Qatar

വയറിനുള്ളില്‍ ഒളിപ്പിച്ച് ലഹരിമരുന്ന് കടത്ത് ; ഒരാള്‍ പിടിയില്‍
നിരോധിത ലഹരി വസ്തുക്കള്‍ വയറിനുള്ളില്‍ ഒളിപ്പിച്ച നിലയിലെത്തിയ യാത്രക്കാരന്‍ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ പിടിയിലായി. ഗുളിക രൂപത്തില്‍ പൊതിഞ്ഞ ലഹരി വസ്തുക്കള്‍ വിഴുങ്ങിയ നിലയിലായിരുന്നു യാത്രക്കാന്‍ വിമാനമിറങ്ങിയത്. പെരുമാറ്റത്തില്‍ സംശയം തോന്നി പ്രത്യേക ഉപകരണം വഴി പരിശോധിച്ചപ്പോഴാണ് വയറ്റിനുള്ളില്‍ ലഹരി വസ്തുക്കള്‍ കണ്ടെത്തിയത്. ലഹരി ഗുളികകളുടെ ചിത്രം കസ്റ്റംസ് പുറത്തുവിട്ടു.  

More »

ഉക്രൈന് 5 മില്യണ്‍ ഡോളര്‍ അനുവദിച്ച് ഖത്തര്‍
ഉക്രൈന്‍ അഭയാര്‍ത്ഥികളെയും കുടിയിറക്കപ്പെട്ടവരെയും സഹായിക്കാന്‍ 5 മില്യണ്‍ ഡോളര്‍ അനുവദിച്ച് ഖത്തര്‍. ഖത്തര്‍ ഫണ്ട് ഫോര്‍ ഡെവലപ്പ്‌മെന്റ് വഴിയാണ് ധാര്‍മികമായ ഉത്തരവാദിത്തത്തിന്റെ പേരില്‍ ഫണ്ട് അനുവദിച്ചത്. ഉക്രൈനിന് വേണ്ടിയുള്ള വെര്‍ച്വല്‍ ഡോണേഴ്‌സ് കോണ്‍ഫറന്‍സില്‍ വിദേശകാര്യ സഹ മന്ത്രി ലോല്‍വ ബിന്‍ത് റാഷിദ് അല്‍ ഖാതര്‍ ആണ് പദ്ധതി വിശദീകരിച്ചത്. ഉക്രൈനിലെ

More »

റമദാന്‍; ഖത്തറില്‍ തടവുകാര്‍ക്ക് മോചനം അനുവദിച്ച് അമീറിന്റെ ഉത്തരവ്
റമദാന്‍ പ്രമാണിച്ച് ഖത്തറില്‍ തടവുകാര്‍ക്ക് മോചനം. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിയാണ് ഇത് സംബന്ധിച്ച ഉത്തരവ് നല്‍കിയത്. എത്ര തടവുകാര്‍ മോചിതരാക്കപ്പെടുമെന്നും അവര്‍ ഏതൊക്കെ രാജ്യക്കാരാണെന്നതുമുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഗുരുതരമായ കുറ്റകൃത്യങ്ങള്‍ക്കല്ലാതെ ശിക്ഷ അനുഭവിക്കുന്നവരെയാണ് പൊതുമാപ്പിന്

More »

ഖത്തറില്‍ വ്യാജ സ്വര്‍ണ ഇടപാട് നടത്തിയ രണ്ട് പ്രവാസികളെ അറസ്റ്റ് ചെയ്തു
ഖത്തറില്‍ വ്യാജ സ്വര്‍ണ ഇടപാട് നടത്തിയ രണ്ട് പ്രവാസികളെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം അറസ്റ്റ് ചെയ്തു. 15 ലക്ഷം ഖത്തര്‍ റിയാല്‍ വാങ്ങിയാണ് ഏഷ്യക്കാരായ ഇവര്‍ വ്യാജ സ്വര്‍ണം വില്‍പ്പന നടത്തിയത്. ആളുകള്‍ക്ക് വ്യാജ സ്വര്‍ണം നല്‍കി കബളിപ്പിക്കുന്ന സംഘത്തെ കുറിച്ച് വിവരം ലഭിച്ച ഉടന്‍ അധികൃതര്‍ പ്രത്യേക സംഘം രൂപീകരിച്ച് തെരച്ചിലുകളും അന്വേഷണവും തുടങ്ങി. തുടര്‍ന്ന്

More »

വാഹനങ്ങളുടെ സ്‌പെയര്‍ പാര്‍ട്‌സുകളില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താനുള്ള ശ്രമം ഖത്തര്‍ കസ്റ്റംസ് പിടികൂടി
വാഹനങ്ങളുടെ സ്‌പെയര്‍ പാര്‍ട്‌സുകളില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താനുള്ള ശ്രമം ഖത്തറില്‍ കസ്റ്റംസ് അധികൃതര്‍ പരാജയപ്പെടുത്തി. രാജ്യത്തെ എയര്‍ കാര്‍ഗോ ആന്റ് പ്രൈവറ്റ് കസ്റ്റംസ് അഡ്മിനിസ്‌ട്രേഷന് കീഴിലുള്ള പോസ്റ്റല്‍ കന്‍സൈന്‍മെന്റ് വിഭാഗമാണ് ഇവ കണ്ടെടുത്തത്. കാറുകള്‍ക്കായുള്ള ഓയില്‍ ഫില്‍റ്ററുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്

More »

ഫിഫ വേള്‍ഡ് കപ്പ് ആരാധകര്‍ക്ക് ട്രാവല്‍ പാക്കേജുകളൊരുക്കി ഖത്തര്‍ എയര്‍വേസ്
ഫിഫ വേള്‍ഡ് കപ്പ് ആരാധകര്‍ക്ക് ട്രാവല്‍ പാക്കേജുകളൊരുക്കി ഖത്തര്‍ എയര്‍വേസ്. ലോകമെമ്പാടുമുള്ള ആരാധകര്‍ക്ക് qatarairways.com/FIFA2022 സന്ദര്‍ശിച്ച് പാക്കേജുകള്‍ സ്വന്തമാക്കാനുള്ള സുവര്ണാവസരമാണിത്. ഇപ്പോള്‍ മുതല്‍ ഏപ്രില്‍ 30 വരെ, ഫിഫ ലോകകപ്പ് കാലയളവില്‍ വ്യക്തിഗത വിമാനമോ യാത്രാ പാക്കേജോ ബുക്ക് ചെയ്യുന്ന ഖത്തര്‍ എയര്‍വേയ്‌സ് പ്രിവിലേജ് ക്ലബിലെ യോഗ്യരായ അംഗങ്ങള്‍ക്ക് അവരുടെ യാത്ര

More »

ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകളില്‍ ഭക്ഷണത്തിന്റെ വില കൂട്ടി ; ഖത്തറിലെ പ്രമുഖ റസ്റ്റോറന്റായ 'അഫ്ഗാന്‍ ബ്രദേഴ്‌സിന്റെ' ഒന്‍പത് ശാഖകള്‍ രണ്ടാഴ്ചത്തേക്ക് പൂട്ടി
ഖത്തറിലെ പ്രമുഖ റസ്റ്റോറന്റായ 'അഫ്ഗാന്‍ ബ്രദേഴ്‌സിന്റെ' ഒന്‍പത് ശാഖകള്‍, വാണിജ്യ  വ്യവസായ മന്ത്രാലയം അടച്ചുപൂട്ടി. ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകളില്‍ ഭക്ഷണത്തിന്റെ വില കൂട്ടിയതിനാണ് നടപടി. രണ്ടാഴ്ചത്തേക്കാണ് റസ്റ്റോറന്റുകള്‍ പൂട്ടിയിരിക്കുന്നത്. ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകളില്‍ ഭക്ഷണത്തിന്റെ വില കൂട്ടുക വഴി റസ്റ്റോറന്റ് മെനുവില്‍ മാറ്റം വരുത്തിയതായും അതുവഴി

More »

ഖത്തറിലെ സ്‌കൂളുകളില്‍ ഇനി മുതല്‍ മാസ്‌ക് നിര്‍ബന്ധമല്ല
ഖത്തറിലെ സ്‌കൂളുകളില്‍ ഇനി മുതല്‍ മാസ്‌ക് നിര്ബന്ധമില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രാലയം. ഞായറാഴ്ച മുതല്‍ ഈ ഇളവ് പ്രാബല്യത്തില്‍ വരും. കോവിഡ് നിയന്ത്രണങ്ങളില്‍ ഖത്തറില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കുന്നതിന് ഭാഗമായാണ് പുതിയ നിര്‍ദേശം. എന്നാല്‍ വാക്‌സിന്‍ എടുക്കാത്തവരും കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് പ്രതിരോധനം ഇല്ലാത്തവരുമായി വിദ്യാര്‍ത്ഥികള്‍ ആഴ്ചതോറും

More »

ഖത്തര്‍ ലോകകപ്പിനുള്ള പന്ത് പുറത്തിറക്കി; പേര് 'അല്‍ രിഹ്‌ല'
ഫുട്‌ബോള്‍ ലോകകപ്പില്‍ ഉപയോഗിക്കുന്ന പന്ത് പുറത്തിറക്കി അഡിഡാസ്. അറബി ഭാഷയില്‍ യാത്ര എന്നര്‍ത്ഥം വരുന്ന 'അല്‍ രിഹ്‌ല' എന്നാണ് പന്തിന്റെ പേര്. കഴിഞ്ഞ 14 തവണയായി ലോകകപ്പിനുള്ള പന്ത് തയ്യാറാക്കുന്നത് അഡിഡാസാണ്. ഈ വര്‍ഷം നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെ ഖത്തറിലാണ് ലോകകപ്പ് നടക്കുന്നത്. കൃത്യതയാണ് പന്തിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്ന് അഡിഡാസ് അവകാശപ്പെടുന്നു. വായുവിലൂടെയുള്ള

More »

ലോകത്തിലെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ അഞ്ചാം സ്ഥാനത്ത്

ലോകത്തിലെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ അഞ്ചാം സ്ഥാനത്ത്. ഗ്ലോബല്‍ ഫിനാന്‍സിന്റെ പട്ടികയിലാണ് ഖത്തര്‍ ആദ്യ പത്തില്‍ ഇടം നേടിയത്. കോവിഡ് വെല്ലുവിളികള്‍ക്കും എണ്ണവിലയിലെ ഏറ്റകുറച്ചിലുകള്‍ക്കിടയിലും ഖത്തറിന്റെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചാ സ്ഥിരതയാണ് ഇതിലൂടെ

ഇസ്രയേലില്‍ അല്‍ ജസീറ ചാനലിന്റെ പ്രവര്‍ത്തനങ്ങള്‍ വിലക്കിയ നടപടി ; വിമര്‍ശനം

ഇസ്രയേലില്‍ അല്‍ ജസീറ ചാനലിന്റെ പ്രവര്‍ത്തനങ്ങള്‍ വിലക്കി അടച്ചുപൂട്ടാനുള്ള മന്ത്രിസഭ തീരുമാനത്തെ അപലപിച്ച് അല്‍ ജസീറ നെറ്റ്വര്‍ക്ക് . ഗാസ യുദ്ധ വാര്‍ത്തകളെ തുടര്‍ന്ന് പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിച്ചത് ക്രിമിനല്‍ നടപടിയാണെന്ന് ചാനല്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യങ്ങളില്‍ ഒന്നായി ഖത്തറും

ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യങ്ങളില്‍ ഒന്നായി ഖത്തറിനെ തിരഞ്ഞെടുത്തിരിക്കുകയാണ്. പ്രതിശീര്‍ഷ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം അടിസ്ഥാനമാക്കിയുള്ള ആദ്യ 10 സമ്പന്ന രാജ്യങ്ങളുടെ പട്ടികയിലാണ് ഖത്തര്‍ സ്ഥാനം പിടിച്ചുപറ്റിയിരിക്കുന്നത്. പട്ടികയില്‍ അമേരിക്കയെക്കാള്‍ മുന്നിലാണ്

മലയാളി ദമ്പതികളുടെ എട്ട് മാസം പ്രായമായ കുഞ്ഞ് ദോഹയില്‍ അന്തരിച്ചു

പാലക്കാട് പട്ടാമ്പി കൂറ്റനാട് സ്വദേശികളായ ദമ്പതികളുടെ എട്ട് മാസം പ്രായമായ കുഞ്ഞ് ഖത്തറിലെ സിദ്ര ആശുപത്രിയില്‍ അന്തരിച്ചു. അല്‍ സുല്‍ത്താന്‍ മെഡിക്കല്‍ സെന്ററില്‍ അക്കൗണ്ടന്റായ ഒറ്റയില്‍ മുഹമ്മദ് ശരീഫ് ജസീല ദമ്പതികളുടെ മകന്‍ ഹസന്‍ ആണ് മരിച്ചത്.ചെറിയ അണുബാധയെ തുടര്‍ന്ന് രണ്ടു

മധ്യസ്ഥ റോളില്‍ വീണ്ടും ഖത്തര്‍; യുക്രെയിനും റഷ്യയും തമ്മില്‍ കുട്ടികളുടെ കൈമാറ്റം നടപ്പാക്കും

റഷ്യയും ഉക്രെയ്‌നും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിനിടയില്‍ പിടിയിലായ 48 കുട്ടികളെ പരസ്പരം കൈമാറ്റം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും ധാരണയായി. ഇതുമായി ബന്ധപ്പെട്ട് ഖത്തറിന്റെ നേതൃത്വത്തില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചകളാണ് കുട്ടികളുടെ കൈമാറ്റത്തിലേക്ക് വഴി

സമയത്ത് എത്തിയിട്ടും വിമാനം കയറാന്‍ അനുവദിച്ചില്ല; യാത്രക്കാരിക്ക് 20,000 റിയാല്‍ നഷ്ടപരിഹാരം നല്‍കാന്‍ ഖത്തര്‍ കോടതി

ബോര്‍ഡിംഗ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടും യാത്രക്കാരിയെ വിമാനത്തില്‍ കയറാന്‍ ജീവനക്കാരന്‍ വിസമ്മതിച്ച കേസില്‍ യാത്രക്കാരിക്ക് എയര്‍ലൈന്‍ കമ്പനി നഷ്ടപരിഹാരം നല്‍കണമെന്ന് ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ട്രേഡ് കോടതി ഉത്തരവിട്ടു. ജീവനക്കാരന്റെ നടപടി മൂലം