ഖത്തറിലെ സ്വദേശിവത്കരണം സ്വകാര്യ മേഖലയിലെ ജോലിക്കാര്‍ക്ക് ആശങ്കയാകുന്നു

ഖത്തറിലെ സ്വദേശിവത്കരണം സ്വകാര്യ മേഖലയിലെ ജോലിക്കാര്‍ക്ക് ആശങ്കയാകുന്നു
മലയാളികള്‍ ഉള്‍പ്പെടെയുള്ള ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന ഗള്‍ഫ് രാജ്യങ്ങളില്‍ സ്വദേശിവല്‍ക്കരണം ശക്തിപ്പെടുത്തുന്നത് പ്രവാസികളെ ആശങ്കയിലാക്കുന്നു. സൗദി അറേബ്യ, കുവൈത്ത്, യുഎഇ എന്നീ രാജ്യങ്ങള്‍ക്ക് പുറമെ ഖത്തറും സ്വദേശിവല്‍ക്കരത്തിന് അംഗീകാരം നല്‍കിയിരിക്കുകയാണിപ്പോള്‍. സ്വകാര്യ മേഖലയിലെ ജോലികളിലാണ് സ്വദേശിവല്‍ക്കരണം ഖത്തര്‍ നടപ്പാക്കാന്‍ ഒരുങ്ങുന്നത്.

സ്വദേശികള്‍ക്ക് ജോലി ഉറപ്പാക്കാന്‍ ഖത്തര്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇതിന്റെ കരട് നിയമത്തിന് ഇന്നലെ ഖത്തര്‍ മന്ത്രിസഭ അംഗീകാരം നല്‍കി. തുടര്‍ നടപടികള്‍ക്കായി ശൂറാ കൗണ്‍സിലിന് കൈമാറുകയും ചെയ്തു. വിശദമായ പഠനം നടത്തിയ ശേഷം ഏതൊക്കെ മേഖലയില്‍, എത്ര അളവില്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കാന്‍ സാധിക്കുമെന്ന് ശൂറ കൗണ്‍സില്‍ തീരുമാനിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Other News in this category



4malayalees Recommends