ഖത്തറില്‍ ചെറിയ പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

ഖത്തറില്‍ ചെറിയ പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു
ഖത്തറില്‍ ചെറിയ പെരുന്നാളിനോടനുബന്ധിച്ചുള്ള അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. കളിഞ്ഞ ദിവസമാണ് അമീരി ദിവാനില്‍ നിന്ന് അവധി സംബന്ധിച്ച അറിയിപ്പുണ്ടായത്. രാജ്യത്തെ മന്ത്രാലയങ്ങള്‍ക്കും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പൊതുസ്ഥാപനങ്ങള്‍ക്കും മേയ് ഒന്ന് ഞായറാഴ്!ച മുതല്‍ മേയ് ഒന്‍പത് തിങ്കളാഴ്ച വരെയായിരിക്കും അവധി.

സര്‍ക്കാര്‍ ഓഫീസുകളും പൊതുമേഖലാ സ്ഥാപനങ്ങളും അവധിക്ക് ശേഷം മേയ് 10 ചൊവ്വാഴ്!ച പ്രവര്‍ത്തനം പുനഃരാരംഭിക്കും. ഒന്‍പത് ദിവസമാണ് പൊതുമേഖലയ്!ക്ക് അവധി പ്രഖ്യാപിച്ചതെങ്കിലും വാരാന്ത്യ അവധി ദിനങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ രണ്ട് ദിവസം കൂടി അവധി ലഭിക്കും.

Other News in this category



4malayalees Recommends