ഖത്തര്‍ അംബാസഡറെ വധിക്കാന്‍ ശ്രമിച്ചെന്ന വാര്‍ത്ത തള്ളി ഇറാന്‍

ഖത്തര്‍ അംബാസഡറെ വധിക്കാന്‍ ശ്രമിച്ചെന്ന വാര്‍ത്ത തള്ളി ഇറാന്‍
ഖത്തര്‍ അംബാസഡറെ വധിക്കാന്‍ ശ്രമിച്ചെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് ഇറാന്‍. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ മാധ്യമങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഖത്തര്‍ പ്രതിനിധി മുഹമ്മദ് ബിന്‍ ഹമദ് അല്‍ ഹജ്രിയെ ടെഹ്‌റാനില്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു.

കൊലപാതക ശ്രമത്തെക്കുറിച്ച് ഖത്തര്‍ വിദേശകാര്യ മന്ത്രാലയവും ടെഹ്‌റാനിലെ ഖത്തര്‍ എംബസിയും ഇതുവരെ പ്രതികരിച്ചിട്ടില്ല. 2018ല്‍ പെറുവിലെ ഖത്തര്‍ അംബാസഡറായി അല്‍ സുലൈത്തിയെ പ്രഖ്യാപിച്ചതിന് ശേഷമാണ് മുഹമ്മദ് ബിന്‍ ഹമദ് അല്‍ ഹജ്രി ഖത്തര്‍ അംബാസഡറാകുന്നത്. മറ്റ് ഗള്‍ഫ് അറബ് രാജ്യങ്ങളെ അപേക്ഷിച്ച് ഖത്തറിന് ഇറാനുമായി അടുത്ത ബന്ധമാണുള്ളത്.

സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ഈജിപ്ത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ ഖത്തറിനെ ഉപരോധിച്ചപ്പോള്‍ സാമ്പത്തിക വെല്ലുവിളികളെ നേരിടാന്‍ ഇറാന്‍ സഹായിച്ചിരുന്നു. ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസി ഫെബ്രുവരിയില്‍ ദോഹ സന്ദര്‍ശിച്ച് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദുമായി കൂടിക്കാഴ്ച നടത്തി. റൈസിയുടെ സന്ദര്‍ശന വേളയില്‍ ഇരു രാജ്യങ്ങളും നിരവധി ഉഭയകക്ഷി സഹകരണ കരാറുകളില്‍ ഒപ്പുവച്ചു.

Other News in this category



4malayalees Recommends