ഖത്തര്‍ ദേശീയ ദിനം ; ഔദ്യോഗിക പരേഡില്ല ; സാംസ്‌കാരിക പരിപാടികള്‍ മാത്രം

ഖത്തര്‍ ദേശീയ ദിനം ; ഔദ്യോഗിക പരേഡില്ല ; സാംസ്‌കാരിക പരിപാടികള്‍ മാത്രം
ഇന്ന് ഖത്തര്‍ ദേശീയ ദിനം. മുന്‍ വര്‍ഷങ്ങളിലെ പോലെ വിപുലമായ ആഘോഷങ്ങളും ഔദ്യോഗിക പരേഡുകളും ഇല്ല. കുവൈത്ത് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന്റെ വേര്‍പാടിനെ തുടര്‍ന്ന് രാജ്യത്ത് മൂന്നു ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു.

ഗാസയില്‍ പലസ്തീന്‍ ജനതയ്ക്ക് നേര്‍ക്ക് ഇസ്രയേല്‍ ആക്രമണം തുടരുന്നതും ദേശീയ ദിനാഘോഷങ്ങള്‍ പരിമിതപ്പെടുത്താന്‍ കാരണമായി. ദേശീയ ദിനം പ്രമാണിച്ച് സര്‍ക്കാര്‍ മേഖലയ്ക്ക് കഴിഞ്ഞദിവസം രണ്ടു ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചിരുന്നു.

ദര്‍ബ് അല്‍സായി, കത്താറ കള്‍ച്ചറല്‍ വില്ലേജ്, ദോഹ എക്‌സ്‌പോ എന്നിവിടങ്ങളില്‍ സാംസ്‌കാരിക പരിപാടികള്‍ മാത്രമാണ് നടക്കുന്നത്.

Other News in this category



4malayalees Recommends