ സമാധാന പാക്കേജ് ഖത്തറിന് കൈമാറി

ഗാസ ഇസ്രായേല്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് പുതിയ സമാധാന പാക്കേജുമായി ഗാസയിലെ പോരാളി വിഭാഗമായ ഹമാസ് നേതൃത്വം. മേഖലയിലെ സംഘര്‍ഷത്തിന് അയവു വരുത്തുന്നതിന് ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയില്‍ ശ്രമങ്ങള്‍ നടക്കുന്നതിനിടയിലാണ് മൂന്ന് ഘട്ടങ്ങളിലായി വെടിനിര്‍ത്തല്‍