Qatar

അനധികൃത സാഹചര്യത്തില്‍ അപകട ഫോട്ടോകള്‍ പകര്‍ത്തുന്നത് സ്വകാര്യത ലംഘനം ; വന്‍ പിഴ
അനധികൃത സാഹചര്യത്തില്‍ അപകട ഫോട്ടോകള്‍ പകര്‍ത്തുന്നത് സ്വകാര്യത ലംഘനമായി കണക്കാക്കും.  പതിനായിരം റിയാല്‍ വരെ പിഴയും രണ്ടുവര്‍ഷം വരെ തടവും ലഭിച്ചേക്കാവുന്ന കുറ്റകൃത്യമാണിതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആര്‍ട്ടിക്കിള്‍ 333 ചട്ടങ്ങളുടെ ലംഘനമാണ് ഇത്തരം പടമെടുപ്പിനെ കണക്കാക്കുന്നത്. വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്ന സാഹചര്യങ്ങളില്‍ ബന്ധപ്പെട്ട കക്ഷികള്‍ക്ക് കേസ് സംബന്ധമായ ആവശ്യങ്ങള്‍ക്ക് സമ്മതത്തോടെ ചിത്രം പകര്‍ത്താനാണ് നിയമം അനുവദിക്കുന്നത്.  

More »

കോഴിക്കോട് സ്വദേശി ഖത്തറില്‍ വാഹനാപകടത്തില്‍ മരിച്ചു
ആഴ്ചവട്ടത്തെ പരേതനായ കെ കുഞ്ഞായിന്‍ കോയയുടെ ഭാര്യ പൊന്മാടത്ത് സുഹറ (62) ഖത്തറില്‍ വാഹനാപകടത്തില്‍ മരിച്ചു. ഖബറടക്കം പിന്നീട്. മക്കള്‍ കെ സീന, കെ ഷമീര്‍, കെ സുനിത, കെ ശബ്‌നം. മരുമക്കള്‍ ; യാസിദ് മുഹമ്മദ്, സലിം, അബ്ദുള്‍ അസീസ്.  

More »

നാളെ മെട്രോ രാവിലെ പത്തു മുതല്‍
ഏഷ്യന്‍ കപ്പ് ക്വാര്‍ട്ടര്‍ ഫൈനലിലെ ആദ്യ മത്സരം നടക്കുന്ന വെള്ളിയാഴ്ച ദോഹ മെട്രോ രാവിലെ പത്തുമുതല്‍ ഓടിതുടങ്ങും. ആരാധകര്‍ക്ക് മത്സര വേദികളിലെത്താനുള്ള സൗകര്യം കണക്കിലെടുത്താനാണ് വെള്ളിയാഴ്ച നേരത്തെ സര്‍വീസ് ആരംഭിക്കുന്നത്. ഉച്ചയ്ക്ക് 2.30 ന് അഹമ്മദ് ബിന്‍ അലി സ്‌റ്റേഡിയത്തില്‍ തജികിസ്താനും ജോര്‍ഡനും തമ്മിലെ മത്സരത്തോടെയാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിന് തുടക്കം

More »

മികച്ച ആരോഗ്യ പരിചരണം ; 94 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ 20 ാം സ്ഥാനത്ത്
ലോക രാജ്യങ്ങളിലെ മികച്ച ആരോഗ്യ പരിചരണ സേവന റാങ്കില്‍ ആദ്യ ഇരുപതില്‍ ഖത്തര്‍. നഗരങ്ങളുടെ പട്ടികയില്‍ ദോഹയും.  നുംബിയോയുടെ ഈ വര്‍ഷത്തെ ആരോഗ്യ പരിചരണ സൂചികയിലാണ് 72.7 പോയിന്റുമായി ഖത്തര്‍ 20ാം സ്ഥാനത്തെത്തിയത്. നഗരാടിസ്ഥാനത്തിലുള്ള ആരോഗ്യ പരിചരണ സൂചികയില്‍ അറബ് മേഖലയിലെ നഗരങ്ങള്‍ക്കിടയില്‍ ദോഹ ഒന്നാമതാണ്. 217 നഗരങ്ങള്‍ ഉള്‍പ്പെടെ സൂചികയില്‍ തായ്വാന്‍ ഒന്നാമതാണ്. ആരോഗ്യ

More »

ഖത്തറില്‍ നിന്നും സഹായവുമായി രണ്ട് സായുധ സേന വിമാനങ്ങള്‍ കൂടി ഈജിപ്തിലെത്തി
 ഖത്തറില്‍ നിന്നും സഹായവുമായി രണ്ട് സായുധ സേന വിമാനങ്ങള്‍ കൂടി ഈജിപ്തിലെ അല്‍ അരിഷ് വിമാനത്താവളത്തിലെത്തി. മരുന്ന്, ഭക്ഷ്യ വസ്തുക്കള്‍ എന്നിവയുമായി 41 ടണ്‍ ദുരിതാശ്വാസ വസ്തുക്കളാണ് തിങ്കളാഴ്ച എത്തിച്ചത്. ഒക്ടോബര്‍ 7ന് ആരംഭിച്ച ദുരിതാശ്വാസ സഹായങ്ങളുടെ തുടര്‍ച്ചയായി ഖത്തറില്‍ നിന്ന് പുറപ്പെട്ട വിമാനങ്ങളുടെ എണ്ണം 72 ആയി. 2144 ടണ്‍ വസ്തുക്കളാണ്

More »

ഖത്തറില്‍ പട്ടങ്ങളുടെ ഉത്സവം നാളെ മുതല്‍
ദോഹ തുറമുഖത്ത് ഖത്തര്‍ കൈറ്റ് ഫെസ്റ്റിവലിന് നാളെ തുടക്കം. ഫെബ്രുവരി 3 വരെ നടക്കുന്ന ഫെസ്റ്റിവലില്‍ പട്ടങ്ങളുടെ പ്രദര്‍ശനത്തിന് പുറമേ സന്ദര്‍ശകര്‍ക്കായി സാംസ്‌കാരിക കുടുംബ സൗഹൃദ പരിപാടികളുമുണ്ടാകും. ദോഹ തുറമുഖത്തെ ക്രൂസ് ടെര്‍മിനലിന് മുന്‍വശത്താണ് ഫെസ്റ്റിവല്‍ നടക്കുന്നത്. കപ്പല്‍ ടൂറിസം പുരോഗമിക്കുന്നതിനാല്‍ സന്ദര്‍ശകര്‍ക്കും മികച്ച ആസ്വാദനം ഉറപ്പാക്കാന്‍

More »

25 ലക്ഷം സന്ദര്‍ശകരുമായി ദോഹ എക്‌സ്‌പോ
ഒക്ടോബറില്‍ തുടങ്ങിയ അന്താരാഷ്ട്ര ഹോര്‍ട്ടികള്‍ച്ചറല്‍ എക്‌സ്‌പോയില്‍ ഇതുവരെയായി സന്ദര്‍ശകരുടെ എണ്ണം 25 ലക്ഷം കവിഞ്ഞതായി അധികൃതര്‍. ആദ്യ ദിനം മുതല്‍ മേഖലയിലേയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേയും സന്ദര്‍ശകരുടെ പ്രധാന കേന്ദ്രമായി മാറിയ എക്‌സ്‌പോയില്‍ ഏഷ്യന്‍ കപ്പ് വേളയിലും സന്ദര്‍ശക തിരക്കേറി. ഏറ്റവും ഒടുവിലെ റിപ്പോര്‍ട്ട് പ്രകാരം 25 ലക്ഷം സന്ദര്‍ശകരെത്തിയതായി

More »

ഗതാഗത മന്ത്രാലയത്തിന്റെ പേരിലുള്ള വ്യാജ ഇമെയിലുകള്‍; ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി ഖത്തര്‍
ഗതാഗത മന്ത്രാലയത്തിന്റെ പേരില്‍ വ്യാജ ഇമെയിലുകള്‍ ശക്തമായ സാഹചര്യത്തില്‍ ജാഗ്രത പാലിക്കാന്‍ മുന്നറിയിപ്പുമായി അധികൃതര്‍. ക്രെഡിറ്റ് അല്ലെങ്കില്‍ ബാങ്ക് കാര്‍ഡുകള്‍ മുഖേന പേയ്‌മെന്റ് നടത്തിയാല്‍ നിങ്ങള്‍ക്ക് മുന്നിലെത്തിയ പാര്‍സലുകള്‍ വാങ്ങാന്‍ സാധിക്കും എന്നാണ് ഇമെയിലുകള്‍ വന്നിരിക്കുന്നത്. ബാങ്ക് അകൗണ്ടുകള്‍ നല്‍കരുത് ഇതെല്ലാം തട്ടിപ്പാണ് എന്നാണ് അധികൃതര്‍

More »

എഎഫ്‌സി കപ്പിന് മെട്രോ , ട്രാമുകളില്‍ തിരക്ക്, ആദ്യ അഞ്ചു ദിവസത്തിനിടെ പത്തുലക്ഷം യാത്രക്കാര്‍
എഎഫ്‌സി ഏഷ്യന്‍ കപ്പിലെ ഗ്രൂപ്പ് ഘട്ടത്തിന്റെ ആദ്യ റൗണ്ട് മത്സരങ്ങള്‍ കാണാനായി ദോഹ മെട്രോ, ലുസെയ്ല്‍ ട്രാമുകളില്‍ യാത്ര ചെയ്തത് 1079340 പേര്‍. ജനുവരി 12 മുതല്‍ 16 വരെയുള്ള കണക്കാണിത്. മെട്രോയില്‍ 1040973 പേരും ട്രാമില്‍ 38367 പേരുമാണ് യാത്ര ചെയ്തതെന്ന് ഖത്തര്‍ റെയില്‍ അധികൃതര്‍ വ്യക്തമാക്കി. ഖത്തര്‍ ലബനന്‍ ഉദ്ഘാടന മത്സര ദിനമായ ജനുവരി 12 നാണ് ഏറ്റവുമധികം പേര്‍ യാത്ര ചെയ്തത്, 234862

More »

ഹമാസിന്റെ പുതിയ സമാധാന പാക്കേജ് ഖത്തറിന് കൈമാറി

ഗാസ ഇസ്രായേല്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് പുതിയ സമാധാന പാക്കേജുമായി ഗാസയിലെ പോരാളി വിഭാഗമായ ഹമാസ് നേതൃത്വം. മേഖലയിലെ സംഘര്‍ഷത്തിന് അയവു വരുത്തുന്നതിന് ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയില്‍ ശ്രമങ്ങള്‍ നടക്കുന്നതിനിടയിലാണ് മൂന്ന് ഘട്ടങ്ങളിലായി വെടിനിര്‍ത്തല്‍

പശ്ചിമേഷ്യന്‍ സംഘര്‍ഷം ; യുഎഇ പ്രസിഡന്റും ഖത്തര്‍ അമീറും ചര്‍ച്ച നടത്തി

ഇസ്രയേലിനും ഇറാനുമിടയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷ സാഹചര്യങ്ങളില്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കും ആശങ്ക. ഞായറാഴ്ച രാത്രി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനും ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിയും ചര്‍ച്ച നടത്തി. ടെലഫോണിലായിരുന്നു രണ്ട് രാഷ്ട്ര

ഖത്തറില്‍ ലഹരിമരുന്ന് കടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍

ഖത്തറില്‍ ലഹരിമരുന്ന് കടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍. ആഭ്യന്തര മന്ത്രാലയമാണ് പ്രതികളെ പിടികൂടിയത്. റെയ്ഡിന്റെ മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ മന്ത്രാലയം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. പ്രതികളുടെ കാര്‍ പിന്തുടര്‍ന്നാണ് അധികൃതര്‍ ഇവരെ പിടികൂടിയത്. ഇവരുടെ

ഖത്തര്‍ നിവാസികള്‍ വിദേശ വിനോദ സഞ്ചാരത്തിനായി ചെലവഴിച്ചത് 59.970 ബില്യണ്‍ റിയാല്‍

ഖത്തര്‍ നിവാസികള്‍ വിദേശ വിനോദ സഞ്ചാരത്തിനായി 59.970 ബില്യണ്‍ റിയാലാണ് ചെലവഴിച്ചത്. 2022 ല്‍ ഇത് 44.626 ബില്യണ്‍ റിയാലായിരുന്നുവെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് പുറത്തുവിട്ട കറന്റ് അക്കൗണ്ട് ഡേറ്റയില്‍ വ്യക്തമാക്കി. 2023 ല്‍ ഖത്തറിന്റെ വിനോദ സഞ്ചാര മേഖലയിലെ 32.207 ബില്യണ്‍ റിയാല്‍

ഖത്തറില്‍ സര്‍ക്കാര്‍ മേഖലയില്‍ പെരുന്നാള്‍ അവധി ഏപ്രില്‍ 7 മുതല്‍ ; 11 ദിവസം അവധി

ഖത്തറില്‍ സര്‍ക്കാര്‍ മേഖലയില്‍ ഈദുല്‍ഫിത് ര്‍ അവധി ഏപ്രില്‍ 7ന് തുടങ്ങും. അമീരി ദിവാന്‍ ആണ് ഏപ്രില്‍ 7 മുതല്‍ 15 വരെ അവധി പ്രഖ്യാപിച്ചത്. ഇത്തവണ വാരാന്ത്യ അവധി ഉള്‍പ്പെടെ 11 ദിവസം ആണ് അവധി. സര്‍ക്കാര്‍ ഓഫീസുകള്‍, മന്ത്രാലയങ്ങള്‍, പൊതുമേഖല സ്ഥാപനങ്ങള്‍ എന്നിവര്‍ക്കെല്ലാം അവധി

ആടു ജീവിതത്തിന് ഖത്തറില്‍ പ്രദര്‍ശനാനുമതി

പ്രവാസ ജീവിതം പ്രമേയമാക്കിയ 'ആടുജീവിതം' (The Goat life) സിനിമയ്ക്ക് ഖത്തറില്‍ പ്രദര്‍ശനാനുമതി. രാജ്യത്തെ വിവിധ ഭാഗങ്ങളിലായി 19 തിയേറ്ററുകളില്‍ ഇന്ന് മുതല്‍ ഷോ ആരംഭിക്കും. ഇതിനകം വന്‍വിജയമായ സിനിമ കാണാന്‍ പെരുന്നാള്‍ അവധി ദിനങ്ങള്‍ വരുന്നതോടെ പ്രേക്ഷകരുടെ പ്രവാഹമുണ്ടാകുമെന്നാണ്