Qatar

ഖത്തറില്‍ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു
ഒറ്റപ്പാലം പത്തൊമ്പതാംമയില്‍ സ്വദേശി നവാസ് ത്വയ്യിബിന്റെ മകന്‍ ഷംനാദ് വി നവാസ് (25) ഖത്തറില്‍ കുഴഞ്ഞുവീണ് മരിച്ചു. ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തില്‍ ജീവനക്കാരനായിരുന്നു. മൃതദേഹം ഹസന്‍ മുബൈറിക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. നടപടി ക്രമങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ഒരുക്കത്തിലാണ്.   

More »

ഖത്തറില്‍ ഖബറടക്കത്തിന്റെ സമയക്രമം പുതുക്കി
വേനല്‍ക്കാലമെത്തിയതോടെ ഖത്തറില്‍ മരണപ്പെടുന്നവരുടെ ഖബറടക്കം രാവിലെയും വൈകുന്നേരങ്ങളിലും നിശ്ചിത സമയങ്ങളില്‍ മാത്രമായിരിക്കുമെന്ന് ഔഖാഫ് മന്ത്രാലയം. ഈ മാസം മുതല്‍ സെപ്തംബര്‍ അവസാനം വരെയാണ് പുതിയ സമയ ക്രമം. നഗരസഭ മന്ത്രാലയവുമായി സഹകരിച്ചാണിത്. രാവിലെ സൂര്യോദയത്തിന് ശേഷം എട്ടുവരെ മാത്രമാണ് അനുമതി. വൈകീട്ട് ദുഹ്രര്‍, അസര്‍ നമസ്‌കാരങ്ങള്‍ക്ക് ശേഷവും മഗ്രിബ്, ഇഷ

More »

മനുഷ്യാവകാശവും അധിനിവേശവും ഒരുമിച്ച് പോകില്ലെന്ന് ഖത്തര്‍
മനുഷ്യാവകാശവും അധിനിവേശവും ഒരുമിച്ച് പോകില്ലെന്ന് ഖത്തര്‍. പലസ്തീന്‍ അധിനിവേശം അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര സമൂഹം സമ്മര്‍ദ്ദം ചെലുത്തണമെന്ന് ഖത്തര്‍ ആവശ്യപ്പെട്ടു. പലസ്തീന്‍ ജനതയ്ക്ക് നിഷേധിച്ചുകൊണ്ടിരിക്കുന്ന എല്ലാ അവകാശങ്ങളും തിരികെ ലഭിക്കുമെന്ന് ഉറപ്പാക്കണമെന്ന് യുഎന്നിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി ഡോ ഹിന്ദ് അബ്ദുറഹ്മാന്‍ അല്‍ മുഫ്താഹ് പറഞ്ഞു. അധിനിവേശ

More »

ഖത്തറില്‍ താപനില വര്‍ധിക്കാന്‍ സാധ്യത
ഈ ആഴ്ച അവസാനം വരെ ഖത്തറില്‍ താപനില വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഖത്തറിന്റെ കാലാവസ്ഥാ മാപ്പില്‍ രാജ്യത്തുടനീളം ചുവപ്പ് നിറത്തിലുള്ള താപനിലയാണ് ഈ ആഴ്ചത്തെ പ്രവചനം. രാജ്യത്തുടനീളം 41 ഡിഗ്രി സെല്‍ഷ്യസിനും 48 ഡിഗ്രി സെല്‍ഷ്യസിനും ഇടയില്‍ താപനിലയില്‍ ഈ ആഴ്ച്ച അവസാനം വരെ വര്‍ധനവുണ്ടാവുമെന്നാണ് അധികൃതര്‍ മുന്നറിയിപ്പ്

More »

വാഹനാപകടം: ഖത്തറില്‍ രണ്ട് മലയാളി യുവാക്കള്‍ മരിച്ചു
ഖത്തറില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ മരിച്ചു.,തൃശൂര്‍ വടക്കേക്കാട് ഞമനേങ്ങാട് സ്വദേശി മച്ചിങ്ങല്‍ മുഹമ്മദ് ത്വയ്യിബ് ഹംസ(21),തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി മുഹമ്മദ് ഹബീല്‍ (22) എന്നിവരാണ് മരിച്ചത്.  ഇന്നലെയാണ് അപകടം സംഭവിച്ചത്. മാള്‍ ഓഫ് ഖത്തറിന് സമീപത്തുവച്ച് വാഹനാപകടമുണ്ടാകുകയും കീഴ്‌മേല്‍ മറിഞ്ഞ വാഹനത്തിലുണ്ടായിരുന്ന രണ്ട് യുവാക്കളും

More »

ഖത്തറില്‍ ബലിപെരുന്നാളിനോട് അനുബന്ധിച്ച് അവധി പ്രഖ്യാപിച്ചു
ഖത്തറില്‍ ബലിപെരുന്നാളിനോട് അനുബന്ധിച്ച് അവധി പ്രഖ്യാപിച്ചു. മന്ത്രാലയങ്ങള്‍ക്കും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പൊതു സ്ഥാപനങ്ങള്‍ക്കും ജൂണ്‍ 16 ഞായറാഴ്ച മുതല്‍ ജൂണ്‍ 20 വ്യാഴാഴ്ച വരെയാണ് അവധി നല്‍കിയിരിക്കുന്നത്.  ജീവനക്കാര്‍ക്ക് ജൂണ്‍ 23 ഞായറാഴ്ച മുതല്‍ പ്രവൃത്തി ദിവസം പുനരാരംഭിക്കും. വരാന്ത്യ അവധികള്‍ കൂടി ചേര്‍ന്ന് 9 ദിവസം അവധി

More »

സൂഖ് വാഖിഫിലെ ആദ്യ ഇന്ത്യന്‍ മാമ്പഴ മേള ആവേശമാകുന്നു
ഖത്തറിലെ പരമ്പരാഗത വ്യാപാര കേന്ദ്രമായ സൂഖ് വാഖിഫില്‍ നടന്ന ഇന്ത്യന്‍ മാമ്പഴ പ്രദര്‍ശനം 'ഇന്ത്യന്‍ ഹംബ'യ്ക്ക് ലഭിച്ചത് വന്‍ സ്വീകരണം. ജൂണ്‍ എട്ടിന് സമാപിച്ച 10 ദിവസത്തെ മാമ്പഴ മേളയില്‍ ആകെ 1269.35 ക്വിന്റല്‍ മാമ്പഴം വിറ്റഴിച്ചതായി അധികൃതര്‍ അറിയിച്ചു. 2024 മെയ് 30 മുതല്‍ ജൂണ്‍ 8 വരെയായിരുന്നു പ്രദര്‍ശനം. സൂഖ് വാഖിഫും ഖത്തറിലെ ഇന്ത്യന്‍ എംബസിയും സംയുക്തമായാണ് മേള

More »

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഖത്തര്‍ അമീറിന്റെ അഭിനന്ദനം
തുടര്‍ച്ചയായി മൂന്നാം തവണയും പൊതു തെരഞ്ഞെടുപ്പില്‍ വിജയിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഖത്തര്‍ അമീര്‍ ശൈഥ് തമീം ബിന്‍ ഹമദ് അല്‍ഥാനിയുടെ അഭിനന്ദനം. കേബിള്‍ സന്ദേശത്തിലൂടെയാണ് അഭിനന്ദിച്ചത്.  

More »

ഖത്തറില്‍ ചൂട് ഉയരുന്നു
രാജ്യം കടുത്ത ചൂടിലേക്ക്. ഇനിയുള്ള ദിവസങ്ങളില്‍ പകല്‍ താപനില ഗണ്യമായി ഉയരും. ഇന്നു മുതല്‍ 39 ദിവസം പകല്‍ താപനില ഗണ്യമായി ഉയുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസാണ് അറിയിച്ചിരിക്കുന്നത്. പ്രാദേശികമായി മിര്‍ബാന്യ എന്നാണ് ഇക്കാലം അറിയപ്പെടുക. പകല്‍ താപനില ഗണ്യമായി ഉയരുന്നതിനാല്‍ വേനല്‍ക്കാലത്തിന്റെ തുടക്കമാണിതെന്നാണ് കലണ്ടര്‍ ഹൗസ് അധികൃതര്‍

More »

ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനില്‍ (എച്ച്എംസി) നഴ്‌സ് ടെക്‌നീഷ്യന്‍ തസ്തികകളിലേക്കുള്ള വാക്ക്ഇന്‍ ഇന്റര്‍വ്യൂ ഇന്ന് വൈകിട്ട്

ഖത്തര്‍ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനില്‍ (എച്ച്എംസി) നഴ്‌സ് ടെക്‌നീഷ്യന്‍ തസ്തികകളിലേക്കുള്ള വാക്ക്ഇന്‍ ഇന്റര്‍വ്യൂ ഇന്ന് വൈകിട്ട്. താല്‍ക്കാലികാടിസ്ഥാനത്തിലായിരിക്കും നിയമനം. ഫാമിലി വിസയിലോ കമ്പനി വിസയിലോ ഉള്ളവര്‍ക്ക് സാധുവായ നോ ഒബ്ജക്ഷന്‍

ഖത്തറില്‍ ബഹുനില റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടിത്തം

ഖത്തറിലെ ബഹുനില റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടിത്തം. ഞായറാഴ്ച ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്. സംഭവത്തില്‍ ആളപായമില്ലെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഞായറാഴ്ച ഉച്ചയോടെയാണ് വെസ്റ്റ് ബേയിലെ ഉമ്മു ബാബ് ടവറില്‍ തീപിടിത്തമുണ്ടായത്. വിവരം അറിഞ്ഞ ഉടന്‍

ഖത്തറില്‍ അടുത്ത രണ്ടാഴ്ച ചൂട് കൂടും

ഖത്തറില്‍ അടുത്ത രണ്ടാഴ്ച ചൂട് കൂടുമെന്ന് ഖത്തര്‍ കാലാവസ്ഥാ വിഭാഗം. സിമൂം കാറ്റിന്റെ വരവാണ് ചൂട് ഉയരാന്‍ കാരണമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍. അറബിയില്‍ ചൂടുള്ള വരണ്ട കാറ്റിനെ സിമൂം എന്നാണ് സാധാരണ വിളിക്കുന്നത്. അര്‍ധ രാത്രി വരെ ഈ കാറ്റ്

ഇന്ത്യന്‍ സന്ദര്‍ശകര്‍ക്ക് യുപിഐ മുഖേന ഖത്തറിലും ഇനി പണം അടയ്ക്കാം

ഖത്തറിലെത്തുന്ന ഇന്ത്യന്‍ സന്ദര്‍ശകര്‍ക്ക് ഇനി എളുപ്പത്തില്‍ യുപിഐ പേയ്‌മെന്റ് നടത്താം. ഇതുമായി ബന്ധപ്പെട്ട് നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എന്‍പിസിഐ) അന്താരാഷ്ട്ര വിഭാഗമായ എന്‍പിസിഐ ഇന്റര്‍നാഷണല്‍ പേയ്‌മെന്റ് ലിമിറ്റഡ് (എന്‍ഐപിഎല്‍) ഖത്തര്‍

സമൂഹ മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം ; ഖത്തറില്‍ നാലു പേര്‍ അറസ്റ്റില്‍

സമൂഹ മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടത്തുകയും സമൂഹത്തില്‍ ഭിന്നതയുണ്ടാക്കുകയും ചെയ്ത കേസില്‍ ഖത്തറില്‍ നാലു പേര്‍ അറസ്റ്റില്‍. എക്‌സിലൂടെ ഇവര്‍ നടത്തിയ പോസ്റ്റാണ് അറസ്റ്റിലാവാന്‍ കാരണമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തുടര്‍ നടപടികള്‍ക്കായി ഇവരെ പബ്ലിക്

ഖത്തറില്‍ വാണിജ്യ സ്ഥാപനങ്ങള്‍ക്കെതിരേ ഏതെങ്കിലും രീതിയിലുള്ള പരാതിയുണ്ടെങ്കില്‍ ഇനി മൊബൈല്‍ ആപ്പ് വഴി അറിയിക്കാം

ഖത്തറില്‍ വാണിജ്യ സ്ഥാപനങ്ങള്‍ക്കെതിരേ ഏതെങ്കിലും രീതിയിലുള്ള പരാതിയുണ്ടെങ്കില്‍ അത് സമര്‍പ്പിക്കാന്‍ ഉപഭോക്താക്കള്‍ ഇനി കൂടുതല്‍ എളുപ്പം. ഇതിനായി വാണിജ്യ വ്യവസായ മന്ത്രാലയം അതിന്റെ മൊബൈല്‍ ആപ്ലിക്കേഷനില്‍ പ്രത്യേക സൗകര്യം ഒരുക്കിയതോടെയാണിത്. മന്ത്രാലയത്തിന്റെ, ഐഫോണിലും