ഖത്തറില്‍ വാഹനാപകടം ; മൂന്നു മലയാളികള്‍ മരിച്ചു

ഖത്തറില്‍ വാഹനാപകടം ; മൂന്നു മലയാളികള്‍ മരിച്ചു
ഖത്തറില്‍ പെരുന്നാള്‍ ആഘോഷിക്കാനായി മരുഭൂമിയിലേക്ക് യാത്ര പോയ സംഘം അപകടത്തില്‍പ്പെട്ട് മൂന്ന് മലയാളികള്‍ മരിച്ചു. ചൊവ്വാഴ്ച ഉച്ചയോടെയാണ് അപകടം. മരണപ്പെട്ടവരുടെ പേരു വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ആറു പേരുടെ സംഘം സഞ്ചരിച്ച ലാന്‍ഡ് ക്രൂയിസര്‍ അപകടത്തില്‍പ്പെടുകയായിരുന്നു. മൂന്നു പേര്‍ സംഭവ സ്ഥലത്ത് മരിച്ചു. അമ്മയും കുഞ്ഞും ഉള്‍പ്പെടെ മൂന്നു പേര്‍ പരിക്കുകളോടെ ആശുപത്രിയിലാണ്.

Other News in this category



4malayalees Recommends