ലോകകപ്പ് ; ആരാധകര്‍ക്ക് കൂടുതല്‍ താമസ സൗകര്യങ്ങളുമായി സംഘാടകര്‍
ലോകകപ്പിനായി ഖത്തറിലെത്തുന്ന അന്താരാഷ്ട്ര ആരാധകര്‍ക്ക് കൂടുതല്‍ താമസ സൗകര്യങ്ങളുമായി സംഘാടകര്‍. ഖത്തറിലെത്തുന്നവര്‍ക്കായി വിവിധ താമസ സൗകര്യങ്ങളാണ് സംഘാടകര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആതിഥേയ രാജ്യത്തിന്റെ അക്കമഡേഷന്‍ പോര്‍ട്ടല്‍ വഴിയാണ് താമസ സൗകര്യം തെരഞ്ഞെടുക്കേണ്ടത്.
സ്റ്റേഡിയങ്ങള്‍ അടുത്തടുത്ത് സ്ഥിതി ചെയ്യുന്നതിനാല്‍ യാത്രാ ചെലവും താമസചെലവും കുറയും. ഫാന്‍ വില്ലേജുകളും താമസത്തിനായി സജ്ജമാക്കിയിട്ടുണ്ട്.