ഖത്തര്‍ ലോകകപ്പിനുള്ള പന്ത് പുറത്തിറക്കി; പേര് 'അല്‍ രിഹ്‌ല'

ഖത്തര്‍ ലോകകപ്പിനുള്ള പന്ത് പുറത്തിറക്കി; പേര് 'അല്‍ രിഹ്‌ല'
ഫുട്‌ബോള്‍ ലോകകപ്പില്‍ ഉപയോഗിക്കുന്ന പന്ത് പുറത്തിറക്കി അഡിഡാസ്. അറബി ഭാഷയില്‍ യാത്ര എന്നര്‍ത്ഥം വരുന്ന 'അല്‍ രിഹ്‌ല' എന്നാണ് പന്തിന്റെ പേര്. കഴിഞ്ഞ 14 തവണയായി ലോകകപ്പിനുള്ള പന്ത് തയ്യാറാക്കുന്നത് അഡിഡാസാണ്. ഈ വര്‍ഷം നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെ ഖത്തറിലാണ് ലോകകപ്പ് നടക്കുന്നത്.

കൃത്യതയാണ് പന്തിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്ന് അഡിഡാസ് അവകാശപ്പെടുന്നു. വായുവിലൂടെയുള്ള പന്തിന്റെ സഞ്ചാരവും കൃത്യതയുള്ളതാവും എന്നും അഡിഡാസ് പറയുന്നു. പരിസ്ഥിതി സൗഹൃദ പന്താണ് 'അല്‍ രിഹ്‌ല'. പന്തില്‍ ഉപയോഗിച്ചിരിക്കുന്ന പശയും മഷിയുമൊക്കെ ഇത്തരത്തിലുള്ളതാണ്.

പ്രമുഖ എഡ് ടെക് കമ്പനിയായ ബൈജൂസ് ആണ് ഫിഫ ലോകകപ്പ് 2022 ന്റെ ഔദ്യോഗിക സ്‌പോണ്‍സര്‍. ഫിഫ ലോകകപ്പില്‍ ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ കമ്പനി സ്‌പോണ്‍സര്‍മാരാകുന്നത്. ലോകകപ്പ് സ്‌പോണ്‍സര്‍ ചെയ്യുന്ന ആദ്യ ഇന്ത്യന്‍ സ്ഥാപനം എന്നതിലുപരി, ആദ്യ എഡ്യുടെക്ക് സ്ഥാപനം കൂടിയാണ് ബൈജൂസ്. നിലവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെയും ഐഎസ്എലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെയും സ്‌പോണ്‍സര്‍മാരാണ് ബൈജൂസ്.

ലോകകപ്പിലെ ഗ്രൂപ്പ് നറുക്കെടുപ്പ് ഏപ്രില്‍ ഒന്നിന് നടക്കും. ഖത്തറിലെ ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ 2000 പ്രത്യേക അതിഥികളെ സാക്ഷിയാക്കിയാവും നറുക്കെടുപ്പ് നടക്കുക.


Other News in this category



4malayalees Recommends