ഉക്രൈന് 5 മില്യണ്‍ ഡോളര്‍ അനുവദിച്ച് ഖത്തര്‍

ഉക്രൈന് 5 മില്യണ്‍ ഡോളര്‍ അനുവദിച്ച് ഖത്തര്‍
ഉക്രൈന്‍ അഭയാര്‍ത്ഥികളെയും കുടിയിറക്കപ്പെട്ടവരെയും സഹായിക്കാന്‍ 5 മില്യണ്‍ ഡോളര്‍ അനുവദിച്ച് ഖത്തര്‍. ഖത്തര്‍ ഫണ്ട് ഫോര്‍ ഡെവലപ്പ്‌മെന്റ് വഴിയാണ് ധാര്‍മികമായ ഉത്തരവാദിത്തത്തിന്റെ പേരില്‍ ഫണ്ട് അനുവദിച്ചത്. ഉക്രൈനിന് വേണ്ടിയുള്ള വെര്‍ച്വല്‍ ഡോണേഴ്‌സ് കോണ്‍ഫറന്‍സില്‍ വിദേശകാര്യ സഹ മന്ത്രി ലോല്‍വ ബിന്‍ത് റാഷിദ് അല്‍ ഖാതര്‍ ആണ് പദ്ധതി വിശദീകരിച്ചത്.

ഉക്രൈനിലെ സൈനിക നടപടി ഉടനടി അവസാനിപ്പിക്കുക, സഹായ ലഭ്യത ഉറപ്പിക്കാന്‍ മാനുഷിക ഇടനാഴികള്‍ സുരക്ഷിതമാക്കുക, ക്രിയാത്മകമായ ചര്‍ച്ചകളിലൂടെയും നയതന്ത്ര രീതികളിലൂടെയും തര്‍ക്കം പരിഹരിക്കുക, സമാധാനപരമായ മാര്‍ഗങ്ങളിലൂടെ സംഘര്‍ഷം പരിഹരിക്കുക തുടങ്ങിയുള്ള രാജ്യത്തിന്റെ ആഹ്വാനങ്ങള്‍ അവര്‍ വിശദീകരിച്ചു.

ലോകം ദുഷ്‌കരമായ സമയങ്ങളിലൂടെയും ഒന്നിലധികം പ്രതിസന്ധികളിലൂടെയുമാണ് കടന്നുപോകുന്നതെന്ന് ചൂണ്ടിക്കാട്ടിയ അവര്‍ യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്‌നും കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്ക്കും ഉക്രേനിയന്‍ അഭയാര്‍ത്ഥികള്‍ക്കും നാടുകടത്തപ്പെട്ടവര്‍ക്കും പിന്തുണയുമായി കോണ്‍ഫറന്‍സ് നടത്തിയവര്‍ക്കും നന്ദി പറഞ്ഞു.

Other News in this category



4malayalees Recommends