Qatar

സാങ്കേതിക തകരാര്‍ ; ഡല്‍ഹിയില്‍ നിന്ന് ദോഹയിലേക്ക് പുറപ്പെട്ട ഖത്തര്‍ എയര്‍വേയ്‌സ് വിമാനം കറാച്ചിയില്‍ അടിയന്തരമായി നിലത്തിറക്കി
ഡല്‍ഹിയില്‍ നിന്ന് ദോഹയിലേക്ക് പുറപ്പെട്ട ഖത്തര്‍ എയര്‍വേയ്‌സ് വിമാനം കറാച്ചിയില്‍ അടിയന്തരമായി നിലത്തിറക്കി. 100 യാത്രക്കാരും ജീവനക്കാരുമുണ്ടായിരുന്ന വിമാനം 'സാങ്കേതിക തകരാര്‍' മൂലം വഴി തിരിച്ചുവിടുകയായിരുന്നുവെന്നാണ് വിമാനക്കമ്പനി പുറത്തിറക്കിയ പ്രസ്!താവനയില്‍ പറയുന്നത്. കറാച്ചിയില്‍ വിമാനം അടിയന്തര ലാന്റിങ് നടത്തുകയായിരുന്നു. വിമാനത്തിലെ കാര്‍ഗോ ഹോള്‍ഡില്‍ പുകയുടെ ലക്ഷണങ്ങള്‍ കണ്ടതാണ് വിമാനം വഴി തിരിച്ചുവിടാനും അടിയന്തരമായി നിലത്തിറക്കാനുമുള്ള കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ വ്യക്തത വരുത്താനായി അധികൃതര്‍ അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും ഖത്തര്‍ എയര്‍വേയ്സ് അറിയിച്ചു. യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ ദോഹയില്‍ എത്തിക്കുമെന്നാണ്

More »

ദോഹ മെട്രോ ; ഗോള്‍ഡ് ലൈനില്‍ യാത്രക്കാര്‍ക്ക് രണ്ട് ദിവസം ബദല്‍ സംവിധാനം
സിസ്റ്റം ആപ്‌ഗ്രേഡ് നടക്കുന്നതിനെ തുടര്‍ന്ന് മെട്രോയുടെ ഗോള്‍ഡ് ലൈനില്‍ യാത്രക്കാര്‍ക്ക് രണ്ട് ദിവസത്തേക്ക് ബദല്‍ സംവിധാനങ്ങളേര്‍പ്പെടുത്തും. ഇന്നും 25 നും അസീസിയയില്‍ നിന്ന് എം 313, എം 312 മെട്രോ ലിങ്ക് ബസുകള്‍ സ്‌പോര്‍ട്‌സ് സിറ്റി വരെ സര്‍വീസ് നടത്തും.  

More »

ഖത്തറില്‍ 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ സ്‌കൂളില്‍ മാസ്‌ക് ധരിക്കേണ്ടതില്ല
ഖത്തറില്‍ സ്‌കൂളുകളിലെ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചു. 12 വയസ്സും അതിനു താഴെയുമുള്ള കുട്ടികള്‍ക്ക് സ്‌കൂളില്‍ മാസ്‌ക് ധരിക്കേണ്ടതില്ല. കിന്റര്‍ഗാര്‍ഡനുകളിലും ഇവ ബാധകമാണ്. സര്‍ക്കാര്‍ സ്വകാര്യ സ്‌കൂളുകളിലും കിന്റര്‍ ഗാര്‍ഡനുകളിലും 12 വയസും അതിനു താഴെയുള്ള കുട്ടികള്‍ക്കും മാസ്‌ക് വേണ്ട. കുട്ടികള്‍ക്ക് താത്പര്യമുണ്ടെങ്കില്‍ മാസ്‌ക് ആകാം. എന്നാല്‍

More »

ഖത്തറിന്റെ മണ്ണില്‍ ഇന്നുമുതല്‍ ലോകകപ്പ് യോഗ്യതാ റൗണ്ട് പോരാട്ടത്തിന് തുടക്കം
ലോകകപ്പിനെ വരവേല്‍ക്കാനൊരുങ്ങുന്ന ഖത്തറിന്റെ മണ്ണില്‍ ഇന്നുമുതല്‍ ലോകകപ്പ് യോഗ്യതാ റൗണ്ട് പോരാട്ടത്തിന് പന്തുരുളുന്നു. ഓഷ്യാനിയ മേഖല യോഗ്യതാ മത്സരത്തിനാണ് വ്യാഴാഴ്ച മുതല്‍ തുടക്കമാവുന്നത്. ഖത്തര്‍ എസ്.സി സ്റ്റേഡിയവും അല്‍ അറബി സ്റ്റേഡിയവും പോരാട്ടങ്ങള്‍ക്ക് വേദിയാകും. രണ്ട് ഗ്രൂപ്പുകളിലായി എട്ട് ടീമുകള്‍ മാറ്റുരയ്ക്കുന്ന മത്സരങ്ങള്‍ മാര്‍ച്ച് 30ന്

More »

വ്യാജ വിസക്കച്ചവടം നടത്തിയയാള്‍ ഖത്തറില്‍ പിടിയിലായി
വ്യാജ വിസക്കച്ചവടം നടത്തിയയാള്‍ ഖത്തറില്‍ പിടിയിലായി. ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റാണ് ഇയാളെ പിടികൂടിയത്. വ്യാജ കമ്പനികളുടെ പേരില്‍ വിസയുണ്ടാക്കിയാണ് ഇയാള്‍ ആളുകളെ കബളിപ്പിച്ചത്. ലാപ്‌ടോപ്, 13 എടിഎം കാര്‍ഡുകള്‍, 4 ഐഡന്റിറ്റി കാര്‍ഡുകള്‍ എന്നിയവും പിടിച്ചെടുത്തു. പിടിയിലായ പ്രതി ഏഷ്യന്‍ വംശജനാണ്. എന്നാല്‍ ഏത് രാജ്യക്കാരനാണെന്ന്

More »

മലയാളി യുവതി ഖത്തറില്‍ വാഹനാപകടത്തില്‍ മരിച്ചു
 മലയാളി യുവതി ഖത്തറില്‍ വാഹനാപകടത്തില്‍ മരിച്ചു. സന്ദര്‍ശക വിസയിലെത്തിയ കൊല്ലം നെടുവത്തൂര്‍ അമ്പലത്തുംകല പോസ്റ്റ് സിവി വില്ലയില്‍ ചിപ്പി വര്‍ഗീസ് (25) ആണ് മരിച്ചത്. വര്ഗീസ് , ഷൈനി ദമ്പതികളുടെ മകളാണ്. ദോഹ വുകൈര്‍ ഭാഗത്ത് ഇന്നലെ രാത്രിയുണ്ടായ വാഹനാപകടത്തിലാണ് മരണം. ഭര്‍ത്താവും കുട്ടിക്കുമൊപ്പം കാറില്‍ യാത്ര ചെയ്യുകയായിരുന്നു ചിപ്പി. ഭര്‍ത്താവ് ജെറിനും കുഞ്ഞും ആശുപത്രിയില്‍

More »

ഖത്തറിലേക്കുള്ള ഓണ്‍ അറൈവല്‍ യാത്രക്കുള്ള നിബന്ധനകളില്‍ മാറ്റം
ഖത്തറിലേക്കുള്ള ഓണ്‍ അറൈവല്‍ യാത്രക്കുള്ള നിബന്ധനകളില്‍ മാറ്റം. സ്വന്തം പേരിലോ, കൂടെ യാത്രചെയ്യുന്ന അടുത്ത ബന്ധുക്കളുടെ പേരിലോ ഉള്ള ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ കൈയില്‍ കരുതണം. ഖത്തറിന്റെ നിര്‍ദേശ പ്രകാരം എയര്‍ലൈന്‍ കമ്പനികളാണ് പുതിയ അറിയിപ്പ് പുറത്തിറക്കിയത്. ഇതുവരെ 5000 റിയാല്‍ കൈവശം സൂക്ഷിച്ചാല്‍ ഓണ്‍ അറൈവല്‍ വിസയില്‍ ഖത്തറിലേക്ക്

More »

ബൂസ്റ്റര്‍ ഡോസ് വാക്‌സിന്റെ കാലാവധി ഒരുവര്‍ഷമായി ദീര്‍ഘിപ്പിക്കാന്‍ ഖത്തര്‍
ബൂസ്റ്റര്‍ ഡോസ് വാക്‌സിന്റെ കാലാവധി ഒരുവര്‍ഷമായി ദീര്‍ഘിപ്പിക്കാന്‍ ഖത്തര്‍ പൊതജനാരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം.കോവിഡ് രോഗ മുക്തി നേടിയവരുടെ പ്രതിരോധ ശേഷിയുടെ കാലാവധിയും ഒരു വര്‍ഷമായി കണക്കാക്കുമെന്ന് മന്ത്രാലയം അറിയിച്ചു. ഏറ്റവും പുതിയ ശാസ്ത്രീയ പഠന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചവരുടെയും, കോവിഡ് രോഗമുക്തരുടെയും രോഗ പ്രതിരോധ ശേഷി

More »

നിയമ ലംഘനം ; ഖത്തറില്‍ 346 പേര്‍ അറസ്റ്റില്‍
ഖത്തറില്‍ കോവിഡ് നിയമലംഘനം നടത്തിയ 346 പേര്‍ അറസ്റ്റില്‍. മാസ്‌ക് ധരിക്കാത്തതിന് 326 പേരും എഹ്‌തെറാസ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാത്തതിന് 20 പേരും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇവരെ തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി.  

More »

അമീറില്‍ നിന്ന് സ്വര്‍ണ മെഡല്‍ ഏറ്റുവാങ്ങി മലയാളി വിദ്യാര്‍ത്ഥി

ഖത്തര്‍ സര്‍വകലാശാലയില്‍ നിന്ന് ഉന്നത വിജയം നേടിയവര്‍ക്ക് അമീര്‍ ഷെയ്ഖ് തമിം ബിന്‍ ഹമദ് അല്‍ത്താനി നേരിട്ടു നല്‍കുന്ന സ്വര്‍ണ മെഡല്‍ ഏറ്റുവാങ്ങി മലയാളി വിദ്യാര്‍ത്ഥിയും. തിരുവല്ല വളഞ്ഞവട്ടം സ്വദേശി ജോഷ് ജോണ്‍ ജിജിക്കാണ് അപൂര്‍വ നേട്ടം. ഖത്തര്‍ സര്‍വകലാശാലയില്‍ നിന്ന്

നാലാമത് ഖത്തര്‍ സാമ്പത്തിക ഫോറത്തിന് ദോഹയില്‍ തുടക്കമായി ; ഖത്തര്‍ അമീറുമായി കൂടിക്കാഴ്ച നടത്തി എംഎ യൂസഫലി

നാലാമത് ഖത്തര്‍ സാമ്പത്തിക ഫോറത്തിന് ദോഹയില്‍ തുടക്കമായി. ഖത്തര്‍ ഭരണാധികാരി ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയുമായി ഖത്തര്‍ സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കാനെത്തിയ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം ഖത്തര്‍ സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കാനെത്തിയ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി

വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ കുവൈത്തിന് ഖത്തറിന്റെ സഹായം

കുവൈത്തിന് സഹായമായി ഖത്തര്‍ 200 മെഗാവാട്ട് വൈദ്യുതി നല്‍കുമെന്ന് അധികൃതര്‍. ജൂണ്‍ മാസം മുതലാണ് വൈദ്യുതി ലഭിക്കുക. ഗള്‍ഫ് ഇന്റര്‍ കണക്ഷന്‍ വഴി 500 മെഗാവാട്ട് വൈദ്യുതിയാണ് കുവൈത്തിന് ലഭിക്കുന്നത്. വൈദ്യുതി ക്ഷാമം പരിഹരിക്കാനുള്ള കുവൈത്ത് ജലവൈദ്യതി മന്ത്രാലയത്തിന്റെ നടപടികളുടെ

ലോകത്തിലെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ അഞ്ചാം സ്ഥാനത്ത്

ലോകത്തിലെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ അഞ്ചാം സ്ഥാനത്ത്. ഗ്ലോബല്‍ ഫിനാന്‍സിന്റെ പട്ടികയിലാണ് ഖത്തര്‍ ആദ്യ പത്തില്‍ ഇടം നേടിയത്. കോവിഡ് വെല്ലുവിളികള്‍ക്കും എണ്ണവിലയിലെ ഏറ്റകുറച്ചിലുകള്‍ക്കിടയിലും ഖത്തറിന്റെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചാ സ്ഥിരതയാണ് ഇതിലൂടെ

ഇസ്രയേലില്‍ അല്‍ ജസീറ ചാനലിന്റെ പ്രവര്‍ത്തനങ്ങള്‍ വിലക്കിയ നടപടി ; വിമര്‍ശനം

ഇസ്രയേലില്‍ അല്‍ ജസീറ ചാനലിന്റെ പ്രവര്‍ത്തനങ്ങള്‍ വിലക്കി അടച്ചുപൂട്ടാനുള്ള മന്ത്രിസഭ തീരുമാനത്തെ അപലപിച്ച് അല്‍ ജസീറ നെറ്റ്വര്‍ക്ക് . ഗാസ യുദ്ധ വാര്‍ത്തകളെ തുടര്‍ന്ന് പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിച്ചത് ക്രിമിനല്‍ നടപടിയാണെന്ന് ചാനല്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യങ്ങളില്‍ ഒന്നായി ഖത്തറും

ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യങ്ങളില്‍ ഒന്നായി ഖത്തറിനെ തിരഞ്ഞെടുത്തിരിക്കുകയാണ്. പ്രതിശീര്‍ഷ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം അടിസ്ഥാനമാക്കിയുള്ള ആദ്യ 10 സമ്പന്ന രാജ്യങ്ങളുടെ പട്ടികയിലാണ് ഖത്തര്‍ സ്ഥാനം പിടിച്ചുപറ്റിയിരിക്കുന്നത്. പട്ടികയില്‍ അമേരിക്കയെക്കാള്‍ മുന്നിലാണ്