Qatar

കേന്ദ്ര മന്ത്രി വി മുരളീധരന്‍ ഖത്തറിലെ ഇന്ത്യന്‍ മത്സ്യ തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തി
ഖത്തറിലെ ഇന്ത്യന്‍ മത്സ്യ തൊഴിലാളികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ ഖത്തര്‍ സര്‍ക്കാരുമായി സംസാരിച്ച് വേഗത്തില്‍ പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനുള്ള കാര്യങ്ങള്‍ ചെയ്യുമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. അല്‍ വക്രയില്‍ ഇന്ത്യന്‍ മത്സ്യ തൊഴിലാളികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന ഉറപ്പു നല്‍കിയത്.  

More »

രൂപയുടെ മൂല്യം ഇടിഞ്ഞതോടെ പ്രവാസികളില്‍ പലരും നാട്ടിലേക്ക് പണമയക്കാനുള്ള തിരക്കില്‍
ഇന്ത്യന്‍ രൂപയുടെ തകര്‍ച്ച പുതിയ റെക്കോര്‍ഡ് തീര്‍ത്തപ്പോള്‍ കോളടിച്ചത് ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ക്ക്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വിവിധ ഗള്‍ഫ് രാജ്യങ്ങളുടെ കറന്‍സികള്‍ക്ക് ഇന്ത്യന്‍ രൂപയുമായുള്ള വിനിമയ നിരക്ക് കൂടി വരികയായിരുന്നു.  ഇന്ന് രൂപയുടെ മൂല്യം ഇടിഞ്ഞതോടെ പ്രവാസികളില്‍ പലരും നാട്ടിലേക്ക് പണമയക്കാനുള്ള തയ്യാറെടുപ്പിലാണ്. എന്നാല്‍ വിനിമയ നിരക്ക് ഇനിയും

More »

അധിക്ഷേപിക്കാന്‍ ഉദ്ദേശിച്ചില്ല'; നഴ്‌സുമാര്‍ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ ക്ഷമ ചോദിച്ച് ദുര്‍ഗാദാസ്
നഴ്‌സുമാര്‍ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ ദുര്‍ഗാദാസ് ക്ഷമാപണവും വിശദീകരണവുമായി രംഗത്ത്. നഴ്‌സുമാരെ അധിക്ഷേപിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും, തെറ്റായ രീതിയിലുള്ള വീഡിയോയാണ് പ്രചരിപ്പിക്കുന്നതെന്നുമാണ് വിശദീകരണം. അതേസമയം, അധിക്ഷേപത്തിനെതിരെ നഴ്‌സുമാരുടെ സംഘടന നല്‍കിയ പരാതിയില്‍ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. വിവാദ പരാമര്‍ശത്തിന് പിന്നാലെ ഇയാള്‍ക്ക് ജോലി

More »

ഞങ്ങളുടെ മുമ്പില്‍ ഒരിറ്റ് വെള്ളത്തിനു വേണ്ടി ദാഹിക്കേണ്ട അവസ്ഥ താങ്കള്‍ക്ക് ഉണ്ടാകാതെ ഇരിക്കട്ടെ' വിദ്വേഷ പ്രചാരണത്തിനെതിരെ ഖത്തറിലെ മലയാളി നഴ്‌സ്
തിരുവനന്തപുരത്ത് നടന്ന ഹിന്ദു മാഹാസമ്മേളനത്തില്‍ നഴ്‌സിങ് സമൂഹത്തിന് നേരെ വിദ്വേഷ പ്രസംഗം നടത്തിയ ഖത്തര്‍ മലയാളം മിഷന്‍ കോര്‍ഡിനേറ്റര്‍ ദുര്‍ഗാദാസ് ശിശുപാലനെതിരെ ഖത്തറിലെ മലയാളി നഴ്‌സ് രംഗത്ത്. നഴ്‌സിങ് സമൂഹത്തെ മുഴുവനുമാണ് വൃത്തികെട്ട പരാമര്‍ശം നടത്തി അപമാനിച്ചേക്കുന്നത്. ഇത് ഒക്ഷമിക്കാന്‍ സാധിക്കില്ല. ഖത്തറില്‍ ജോലി ചെയ്യുന്ന സ്മിത ദീപുവാണ് ഫെയ്‌സ്ബുക്കിലൂടെ

More »

ഖത്തറില്‍ വാഹനാപകടം ; മൂന്നു മലയാളികള്‍ മരിച്ചു
ഖത്തറില്‍ പെരുന്നാള്‍ ആഘോഷിക്കാനായി മരുഭൂമിയിലേക്ക് യാത്ര പോയ സംഘം അപകടത്തില്‍പ്പെട്ട് മൂന്ന് മലയാളികള്‍ മരിച്ചു. ചൊവ്വാഴ്ച ഉച്ചയോടെയാണ് അപകടം. മരണപ്പെട്ടവരുടെ പേരു വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ആറു പേരുടെ സംഘം സഞ്ചരിച്ച ലാന്‍ഡ് ക്രൂയിസര്‍ അപകടത്തില്‍പ്പെടുകയായിരുന്നു. മൂന്നു പേര്‍ സംഭവ സ്ഥലത്ത് മരിച്ചു. അമ്മയും കുഞ്ഞും ഉള്‍പ്പെടെ മൂന്നു പേര്‍ പരിക്കുകളോടെ

More »

ലോകകപ്പ് ; ആരാധകര്‍ക്ക് കൂടുതല്‍ താമസ സൗകര്യങ്ങളുമായി സംഘാടകര്‍
ലോകകപ്പിനായി ഖത്തറിലെത്തുന്ന അന്താരാഷ്ട്ര ആരാധകര്‍ക്ക് കൂടുതല്‍ താമസ സൗകര്യങ്ങളുമായി സംഘാടകര്‍. ഖത്തറിലെത്തുന്നവര്‍ക്കായി വിവിധ താമസ സൗകര്യങ്ങളാണ് സംഘാടകര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആതിഥേയ രാജ്യത്തിന്റെ അക്കമഡേഷന്‍ പോര്‍ട്ടല്‍ വഴിയാണ് താമസ സൗകര്യം തെരഞ്ഞെടുക്കേണ്ടത്. സ്‌റ്റേഡിയങ്ങള്‍ അടുത്തടുത്ത് സ്ഥിതി ചെയ്യുന്നതിനാല്‍ യാത്രാ ചെലവും താമസചെലവും കുറയും.

More »

ഖത്തര്‍ അംബാസഡറെ വധിക്കാന്‍ ശ്രമിച്ചെന്ന വാര്‍ത്ത തള്ളി ഇറാന്‍
ഖത്തര്‍ അംബാസഡറെ വധിക്കാന്‍ ശ്രമിച്ചെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് ഇറാന്‍. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ മാധ്യമങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഖത്തര്‍ പ്രതിനിധി മുഹമ്മദ് ബിന്‍ ഹമദ് അല്‍ ഹജ്രിയെ ടെഹ്‌റാനില്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു. കൊലപാതക ശ്രമത്തെക്കുറിച്ച് ഖത്തര്‍ വിദേശകാര്യ

More »

ഖത്തറിലെ ധനാകാര്യ സ്ഥാപനങ്ങള്‍ക്ക് അഞ്ച് ദിവസം ഈദ് അവധി
ഖത്തറിലെ ധനകാര്യ സ്ഥാപനങ്ങളിലെ ഈദ് അവധി പ്രഖ്യാപിച്ചു. ബാങ്കുകള്‍, എക്‌സ്‌ചേഞ്ചുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍ തുടങ്ങിയവ അഞ്ചു ദിവസം അവധിയായിരിക്കും.  മേയ് 1 മുതല്‍ 5 വരെയാണ് അഴധി. എല്ലാ ധനകാര്യ സ്ഥാപനങ്ങളും മേയ് 8 ഞായറാഴ്ച മുതലാകും പൊതു ജനങ്ങള്‍ക്കായി സര്‍വീസ് പുനരാരംഭിക്കുകയെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്

More »

ഖത്തറില്‍ ചെറിയ പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു
ഖത്തറില്‍ ചെറിയ പെരുന്നാളിനോടനുബന്ധിച്ചുള്ള അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. കളിഞ്ഞ ദിവസമാണ് അമീരി ദിവാനില്‍ നിന്ന് അവധി സംബന്ധിച്ച അറിയിപ്പുണ്ടായത്. രാജ്യത്തെ മന്ത്രാലയങ്ങള്‍ക്കും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പൊതുസ്ഥാപനങ്ങള്‍ക്കും മേയ് ഒന്ന് ഞായറാഴ്!ച മുതല്‍ മേയ് ഒന്‍പത് തിങ്കളാഴ്ച വരെയായിരിക്കും അവധി. സര്‍ക്കാര്‍ ഓഫീസുകളും പൊതുമേഖലാ സ്ഥാപനങ്ങളും അവധിക്ക്

More »

ലോകത്തിലെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ അഞ്ചാം സ്ഥാനത്ത്

ലോകത്തിലെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ അഞ്ചാം സ്ഥാനത്ത്. ഗ്ലോബല്‍ ഫിനാന്‍സിന്റെ പട്ടികയിലാണ് ഖത്തര്‍ ആദ്യ പത്തില്‍ ഇടം നേടിയത്. കോവിഡ് വെല്ലുവിളികള്‍ക്കും എണ്ണവിലയിലെ ഏറ്റകുറച്ചിലുകള്‍ക്കിടയിലും ഖത്തറിന്റെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചാ സ്ഥിരതയാണ് ഇതിലൂടെ

ഇസ്രയേലില്‍ അല്‍ ജസീറ ചാനലിന്റെ പ്രവര്‍ത്തനങ്ങള്‍ വിലക്കിയ നടപടി ; വിമര്‍ശനം

ഇസ്രയേലില്‍ അല്‍ ജസീറ ചാനലിന്റെ പ്രവര്‍ത്തനങ്ങള്‍ വിലക്കി അടച്ചുപൂട്ടാനുള്ള മന്ത്രിസഭ തീരുമാനത്തെ അപലപിച്ച് അല്‍ ജസീറ നെറ്റ്വര്‍ക്ക് . ഗാസ യുദ്ധ വാര്‍ത്തകളെ തുടര്‍ന്ന് പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിച്ചത് ക്രിമിനല്‍ നടപടിയാണെന്ന് ചാനല്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യങ്ങളില്‍ ഒന്നായി ഖത്തറും

ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യങ്ങളില്‍ ഒന്നായി ഖത്തറിനെ തിരഞ്ഞെടുത്തിരിക്കുകയാണ്. പ്രതിശീര്‍ഷ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം അടിസ്ഥാനമാക്കിയുള്ള ആദ്യ 10 സമ്പന്ന രാജ്യങ്ങളുടെ പട്ടികയിലാണ് ഖത്തര്‍ സ്ഥാനം പിടിച്ചുപറ്റിയിരിക്കുന്നത്. പട്ടികയില്‍ അമേരിക്കയെക്കാള്‍ മുന്നിലാണ്

മലയാളി ദമ്പതികളുടെ എട്ട് മാസം പ്രായമായ കുഞ്ഞ് ദോഹയില്‍ അന്തരിച്ചു

പാലക്കാട് പട്ടാമ്പി കൂറ്റനാട് സ്വദേശികളായ ദമ്പതികളുടെ എട്ട് മാസം പ്രായമായ കുഞ്ഞ് ഖത്തറിലെ സിദ്ര ആശുപത്രിയില്‍ അന്തരിച്ചു. അല്‍ സുല്‍ത്താന്‍ മെഡിക്കല്‍ സെന്ററില്‍ അക്കൗണ്ടന്റായ ഒറ്റയില്‍ മുഹമ്മദ് ശരീഫ് ജസീല ദമ്പതികളുടെ മകന്‍ ഹസന്‍ ആണ് മരിച്ചത്.ചെറിയ അണുബാധയെ തുടര്‍ന്ന് രണ്ടു

മധ്യസ്ഥ റോളില്‍ വീണ്ടും ഖത്തര്‍; യുക്രെയിനും റഷ്യയും തമ്മില്‍ കുട്ടികളുടെ കൈമാറ്റം നടപ്പാക്കും

റഷ്യയും ഉക്രെയ്‌നും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിനിടയില്‍ പിടിയിലായ 48 കുട്ടികളെ പരസ്പരം കൈമാറ്റം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും ധാരണയായി. ഇതുമായി ബന്ധപ്പെട്ട് ഖത്തറിന്റെ നേതൃത്വത്തില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചകളാണ് കുട്ടികളുടെ കൈമാറ്റത്തിലേക്ക് വഴി

സമയത്ത് എത്തിയിട്ടും വിമാനം കയറാന്‍ അനുവദിച്ചില്ല; യാത്രക്കാരിക്ക് 20,000 റിയാല്‍ നഷ്ടപരിഹാരം നല്‍കാന്‍ ഖത്തര്‍ കോടതി

ബോര്‍ഡിംഗ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടും യാത്രക്കാരിയെ വിമാനത്തില്‍ കയറാന്‍ ജീവനക്കാരന്‍ വിസമ്മതിച്ച കേസില്‍ യാത്രക്കാരിക്ക് എയര്‍ലൈന്‍ കമ്പനി നഷ്ടപരിഹാരം നല്‍കണമെന്ന് ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ട്രേഡ് കോടതി ഉത്തരവിട്ടു. ജീവനക്കാരന്റെ നടപടി മൂലം