Qatar

ഫിഫ ലോകകപ്പിലെത്തുന്നവര്‍ക്ക് റോഡുകളില്‍ തടസങ്ങളൊഴിവാക്കാന്‍ നടപടി
ലോകകപ്പിനെത്തുന്നവര്‍ക്ക് ഗതാഗത തടസങ്ങള്‍ ഉണ്ടാവതിരിക്കാന്‍ മുന്‍കരുതലുകളുമായി പൊതുമരാമത്ത് അതോറിറ്റി നടപടികള്‍ തുടങ്ങി. ഫുട്‌ബോള്‍ മത്സരങ്ങള്‍ കാണാനായി എത്തുന്നവര്‍ ഉള്‍പ്പടെ വലിയ ജനത്തിരക്ക് അനുഭവപ്പെടുമ്പോള്‍ റോഡുകളില്‍ ട്രാഫിക് ബ്ലോക്കുകള്‍ സൃഷ്ടിക്കപ്പെടുന്നതിനാലാണ് സംവിധാനങ്ങളില്‍ മാറ്റം വരുത്തുന്നത്.റോഡുകളുടെ കാര്യത്തിലും വഴികളുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കുമായി അത്യധുനിക 'സൈന്‍ ബോര്‍ഡുകളും' നൂതന സി സി ടി വി ക്യാമറകളും സ്ഥാപിക്കും. കൂടാതെ റോഡുകളെ കുറിച്ച് ജനങ്ങള്‍ക്കറിയാനും വിശദാംശങ്ങള്‍ ലഭിക്കാനുമായി താല്‍കാലിക ഗതാഗത നിയന്ത്രണ കേന്ദ്രവും ഖത്തറില്‍ പ്രവര്‍ത്തിക്കും. ലോകപ്പിനായി രാജ്യം ഒരുങ്ങി കഴിഞ്ഞു.      

More »

സൊമാലിയയ്ക്ക് ഖത്തറിന്റെ അടിയന്തര സഹായം ; 45 ടണ്‍ ഭക്ഷ്യ വസ്തുക്കള്‍ അയച്ചു
വരള്‍ച്ചയില്‍ വലയുന്ന സൊമാലിയയ്ക്ക് ഖത്തറിന്റെ അടിയന്തര സഹായം. 45 ടണ്‍ ഭക്ഷ്യ വസ്തുക്കള്‍ സൊമാലിയയിലെ ദുരിത മേഖലയിലേക്ക് അയച്ചു. ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ വരള്‍ച്ചയെയാണ് സൊമാലി അഭിമുഖീകരിക്കുന്നത്.  

More »

പെരുന്നാള്‍ തിരക്ക് പരിഗണിച്ച് ദോഹ മെട്രോ കൂടുതല്‍ സമയം സര്‍വീസ് നടത്തും
പെരുന്നാള്‍ തിരക്ക് കണക്കിലെടുത്ത് ഞായറാഴ്ച മുതല്‍ ദോഹ മെട്രോ , ലുസൈല്‍ ട്രാം സര്‍വീസുകളുടെ സമയം നീട്ടി, മേയ് 5 വരെ ദിവസവും അര്‍ധരാത്രി ഒരു മണി വരെ സര്‍വീസ് നടത്താനാണ് തീരുമാനം. ദോഹ മെട്രോയ്‌ക്കൊപ്പം, ലുസൈല്‍ ട്രാം, മെട്രോ ലിങ്ക് ബസ് എന്നിവയുടെ സമയവും ദീര്‍ഘിപ്പിച്ചതായി ഖത്തര്‍ റെയില്‍വേ അറിയിച്ചു. ശനിയാഴ്ച മുതല്‍ വ്യാഴാഴ്ച വരെ രാവിലെ ആറു മുതല്‍ അര്‍ധരാത്രി ഒരു മണി വരെ

More »

ഖത്തര്‍ ഇന്ത്യന്‍ ഐഡിയല്‍ സ്‌കൂള്‍ ഇ മാഗസിന്‍ പുറത്തിറക്കി
ഖത്തര്‍ ഇന്ത്യന്‍ ഐഡിയല്‍ സ്‌കൂളിന്റെ ഇ മാഗസിന്‍ ഐഐഎസ് ടൈംസ് പുറത്തിറക്കി. വിദ്യാര്‍ത്ഥികളുടെ സര്‍ഗ ശേഷികള്‍ ഡിജിറ്റല്‍ പ്ലാറ്റ് ഫോം വഴി ലോകത്തിന്റെ ഏതു കോണിലും ലഭ്യമാക്കുകയാണ് ലക്ഷ്യം.  

More »

ഖത്തറില്‍ വാഹനങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തിയ ഏഷ്യക്കാരന്‍ അറസ്റ്റില്‍
ഖത്തറില്‍ വാഹനങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തിയ ഏഷ്യക്കാരന്‍ അറസ്റ്റില്‍. രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിര്‍ത്തിയിട്ട കാറുകള്‍ അടക്കമുള്ള വാഹനങ്ങളില്‍ നിന്ന് വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷണം നടത്തിയതിനാണ് ഇയാള്‍ പിടിയിലായത്. ആഭ്യന്തര മന്ത്രാലയത്തിന്റെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.  വാഹനങ്ങളില്‍ നിന്ന് വിലപിടിപ്പുള്ള

More »

വയറിനുള്ളില്‍ ഒളിപ്പിച്ച് ലഹരിമരുന്ന് കടത്ത് ; ഒരാള്‍ പിടിയില്‍
നിരോധിത ലഹരി വസ്തുക്കള്‍ വയറിനുള്ളില്‍ ഒളിപ്പിച്ച നിലയിലെത്തിയ യാത്രക്കാരന്‍ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ പിടിയിലായി. ഗുളിക രൂപത്തില്‍ പൊതിഞ്ഞ ലഹരി വസ്തുക്കള്‍ വിഴുങ്ങിയ നിലയിലായിരുന്നു യാത്രക്കാന്‍ വിമാനമിറങ്ങിയത്. പെരുമാറ്റത്തില്‍ സംശയം തോന്നി പ്രത്യേക ഉപകരണം വഴി പരിശോധിച്ചപ്പോഴാണ് വയറ്റിനുള്ളില്‍ ലഹരി വസ്തുക്കള്‍ കണ്ടെത്തിയത്. ലഹരി ഗുളികകളുടെ ചിത്രം

More »

ഉക്രൈന് 5 മില്യണ്‍ ഡോളര്‍ അനുവദിച്ച് ഖത്തര്‍
ഉക്രൈന്‍ അഭയാര്‍ത്ഥികളെയും കുടിയിറക്കപ്പെട്ടവരെയും സഹായിക്കാന്‍ 5 മില്യണ്‍ ഡോളര്‍ അനുവദിച്ച് ഖത്തര്‍. ഖത്തര്‍ ഫണ്ട് ഫോര്‍ ഡെവലപ്പ്‌മെന്റ് വഴിയാണ് ധാര്‍മികമായ ഉത്തരവാദിത്തത്തിന്റെ പേരില്‍ ഫണ്ട് അനുവദിച്ചത്. ഉക്രൈനിന് വേണ്ടിയുള്ള വെര്‍ച്വല്‍ ഡോണേഴ്‌സ് കോണ്‍ഫറന്‍സില്‍ വിദേശകാര്യ സഹ മന്ത്രി ലോല്‍വ ബിന്‍ത് റാഷിദ് അല്‍ ഖാതര്‍ ആണ് പദ്ധതി വിശദീകരിച്ചത്. ഉക്രൈനിലെ

More »

റമദാന്‍; ഖത്തറില്‍ തടവുകാര്‍ക്ക് മോചനം അനുവദിച്ച് അമീറിന്റെ ഉത്തരവ്
റമദാന്‍ പ്രമാണിച്ച് ഖത്തറില്‍ തടവുകാര്‍ക്ക് മോചനം. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിയാണ് ഇത് സംബന്ധിച്ച ഉത്തരവ് നല്‍കിയത്. എത്ര തടവുകാര്‍ മോചിതരാക്കപ്പെടുമെന്നും അവര്‍ ഏതൊക്കെ രാജ്യക്കാരാണെന്നതുമുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഗുരുതരമായ കുറ്റകൃത്യങ്ങള്‍ക്കല്ലാതെ ശിക്ഷ അനുഭവിക്കുന്നവരെയാണ് പൊതുമാപ്പിന്

More »

ഖത്തറില്‍ വ്യാജ സ്വര്‍ണ ഇടപാട് നടത്തിയ രണ്ട് പ്രവാസികളെ അറസ്റ്റ് ചെയ്തു
ഖത്തറില്‍ വ്യാജ സ്വര്‍ണ ഇടപാട് നടത്തിയ രണ്ട് പ്രവാസികളെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം അറസ്റ്റ് ചെയ്തു. 15 ലക്ഷം ഖത്തര്‍ റിയാല്‍ വാങ്ങിയാണ് ഏഷ്യക്കാരായ ഇവര്‍ വ്യാജ സ്വര്‍ണം വില്‍പ്പന നടത്തിയത്. ആളുകള്‍ക്ക് വ്യാജ സ്വര്‍ണം നല്‍കി കബളിപ്പിക്കുന്ന സംഘത്തെ കുറിച്ച് വിവരം ലഭിച്ച ഉടന്‍ അധികൃതര്‍ പ്രത്യേക സംഘം രൂപീകരിച്ച് തെരച്ചിലുകളും അന്വേഷണവും തുടങ്ങി. തുടര്‍ന്ന്

More »

മധ്യസ്ഥ റോളില്‍ വീണ്ടും ഖത്തര്‍; യുക്രെയിനും റഷ്യയും തമ്മില്‍ കുട്ടികളുടെ കൈമാറ്റം നടപ്പാക്കും

റഷ്യയും ഉക്രെയ്‌നും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിനിടയില്‍ പിടിയിലായ 48 കുട്ടികളെ പരസ്പരം കൈമാറ്റം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും ധാരണയായി. ഇതുമായി ബന്ധപ്പെട്ട് ഖത്തറിന്റെ നേതൃത്വത്തില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചകളാണ് കുട്ടികളുടെ കൈമാറ്റത്തിലേക്ക് വഴി

സമയത്ത് എത്തിയിട്ടും വിമാനം കയറാന്‍ അനുവദിച്ചില്ല; യാത്രക്കാരിക്ക് 20,000 റിയാല്‍ നഷ്ടപരിഹാരം നല്‍കാന്‍ ഖത്തര്‍ കോടതി

ബോര്‍ഡിംഗ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടും യാത്രക്കാരിയെ വിമാനത്തില്‍ കയറാന്‍ ജീവനക്കാരന്‍ വിസമ്മതിച്ച കേസില്‍ യാത്രക്കാരിക്ക് എയര്‍ലൈന്‍ കമ്പനി നഷ്ടപരിഹാരം നല്‍കണമെന്ന് ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ട്രേഡ് കോടതി ഉത്തരവിട്ടു. ജീവനക്കാരന്റെ നടപടി മൂലം

ലോകത്തെ സ്വാധീനിച്ച നേതാവായി ഖത്തര്‍ പ്രധാനമന്ത്രി

ടൈം മാഗസിന്റെ ലോകത്തെ ഏറ്റവും സ്വാധീനമുള്ള നൂറു വ്യക്തികളില്‍ ഒരാളായി ഖത്തറിന്റെ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ഥാനി ഇടം നേടി. അമേരിക്കയുടെ അന്താരാഷ്ട്ര പ്രസിദ്ധീകരണമായ ടൈം മാഗസിന്റെ ഏറ്റവും പുതിയ പട്ടികില്‍ ലോക നേതാക്കളുടെ

ഹമാസിന്റെ പുതിയ സമാധാന പാക്കേജ് ഖത്തറിന് കൈമാറി

ഗാസ ഇസ്രായേല്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് പുതിയ സമാധാന പാക്കേജുമായി ഗാസയിലെ പോരാളി വിഭാഗമായ ഹമാസ് നേതൃത്വം. മേഖലയിലെ സംഘര്‍ഷത്തിന് അയവു വരുത്തുന്നതിന് ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയില്‍ ശ്രമങ്ങള്‍ നടക്കുന്നതിനിടയിലാണ് മൂന്ന് ഘട്ടങ്ങളിലായി വെടിനിര്‍ത്തല്‍

പശ്ചിമേഷ്യന്‍ സംഘര്‍ഷം ; യുഎഇ പ്രസിഡന്റും ഖത്തര്‍ അമീറും ചര്‍ച്ച നടത്തി

ഇസ്രയേലിനും ഇറാനുമിടയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷ സാഹചര്യങ്ങളില്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കും ആശങ്ക. ഞായറാഴ്ച രാത്രി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനും ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിയും ചര്‍ച്ച നടത്തി. ടെലഫോണിലായിരുന്നു രണ്ട് രാഷ്ട്ര

ഖത്തറില്‍ ലഹരിമരുന്ന് കടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍

ഖത്തറില്‍ ലഹരിമരുന്ന് കടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍. ആഭ്യന്തര മന്ത്രാലയമാണ് പ്രതികളെ പിടികൂടിയത്. റെയ്ഡിന്റെ മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ മന്ത്രാലയം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. പ്രതികളുടെ കാര്‍ പിന്തുടര്‍ന്നാണ് അധികൃതര്‍ ഇവരെ പിടികൂടിയത്. ഇവരുടെ