Qatar

പ്രതിവര്‍ഷം 28000 കുട്ടികള്‍ക്ക് കേള്‍വി പരിശോധന
കുഞ്ഞുങ്ങളിലെ കേള്‍വി തകരാറുകള്‍ നേരത്തെ കണ്ടെത്താനായുള്ള ദേശീയ പരിപാടിയുടെ ഭാഗമായി ഫഹദ് മെഡിക്കല്‍ കോര്‍പറേഷന് കീഴിലെ വിവിധ ആശുപത്രികളില്‍ പ്രതിവര്‍ഷം 28000 കുഞ്ഞുങ്ങളെ കേള്‍വി പരിശോധനയ്ക്ക് വിധേയമാക്കുന്നുവെന്ന് എച്ച്എംസി. എല്ലാ വര്‍ഷവും 20 മുതല്‍ 25 വരെ കുട്ടികളില്‍ കേള്‍വി സംബന്ധമായ പ്രശ്‌നങ്ങള്‍ കണ്ടെത്തുന്നുണ്ടെന്നും ആഗോള കണക്കുകള്‍ പ്രകാരം 1000 കുഞ്ഞുങ്ങളില്‍ ഒന്നു മുതല്‍ മൂന്നു പേര്‍ക്ക് കേള്‍വി പ്രശ്‌നങ്ങളുണ്ടെന്നും അധികൃതര്‍ പറഞ്ഞു.  

More »

നിയമലംഘനം; ഖത്തറില്‍ 107 ഔട്ട്‌ലറ്റുകള്‍ക്കെതിരെ നടപടി
ഖത്തറില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയ 107 റീട്ടെയില്‍ ഔട്ട്‌ലറ്റുകള്‍ക്കെതിരെ വാണിജ്യ, വ്യവസായ മന്ത്രാലയം നടപടി സ്വീകരിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന പരിശോധനകളിലാണ് ഈ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചത്. ഉല്‍പ്പന്നങ്ങളുടെ വില പ്രദര്‍ശിപ്പിക്കാതിരുന്നത്, അറബിയില്‍ വില പ്രദര്‍ശിപ്പിക്കാത്തത്, അറബിയില്‍ ബില്‍ നല്‍കാത്തത്, കാലാവധി കഴിഞ്ഞ

More »

കോവിഡ് മുന്‍കരുതല്‍ നിയമങ്ങള്‍ ലംഘിച്ചു; ഖത്തറില്‍ 262 പേര്‍ക്കെതിരെ നടപടി
ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ശക്തമാക്കുന്നത് തുടരുന്നു. നിയമം ലംഘിച്ച 262 പേര്‍ കൂടി വെള്ളിയാഴ്ച പിടിയിലായതായി അധികൃതര്‍ അറിയിച്ചു. ഇവരില്‍ 249 പേരെയും മാസ്‌ക്  ധരിക്കാത്തതിനാണ് അധികൃതര്‍ പിടികൂടിയത്.  മൊബൈലില്‍ ഇഹ്തിറാസ് ആപ്ലിക്കേഷന്‍ ഇല്ലാതിരുന്നതിന് 13 പേരെയാണ് അധികൃതര്‍ പിടികൂടിയത്. പിടിയിലായ എല്ലാവരെയും

More »

ഖത്തറിലേക്ക് അനധികൃതമായി പുകയില ഉല്‍പ്പന്നങ്ങള്‍ കടത്താനുള്ള ശ്രമം തടഞ്ഞ് കസ്റ്റംസ് അധികൃതര്‍
ഖത്തറിലേക്ക് അനധികൃതമായി പുകയില ഉല്‍പ്പന്നങ്ങള്‍ കടത്താനുള്ള ശ്രമം തടഞ്ഞ് കസ്റ്റംസ് അധികൃതര്‍. ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെത്തിയ യാത്രക്കാരന്റെ ബാഗില്‍ നിന്ന് 33 കിലോയോളം പുകയില ഉല്‍പ്പന്നങ്ങളാണ് പിടികൂടിയത്. നിയമ വിരുദ്ധമായ വസ്തുക്കള്‍, ഉല്‍പ്പന്നങ്ങള്‍ ഖത്തറിലേക്ക് കൊണ്ടുവരുന്നതിനെതിരെ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിവരുന്നുണ്ട്. പിടിക്കപ്പെട്ടാല്‍

More »

കോവിഡ് വ്യാപനം കുറഞ്ഞു; ഖത്തര്‍ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക്
കോവിഡ് വ്യാപനം കുറഞ്ഞതോടെ ഖത്തര്‍ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക്. ഞായറാഴ്ച മുതല്‍ മുഴുവനാളുകള്‍ക്കും നേരിട്ട് ചികിത്സ നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.  രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം മുന്നൂറില്‍ താഴെയെത്തിയിരുന്നു. ഒമിക്രോണ്‍ വ്യാപനം രൂക്ഷമായ സമയത്താണ് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ നേരിട്ടുള്ള ചികിത്സയ്ക്ക്

More »

ഹൃദയാഘാത്തെ തുടര്‍ന്ന് മലപ്പുറം സ്വദേശിയായ യുവാവ് ഖത്തറില്‍ അന്തരിച്ചു
ഹൃദയാഘാത്തെ തുടര്‍ന്ന് മലപ്പുറം സ്വദേശിയായ യുവാവ് ഖത്തറില്‍ അന്തരിച്ചു. മലപ്പുറം പുറത്തൂര്‍ ഇല്ലിക്കല്‍ സിദ്ധിക്കിന്റെ മകന്‍ അഷ്‌റഫ് (22) ആണ് മരിച്ചത്. ഖത്തറില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. സഫിയയാണ് മാതാവ്. സഹോദരിമാര്‍: റിനു ഷെബ്രി, മിന്നു. പിതാവ് സിദ്ദീഖും ഖത്തറില്‍ ജോലി ചെയ്യുകയാണ്.  കെ.എം.സി.സി അല്‍ ഇഹ്‌സാന്‍ മയ്യിത്ത് പരിപാലന സമിതി പ്രവര്‍ത്തകരുടെ

More »

യുക്രെയ്ന്‍ പ്രശ്‌നം നയതന്ത്ര ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന് ഖത്തര്‍
യുക്രെയ്ന്‍ പ്രശ്‌നം നയതന്ത്ര ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന് ഖത്തര്‍. സൈനിക അധിനിവേശത്തെ ആശങ്കയോടെയാണ് ഖത്തര്‍ കാണുന്നത്. അന്താരാഷ്ട്ര മനുഷ്യാവകാശ കമ്മീഷനിലാണ് ഖത്തര്‍ നിലപാട് വ്യക്തമാക്കിയത്. യുക്രെയ്‌നിന്റെ സ്വാതന്ത്ര്യവും പരമാധികാരവും ഖത്തര്‍ ബഹുമാനിക്കുന്നു. സൈനിക അധിനിവേശത്തെ ആശങ്കയോടെയാണ് വീക്ഷിക്കുന്നത്. നയതന്ത്ര തലത്തില്‍ ക്രിയാത്മക ചര്‍ച്ചകളിലൂടെ

More »

ഖത്തറില്‍ സയന്‍സ് ആന്റ് ടെക്‌നോളജി സര്‍വകലാശാല വരുന്നു
ഖത്തറില്‍ പുതിയ സയന്‍സ് ആന്റ് ടെക്‌നോളജി യൂനിവേഴ്‌സിറ്റി പ്രഖ്യാപിച്ച് അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി. ദോഹ യൂനിവേഴ്‌സിറ്റി ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി എന്നാണ് പേരിലാണ് സര്‍വകലാശാല വരുന്നത്.ഉത്തരവ് ഗസറ്റില്‍ വന്നാലുടന്‍ നടപടി ക്രമങ്ങള്‍ തുടങ്ങും. ശാസ്ത്ര സാങ്കേതിക മേഖലയില്‍ രാജ്യ പുരോഗതിക്ക് ആവശ്യമായ വിദഗ്ധരെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യം. ശാസ്ത്ര

More »

സ്ത്രീകള്‍ക്ക് തനിച്ച് സുരക്ഷിതമായി യാത്ര ചെയ്യാവുന്ന നഗരങ്ങളില്‍ മുന്നിലെത്തി ദോഹയും
സ്ത്രീകള്‍ക്ക് തനിച്ച് യാത്ര ചെയ്യാന്‍ സുരക്ഷിതമായ നഗരങ്ങളിലൊന്നായി ദോഹയെ തെരഞ്ഞെടുത്തു. ബ്രിട്ടണ്‍ ആസ്ഥാനമായ ഹോളിഡു വെബ്‌സൈറ്റിന്റെ പഠനത്തിലാണ് ഈ നേട്ടം. കോവിഡാനന്തര കാലത്തെ സോളോ ഫീമെയില്‍ ട്രാവല്‍ ഇന്‍ഡക്‌സ് പ്രകാരമാണ് സുരക്ഷിത നഗരങ്ങളുടെ ഇന്‍ഡക്‌സ് തയ്യാറാക്കിയത്.  തെരുവുകളിലെ സുരക്ഷ, കുറ്റകൃത്യങ്ങളുടെ തോത്, സംസ്‌കാരം, യാത്രാ ചിലവുകള്‍ തുടങ്ങി വിവിധ ഘടകങ്ങള്‍

More »

അമീറില്‍ നിന്ന് സ്വര്‍ണ മെഡല്‍ ഏറ്റുവാങ്ങി മലയാളി വിദ്യാര്‍ത്ഥി

ഖത്തര്‍ സര്‍വകലാശാലയില്‍ നിന്ന് ഉന്നത വിജയം നേടിയവര്‍ക്ക് അമീര്‍ ഷെയ്ഖ് തമിം ബിന്‍ ഹമദ് അല്‍ത്താനി നേരിട്ടു നല്‍കുന്ന സ്വര്‍ണ മെഡല്‍ ഏറ്റുവാങ്ങി മലയാളി വിദ്യാര്‍ത്ഥിയും. തിരുവല്ല വളഞ്ഞവട്ടം സ്വദേശി ജോഷ് ജോണ്‍ ജിജിക്കാണ് അപൂര്‍വ നേട്ടം. ഖത്തര്‍ സര്‍വകലാശാലയില്‍ നിന്ന്

നാലാമത് ഖത്തര്‍ സാമ്പത്തിക ഫോറത്തിന് ദോഹയില്‍ തുടക്കമായി ; ഖത്തര്‍ അമീറുമായി കൂടിക്കാഴ്ച നടത്തി എംഎ യൂസഫലി

നാലാമത് ഖത്തര്‍ സാമ്പത്തിക ഫോറത്തിന് ദോഹയില്‍ തുടക്കമായി. ഖത്തര്‍ ഭരണാധികാരി ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയുമായി ഖത്തര്‍ സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കാനെത്തിയ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം ഖത്തര്‍ സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കാനെത്തിയ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി

വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ കുവൈത്തിന് ഖത്തറിന്റെ സഹായം

കുവൈത്തിന് സഹായമായി ഖത്തര്‍ 200 മെഗാവാട്ട് വൈദ്യുതി നല്‍കുമെന്ന് അധികൃതര്‍. ജൂണ്‍ മാസം മുതലാണ് വൈദ്യുതി ലഭിക്കുക. ഗള്‍ഫ് ഇന്റര്‍ കണക്ഷന്‍ വഴി 500 മെഗാവാട്ട് വൈദ്യുതിയാണ് കുവൈത്തിന് ലഭിക്കുന്നത്. വൈദ്യുതി ക്ഷാമം പരിഹരിക്കാനുള്ള കുവൈത്ത് ജലവൈദ്യതി മന്ത്രാലയത്തിന്റെ നടപടികളുടെ

ലോകത്തിലെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ അഞ്ചാം സ്ഥാനത്ത്

ലോകത്തിലെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ അഞ്ചാം സ്ഥാനത്ത്. ഗ്ലോബല്‍ ഫിനാന്‍സിന്റെ പട്ടികയിലാണ് ഖത്തര്‍ ആദ്യ പത്തില്‍ ഇടം നേടിയത്. കോവിഡ് വെല്ലുവിളികള്‍ക്കും എണ്ണവിലയിലെ ഏറ്റകുറച്ചിലുകള്‍ക്കിടയിലും ഖത്തറിന്റെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചാ സ്ഥിരതയാണ് ഇതിലൂടെ

ഇസ്രയേലില്‍ അല്‍ ജസീറ ചാനലിന്റെ പ്രവര്‍ത്തനങ്ങള്‍ വിലക്കിയ നടപടി ; വിമര്‍ശനം

ഇസ്രയേലില്‍ അല്‍ ജസീറ ചാനലിന്റെ പ്രവര്‍ത്തനങ്ങള്‍ വിലക്കി അടച്ചുപൂട്ടാനുള്ള മന്ത്രിസഭ തീരുമാനത്തെ അപലപിച്ച് അല്‍ ജസീറ നെറ്റ്വര്‍ക്ക് . ഗാസ യുദ്ധ വാര്‍ത്തകളെ തുടര്‍ന്ന് പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിച്ചത് ക്രിമിനല്‍ നടപടിയാണെന്ന് ചാനല്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യങ്ങളില്‍ ഒന്നായി ഖത്തറും

ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യങ്ങളില്‍ ഒന്നായി ഖത്തറിനെ തിരഞ്ഞെടുത്തിരിക്കുകയാണ്. പ്രതിശീര്‍ഷ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം അടിസ്ഥാനമാക്കിയുള്ള ആദ്യ 10 സമ്പന്ന രാജ്യങ്ങളുടെ പട്ടികയിലാണ് ഖത്തര്‍ സ്ഥാനം പിടിച്ചുപറ്റിയിരിക്കുന്നത്. പട്ടികയില്‍ അമേരിക്കയെക്കാള്‍ മുന്നിലാണ്