ഫിഫ ലോകകപ്പിലെത്തുന്നവര്‍ക്ക് റോഡുകളില്‍ തടസങ്ങളൊഴിവാക്കാന്‍ നടപടി

ഫിഫ ലോകകപ്പിലെത്തുന്നവര്‍ക്ക് റോഡുകളില്‍ തടസങ്ങളൊഴിവാക്കാന്‍ നടപടി
ലോകകപ്പിനെത്തുന്നവര്‍ക്ക് ഗതാഗത തടസങ്ങള്‍ ഉണ്ടാവതിരിക്കാന്‍ മുന്‍കരുതലുകളുമായി പൊതുമരാമത്ത് അതോറിറ്റി നടപടികള്‍ തുടങ്ങി. ഫുട്‌ബോള്‍ മത്സരങ്ങള്‍ കാണാനായി എത്തുന്നവര്‍ ഉള്‍പ്പടെ വലിയ ജനത്തിരക്ക് അനുഭവപ്പെടുമ്പോള്‍ റോഡുകളില്‍ ട്രാഫിക് ബ്ലോക്കുകള്‍ സൃഷ്ടിക്കപ്പെടുന്നതിനാലാണ് സംവിധാനങ്ങളില്‍ മാറ്റം വരുത്തുന്നത്.റോഡുകളുടെ കാര്യത്തിലും വഴികളുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കുമായി അത്യധുനിക 'സൈന്‍ ബോര്‍ഡുകളും' നൂതന സി സി ടി വി ക്യാമറകളും സ്ഥാപിക്കും. കൂടാതെ റോഡുകളെ കുറിച്ച് ജനങ്ങള്‍ക്കറിയാനും വിശദാംശങ്ങള്‍ ലഭിക്കാനുമായി താല്‍കാലിക ഗതാഗത നിയന്ത്രണ കേന്ദ്രവും ഖത്തറില്‍ പ്രവര്‍ത്തിക്കും. ലോകപ്പിനായി രാജ്യം ഒരുങ്ങി കഴിഞ്ഞു.



Other News in this category



4malayalees Recommends