വയറിനുള്ളില്‍ ഒളിപ്പിച്ച് ലഹരിമരുന്ന് കടത്ത് ; ഒരാള്‍ പിടിയില്‍

വയറിനുള്ളില്‍ ഒളിപ്പിച്ച് ലഹരിമരുന്ന് കടത്ത് ; ഒരാള്‍ പിടിയില്‍
നിരോധിത ലഹരി വസ്തുക്കള്‍ വയറിനുള്ളില്‍ ഒളിപ്പിച്ച നിലയിലെത്തിയ യാത്രക്കാരന്‍ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ പിടിയിലായി. ഗുളിക രൂപത്തില്‍ പൊതിഞ്ഞ ലഹരി വസ്തുക്കള്‍ വിഴുങ്ങിയ നിലയിലായിരുന്നു യാത്രക്കാന്‍ വിമാനമിറങ്ങിയത്.

പെരുമാറ്റത്തില്‍ സംശയം തോന്നി പ്രത്യേക ഉപകരണം വഴി പരിശോധിച്ചപ്പോഴാണ് വയറ്റിനുള്ളില്‍ ലഹരി വസ്തുക്കള്‍ കണ്ടെത്തിയത്. ലഹരി ഗുളികകളുടെ ചിത്രം കസ്റ്റംസ് പുറത്തുവിട്ടു.

Other News in this category



4malayalees Recommends