Qatar

ഖത്തര്‍ എയര്‍വേയ്‌സിന്റെ ലാഭത്തില്‍ വന്‍ കുതിപ്പ്
പാശ്ചാത്ത്യ രാജ്യങ്ങളിലെ ഏറ്റവും വലിയ വിമാനസര്‍വീസായ ഖത്തര്‍ എയര്‍വേയ്‌സിന്റെ ലാഭത്തില്‍ വന്‍ കുതിപ്പ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 1.5 ബില്യണ്‍ ഡോളറിലേക്കാണ് ഖത്തര്‍ എയര്‍വേയ്‌സിന്റെ ലാഭമെത്തിയത്. വരാനിരിക്കുന്ന ഫിഫ ലോകകപ്പിനെ ഖത്തറില്‍ ആരാധകര്‍ വരവേല്‍ക്കാനാരിക്കെയുള്ള ഈ നേട്ടത്തെ ചരിത്രപരമായാണ് ഖത്തര്‍ എയര്‍വേയ്‌സ് അടയാളപ്പെടുത്തുന്നത്. നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് ലോകകപ്പിന് ഖത്തര്‍ സാക്ഷ്യം വഹിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 78 ശതമാനം വര്‍ധനവാണ് സര്‍വീസിലുണ്ടായതെന്ന് ഖത്തര്‍ എയര്‍ലൈന്‍ അറിയിച്ചു. 202122 സാമ്പത്തിക വര്‍ഷത്തില്‍ 18.5 ദശലക്ഷം യാത്രക്കാരാണ് സര്‍വീസിന്റെ ഭാഗമായത്. അതിനിടെ ഫിഫ ലോകകപ്പ് ഒരുക്കങ്ങള്‍ക്ക് മുന്നോടിയായി ഗതാഗത കുരുക്ക് നിയന്ത്രിക്കാന്‍ പുതിയ സംവിധാനവുമായി ഖത്തര്‍ രംഗത്തെത്തിയിരുന്നു.

More »

ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ന്റെ ഔദ്യോഗിക പോസ്റ്റര്‍ പുറത്തിറക്കി
ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ന്റെ ഔദ്യോഗിക പോസ്റ്റര്‍ പുറത്തിറക്കി. ഖത്തരി വനിതാ കലാകാരി ബൗഥൈന അല്‍ മുഫ്തയാണ് പോസ്റ്ററുകളെല്ലാം രൂപകല്‍പ്പന ചെയ്തത്. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടന്ന പ്രത്യേക പരിപാടിയിലായിരുന്നു പോസ്റ്റര്‍ പ്രകാശനം. ആഘോഷത്തിന്റെയും ഫുട്‌ബോള്‍ ലഹരിയുടെയും പ്രതീകമായി പ്രധാന പോസ്റ്റര്‍ പരമ്പരാഗത ശിരോവസ്ത്രങ്ങള്‍ വായുവിലേക്ക് വലിച്ചെറിയുന്ന

More »

വ്യാജ ഉത്പന്നം വിറ്റഴിച്ച 12 ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ക്കെതിരെ നടപടി
രാജ്യാന്തര ബ്രാന്‍ഡുകളുടെ പേരില്‍ വ്യാജ ഉത്പന്നങ്ങള്‍ വിറ്റഴിച്ച 12 ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ക്കെതിരെ നടപടി. ആഭ്യന്തര മന്ത്രാലയത്തിലെ സാമ്പത്തിക സൈബര്‍ കുറ്റകൃത്യ പ്രതിരോധ വകുപ്പിന്റെ സഹകരണത്തോടെ വാണിജ്യ വ്യവസായ മന്ത്രാലയമാണ് നടപടി സ്വീകരിച്ചത്. രാജ്യാന്തര ബ്രാന്‍ഡുകളുടെ പേരില്‍ വ്യാജ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും വില്‍പ്പന നടത്തുകയും ചെയ്ത

More »

ദോഹ വിമാനത്താവളത്തില്‍ 70 ലക്ഷത്തിന് മുകളില്‍ യാത്രക്കാരെ പ്രതീക്ഷിച്ച് അതോറിറ്റി
ലോകകപ്പിന് വേദിയാകുന്ന നവംബര്‍ ഡിസംബര്‍ മാസങ്ങളില്‍ ദോഹ വിമാനത്താവളങ്ങള്‍ വഴി 70 ലക്ഷത്തിന് മുകളില്‍ യാത്രക്കാരെ പ്രതീക്ഷിക്കുന്നതായിഖത്തര്‍ വ്യോമയാന വിഭാഗത്തിന്റെ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് വിഭാഗം റിപ്പോര്‍ട്ട്. ഖത്തറിലെത്തുന്നവരും രാജ്യത്തിന് പുറത്തേക്കു പോകുന്നവരും ട്രാന്‍സിറ്റ് യാത്രക്കാരും ഉള്‍പ്പെടെയാണ് എഴുപത് ലക്ഷം കണക്കാക്കുന്നത്. ലോകകപ്പ്

More »

രാജ്യത്ത് പ്രവേശിക്കുന്നവരും പുറത്തുപോകുന്നവരും 50,000 റിയാലില്‍ കൂടുതല്‍ കൈവശം വെക്കരുത് ; ഖത്തര്‍
രാജ്യത്ത് പ്രവേശിക്കുന്നവരും പുറത്തുപോകുന്നവരും 50,000 റിയാലില്‍ കൂടുതല്‍ കൈവശം വെക്കരുതെന്ന് ഖത്തര്‍. ഈ തുകക്ക് കൂടുതല്‍ മൂല്യമുള്ള കറന്‍സിയുടെ സാധനങ്ങളുമുണ്ടെങ്കില്‍ അറിയിക്കണമെന്ന് ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി നിര്‍ദേശം നല്‍കി. 50,000 ത്തില്‍ അധികം മൂല്യമുള്ള ഖത്തരി റിയാല്‍ അല്ലെങ്കില്‍ തത്തുല്യമായ വിദേശ കറന്‍സികള്‍, വജ്രം, മരതകം, മാണിക്യം തുടങ്ങിയ അമൂല്യമായ

More »

ഖത്തറില്‍ നിന്ന് അവധിക്ക് നാട്ടിലേക്ക് പോയ പ്രവാസി യുവാവ് മരിച്ചു
ഖത്തറില്‍ നിന്ന് അവധിക്ക് നാട്ടിലേക്ക് പോയ പ്രവാസി യുവാവ് മരിച്ചു. കോഴിക്കോട് അത്തോളി പറമ്പത്ത് തലക്കുളത്തൂര്‍ പടിഞ്ഞാറയില്‍ മമ്മദിന്റെ മകന്‍ ഷൗക്കത്ത് (38) ആണ് മരിച്ചത്. ഹൃദയാഘാതം മൂലം ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. സൈലിയയില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ ക്യാഷറായി ജോലി ചെയ്!തിരുന്ന അദ്ദേഹം അടുത്തിടെയാണ് രണ്ട് മാസത്തെ അവധിയില്‍ നാട്ടിലേക്ക് പോയത്. ഭാര്യ  റാനിയ. മകന്‍ 

More »

പ്രവാചക നിന്ദ ; അപലപിച്ച് ഖത്തര്‍ ശൂറാ കൗണ്‍സില്‍
ഇന്ത്യയില്‍ ബിജെപി വക്താവ് നടത്തിയ പ്രവാചക നിന്ദ പരാമര്‍ശത്തെ അപലപിച്ച് ഖത്തര്‍ ശൂറാ കൗണ്‍സില്‍. സ്പീക്കര്‍ ഹസന്‍ ബിന്‍ അബ്ദുല്ല അല്‍ ഗാനിമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗമാണ് ഇസ്ലാമിനും പ്രവാചകനുമെതിരെ ഇന്ത്യയിലെ ഭരണപക്ഷ പാര്‍ട്ടിയുടെ പ്രതിനിധി നടത്തിയ പരാമര്‍ശത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഖത്തര്‍ വിദേശകാര്യ മന്ത്രാലയം നടത്തിയ പ്രസ്താവന

More »

വെങ്കയ്യ നായിഡു പ്രധാനമന്ത്രിയും മന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തി
 മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ഖത്തറിലെത്തിയ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പ്രധാനമന്ത്രിയും മന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോ ഭാരതി പ്രവീണ്‍ പവാര്‍, രാജ്യസഭാംഗങ്ങളായ സുശീല്‍കുമാര്‍ മോദി, വിജയ് പാല്‍ സിങ് തമര്‍ , ലോകസഭാംഗം രവീന്ദ്രനാഥ് എന്നിവര്‍ ഉള്‍പ്പെടെ സംഘമാണ്

More »

നിയമ ലംഘനം; ഖത്തറില്‍ മൂന്ന് റസ്റ്റോറന്റുകള്‍ പൂട്ടിച്ചു
നിയമലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് ഖത്തറില്‍ മൂന്ന് റസ്റ്റോറന്റുകള്‍ അധികൃതര്‍ പൂട്ടിച്ചു. ദോഹ, അല്‍ റയ്യാന്‍ മുനിസിപ്പാലിറ്റികളാണ് നടപടി സ്വീകരിച്ചത്. അല്‍ റയ്യാന്‍ മുനിസിപ്പാലിറ്റിയിലെ 'കീര്‍ത്തി റസ്റ്റോറന്റാണ്' ഏഴ് ദിവസത്തേക്ക് അടച്ചിടാന്‍ നിര്‍ദേശിച്ചത്. ഇത് സംബന്ധിച്ച മുനിസിപ്പാലിറ്റി പ്രത്യേക സര്‍ക്കുലര്‍ പുറത്തിറക്കി.   ഭക്ഷണങ്ങളുടെ ഗുണനിലവാരം

More »

അമീറില്‍ നിന്ന് സ്വര്‍ണ മെഡല്‍ ഏറ്റുവാങ്ങി മലയാളി വിദ്യാര്‍ത്ഥി

ഖത്തര്‍ സര്‍വകലാശാലയില്‍ നിന്ന് ഉന്നത വിജയം നേടിയവര്‍ക്ക് അമീര്‍ ഷെയ്ഖ് തമിം ബിന്‍ ഹമദ് അല്‍ത്താനി നേരിട്ടു നല്‍കുന്ന സ്വര്‍ണ മെഡല്‍ ഏറ്റുവാങ്ങി മലയാളി വിദ്യാര്‍ത്ഥിയും. തിരുവല്ല വളഞ്ഞവട്ടം സ്വദേശി ജോഷ് ജോണ്‍ ജിജിക്കാണ് അപൂര്‍വ നേട്ടം. ഖത്തര്‍ സര്‍വകലാശാലയില്‍ നിന്ന്

നാലാമത് ഖത്തര്‍ സാമ്പത്തിക ഫോറത്തിന് ദോഹയില്‍ തുടക്കമായി ; ഖത്തര്‍ അമീറുമായി കൂടിക്കാഴ്ച നടത്തി എംഎ യൂസഫലി

നാലാമത് ഖത്തര്‍ സാമ്പത്തിക ഫോറത്തിന് ദോഹയില്‍ തുടക്കമായി. ഖത്തര്‍ ഭരണാധികാരി ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയുമായി ഖത്തര്‍ സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കാനെത്തിയ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം ഖത്തര്‍ സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കാനെത്തിയ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി

വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ കുവൈത്തിന് ഖത്തറിന്റെ സഹായം

കുവൈത്തിന് സഹായമായി ഖത്തര്‍ 200 മെഗാവാട്ട് വൈദ്യുതി നല്‍കുമെന്ന് അധികൃതര്‍. ജൂണ്‍ മാസം മുതലാണ് വൈദ്യുതി ലഭിക്കുക. ഗള്‍ഫ് ഇന്റര്‍ കണക്ഷന്‍ വഴി 500 മെഗാവാട്ട് വൈദ്യുതിയാണ് കുവൈത്തിന് ലഭിക്കുന്നത്. വൈദ്യുതി ക്ഷാമം പരിഹരിക്കാനുള്ള കുവൈത്ത് ജലവൈദ്യതി മന്ത്രാലയത്തിന്റെ നടപടികളുടെ

ലോകത്തിലെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ അഞ്ചാം സ്ഥാനത്ത്

ലോകത്തിലെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ അഞ്ചാം സ്ഥാനത്ത്. ഗ്ലോബല്‍ ഫിനാന്‍സിന്റെ പട്ടികയിലാണ് ഖത്തര്‍ ആദ്യ പത്തില്‍ ഇടം നേടിയത്. കോവിഡ് വെല്ലുവിളികള്‍ക്കും എണ്ണവിലയിലെ ഏറ്റകുറച്ചിലുകള്‍ക്കിടയിലും ഖത്തറിന്റെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചാ സ്ഥിരതയാണ് ഇതിലൂടെ

ഇസ്രയേലില്‍ അല്‍ ജസീറ ചാനലിന്റെ പ്രവര്‍ത്തനങ്ങള്‍ വിലക്കിയ നടപടി ; വിമര്‍ശനം

ഇസ്രയേലില്‍ അല്‍ ജസീറ ചാനലിന്റെ പ്രവര്‍ത്തനങ്ങള്‍ വിലക്കി അടച്ചുപൂട്ടാനുള്ള മന്ത്രിസഭ തീരുമാനത്തെ അപലപിച്ച് അല്‍ ജസീറ നെറ്റ്വര്‍ക്ക് . ഗാസ യുദ്ധ വാര്‍ത്തകളെ തുടര്‍ന്ന് പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിച്ചത് ക്രിമിനല്‍ നടപടിയാണെന്ന് ചാനല്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യങ്ങളില്‍ ഒന്നായി ഖത്തറും

ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യങ്ങളില്‍ ഒന്നായി ഖത്തറിനെ തിരഞ്ഞെടുത്തിരിക്കുകയാണ്. പ്രതിശീര്‍ഷ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം അടിസ്ഥാനമാക്കിയുള്ള ആദ്യ 10 സമ്പന്ന രാജ്യങ്ങളുടെ പട്ടികയിലാണ് ഖത്തര്‍ സ്ഥാനം പിടിച്ചുപറ്റിയിരിക്കുന്നത്. പട്ടികയില്‍ അമേരിക്കയെക്കാള്‍ മുന്നിലാണ്