ഖത്തറില്‍ 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ സ്‌കൂളില്‍ മാസ്‌ക് ധരിക്കേണ്ടതില്ല

ഖത്തറില്‍ 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ സ്‌കൂളില്‍ മാസ്‌ക് ധരിക്കേണ്ടതില്ല
ഖത്തറില്‍ സ്‌കൂളുകളിലെ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചു. 12 വയസ്സും അതിനു താഴെയുമുള്ള കുട്ടികള്‍ക്ക് സ്‌കൂളില്‍ മാസ്‌ക് ധരിക്കേണ്ടതില്ല. കിന്റര്‍ഗാര്‍ഡനുകളിലും ഇവ ബാധകമാണ്.

സര്‍ക്കാര്‍ സ്വകാര്യ സ്‌കൂളുകളിലും കിന്റര്‍ ഗാര്‍ഡനുകളിലും 12 വയസും അതിനു താഴെയുള്ള കുട്ടികള്‍ക്കും മാസ്‌ക് വേണ്ട. കുട്ടികള്‍ക്ക് താത്പര്യമുണ്ടെങ്കില്‍ മാസ്‌ക് ആകാം. എന്നാല്‍ വാക്‌സിന്‍ സ്വീകരിക്കാത്ത കുട്ടികള്‍ക്ക് ആഴ്ചയിലൊരിക്കല്‍ വീടുകളില്‍ വച്ച് നടത്തുന്ന ആന്റിജന്‍ പരിശോധന നടത്തണം. കോവിഡ് വന്ന ഭേദമായ കുട്ടികള്‍ക്ക് പരിശോധന വേണ്ട.

Other News in this category



4malayalees Recommends