Kuwait

കുവൈത്തില്‍ ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നത് ഉറപ്പാക്കാന്‍ പരിശോധന കര്‍ശനമാക്കി
കുവൈത്തില്‍ ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നത് ഉറപ്പാക്കാന്‍ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ പരിശോധന കര്‍ശനമാക്കി. വാണിജ്യ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനകളില്‍ നിരവധി പേര്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായി അധികൃതര്‍ അറിയിച്ചു. പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തവര്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശന നിബന്ധനകള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കാനാണു വാണിജ്യ സ്ഥാപനങ്ങളില്‍ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. റസ്‌റ്റോറന്റുകളിലും പരിശോധന നടത്തുന്നുണ്ട്.  വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രമാണ് പ്രവേശനം നല്‍കുന്നതെന്ന് ഉറപ്പാക്കാന്‍ 500 ഉദ്യോഗസ്ഥരെ നിയോഗിച്ചത്തിനു പുറമെയാണ് മുനിസിപ്പല്‍ സ്‌ക്വഡിന്റെ ഫീല്‍ഡ് പരിശോധന. രാജ്യത്തെ പ്രധാന മാളുകള്‍, പൊതു മാര്‍ക്കറ്റുകള്‍, റസ്‌റ്റോറന്റുകള്‍, കഫേകള്‍,

More »

കുവൈത്തില്‍ യുവാവ് അമ്മയെയും ട്രാഫിക് പൊലീസുകാരനെയും കുത്തിക്കൊന്നു; പ്രതിയെ ഏറ്റുമുട്ടലില്‍ വധിച്ച് പൊലീസ്
സ്വന്തം അമ്മയെയും ട്രാഫിക് പൊലീസുകാരനെയും കൊലപ്പെടുത്തിയ യുവാവ് പൊലീസുമായുള്ള ഏറ്റമുട്ടലില്‍ മരിച്ചു. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. സിറിയന്‍ വംശജനായ യുവാവ് കുവൈത്ത് സ്വദേശിയായ തന്റെ മാതാവിനെ അല്‍ ഖുസൂറില്‍ വെച്ചാണ് കുത്തിക്കൊന്നത്. കൊലപാതകം സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചതനുസരിച്ച് പൊലീസ് സംഘം സ്ഥലത്തെത്തി തുടര്‍ നടപടികള്‍

More »

രാജ്യത്തെ അപമാനിക്കുന്ന തരത്തിലുള്ള വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വിദേശിയെ നാടുകടത്താന്‍ ഉത്തരവ്
കുവൈത്തിനെ അപമാനിക്കുന്ന തരത്തിലുള്ള വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വിദേശിയെ നാടുകടത്താന്‍ ഉത്തരവ്. രാജ്യത്ത് അടുത്തിടെ അടിച്ചുവീശിയ പൊടിക്കാറ്റിനെ സംബന്ധിച്ച് ഇയാള്‍ തയ്യാറാക്കിയ വീഡിയോയില്‍ മോശം പദപ്രയോഗങ്ങളിലൂടെ രാജ്യത്തെ അപമാനിക്കുന്നതായി കണ്ടെത്തിയിരുന്നു. വീഡിയോ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ഇയാളെ എത്രയും വേഗം അറസ്റ്റ് ചെയ്യാന്‍ അധികൃതര്‍

More »

കുവൈത്തില്‍ വാക്‌സിനെടുക്കാത്തവര്‍ പ്രവേശിച്ചാല്‍ സ്ഥാപനങ്ങള്‍ക്ക് 5000 ദിനാര്‍ പിഴ
കുവൈത്തിലെ മാളുകളും ജിമ്മുകളും അടക്കമുള്ള സ്ഥാപനങ്ങളില്‍ വാക്‌സിനെടുക്കാത്തവര്‍ പ്രവേശിച്ചാല്‍ സ്ഥാപനങ്ങള്‍ക്ക് 5000 ദിനാര്‍ (12 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) പിഴ ചുമത്തും. ഞായറാഴ്ച മുതലാണ് രാജ്യത്തെ പൊതുസ്ഥലങ്ങളില്‍ പ്രവേശനം വാക്‌സിനെടുത്തവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയത്. മാളുകള്‍, ജിമ്മുകള്‍, സലൂണുകള്‍, റെസ്റ്റോറന്റുകള്‍, കഫേകള്‍, ഹെല്‍ത്ത് ക്ലബ്ബുകള്‍

More »

കുവൈത്തില്‍ നാളെ മുതല്‍ പൊതുസ്ഥലങ്ങളില്‍ വാക്‌സിനെടുക്കാത്തവര്‍ക്ക് നിയന്ത്രണം
ജൂണ്‍ 27 മുതല്‍ കുവൈത്തിലെ പൊതുസ്ഥലങ്ങളില്‍ വാക്‌സിനെടുക്കാത്തവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. മാളുകള്‍, റസ്റ്റോറന്റുകള്‍, ജിമ്മുകള്‍, സലൂണുകള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് വാക്‌സിനെടുക്കാത്തവര്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത്. അതേസമയം റസ്റ്റോറന്റുകളുടെയും ഷോപ്പുകളുടെയും ഉടമസ്ഥര്‍ക്ക് ഇത് ബാധകമാക്കിയിട്ടില്ല. കൊവിഡ് വാക്‌സിന്റെ ഒരു ഡോസെങ്കിലും

More »

കുവൈത്തില്‍ നിന്നും ഖത്തറില്‍ നിന്നും ഇന്ത്യയിലേക്ക് അയച്ച മെഡിക്കല്‍ സഹായം മുംബൈയിലെത്തി
കുവൈത്തില്‍ നിന്നും ഖത്തറില്‍ നിന്നും ഇന്ത്യയിലേക്ക് അയച്ച മെഡിക്കല്‍ സഹായം മുംബൈയിലെത്തി. ഇന്ത്യന്‍ നാവികസേന  ഐഎന്‍എസ് ശാര്‍ദുല്‍ കപ്പലാണ് വ്യാഴാഴ്ച മുംബൈ തീരത്തെത്തിയത്.  7,640 ഓക്‌സിജന്‍ സിലിണ്ടറുകള്‍, 20 മെട്രിക് ടണ്‍ ലിക്വിഡ് ഓക്‌സിജന്‍ വീതം നിറച്ച രണ്ട് ഐഎസ്ഒ കണ്ടയ്‌നറുകള്‍, 15 ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്ററുകള്‍ എന്നിവ വഹിച്ചാണ് കപ്പലെത്തിയത്. കുവൈത്തില്‍ 

More »

പ്രവാസി മലയാളി കുവൈത്തില്‍ കുഴഞ്ഞുവീണ് മരിച്ചു
 പ്രവാസി മലയാളി കുവൈത്തില്‍ കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂര്‍ തലശ്ശേരി വടക്കുമ്പാട് സജിത് നിവാസില്‍ സജിത് (38) ആണ് മരിച്ചത്. താമസസ്ഥലത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ദീര്‍ഘനാളായി അദ്ദേഹം കുവൈത്തില്‍ ടാക്‌സി ഡ്രൈവറായിരുന്നു. പിതാവ്  രാമചന്ദ്രന്‍. മാതാവ്  പ്രസന്ന. സഹോദരി  സജ

More »

കുവൈത്തില്‍ നിന്നും നാട്ടില്‍ പോയി തിരിച്ചുവരാന്‍ കഴിയാത്തവര്‍ക്ക് ഓണ്‍ലൈന്‍ വഴി ഇഖാമ പുതുക്കാം
കുവൈത്തില്‍ നിന്നും നാട്ടില്‍ പോയി തിരിച്ചുവരാന്‍ കഴിയാത്തവര്‍ക്ക് ഓണ്‍ലൈന്‍ വഴി ഇഖാമ പുതുക്കാനുള്ള അവസരം തുടരുന്നതായി താമസകാര്യ വകുപ്പ് അറിയിച്ചു. പാസ്സ്‌പോര്‍ട്ടില്‍ ചുരുങ്ങിയത് ഒരു വര്‍ഷം കാലാവധിയുണ്ടെങ്കില്‍ എല്ലാ കാറ്റഗറികളിലും പെട്ട ഇഖാമകള്‍ ഇത്തരത്തില്‍ പുതുക്കാന്‍ കഴിയുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ആറുമാസത്തിലധികമായി രാജ്യത്തിന് പുറത്തുള്ള വിദേശികളുടെ

More »

തീപിടിത്തത്തില്‍ നിന്ന് സ്വന്തം വാഹനം രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കുവൈത്തില്‍ ഈജിപ്ത് സ്വദേശി മരിച്ചു
തീപിടിത്തത്തില്‍ നിന്ന് സ്വന്തം വാഹനം സംരക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കുവൈത്തില്‍ ഈജിപ്ത് സ്വദേശി മരിച്ചു. ഫര്‍വാനിയയില്‍ ഇയാളുടെ കാര്‍ പാര്‍ക്ക് ചെയ്തതിന് സമീപമുള്ള വാഹനത്തില്‍ തീപടര്‍ന്നുപിടിച്ചു. ഇത് കണ്ട പ്രവാസി തന്റെ കാറിലേക്ക് തീ പടരാതിരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്. തീപിടിച്ച വാഹനത്തിന് സമീപത്ത് നിന്ന് സ്വന്തം കാര്‍ മാറ്റിയിടാന്‍

More »

നിയമവിരുദ്ധ സംഘത്തില്‍ ചേര്‍ന്ന് ഭീകരാക്രമണം ആസൂത്രണം ചെയ്തു; കുവൈറ്റ് പൗരനെ റിമാന്‍ഡ് ചെയ്യാന്‍ അനുമതി

സൗദി അറേബ്യയില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സംഘത്തില്‍ ചേരുകയും രാജ്യത്ത് ഭീകരാക്രമണം ആസൂത്രണം ചെയ്യുകയും ചെയ്ത കുറ്റത്തിന് കുവൈറ്റ് പൗരനെ റിമാന്‍ഡ് ചെയ്യാന്‍ കുവൈറ്റ് പ്രോസിക്യൂട്ടര്‍മാര്‍ ഉത്തരവിട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിരോധിത

അഞ്ചു വര്‍ഷത്തിനിടെ കുവൈത്ത് പിരിച്ചുവിട്ടത് പതിനായിരം പേരെ

കുവൈത്തിലെ സര്‍ക്കാര്‍ മേഖലയില്‍ നിന്ന് അഞ്ചു വര്‍ഷത്തിനിടെ പതിനായിരം വിദേശികളെ പിരിച്ചുവിട്ടു. സ്വദേശികള്‍ക്ക് ജോലി ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ആദ്യ വര്‍ഷത്തില്‍ 3140 പേരെയാണ് പിരിച്ചുവിട്ടത്. 1550,1437,1843,2000 എന്നിങ്ങനെയാണ് യഥാക്രമം 2 മുതല്‍ അഞ്ചു വര്‍ഷങ്ങളില്‍

കുവൈറ്റില്‍ പുതിയ മന്ത്രി സഭ അമീര്‍ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

കുവൈറ്റില്‍ പുതുതായി രൂപീകരിച്ച സര്‍ക്കാര്‍ ബുധനാഴ്ച അമീര്‍ ശെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അല്‍ അഹമ്മദ് അല്‍ സബാഹാണ് ആദ്യം സത്യപ്രജിഞ ചൊല്ലിയത്. തുടര്‍ന്ന് പുതുതായി രൂപീകരിച്ച

കുവൈത്തില്‍ ബയോമെട്രിക് രജിസ്‌ട്രേഷന്റെ സമയപരിധി ഡിസംബര്‍ 30 വരെ നീട്ടി

രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും ബയോമെട്രിക് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നതിനുള്ള സമയപരിധി നീട്ടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് ഫഹദ് അല്‍ യൂസഫ് അല്‍ സബാഹിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഈ

വീട്ടില്‍ കഞ്ചാവ് കൃഷി ; കുവൈറ്റിലെ രാജകുടുംബാംഗം ഉള്‍പ്പെടെ നാലു പേര്‍ പിടിയില്‍

വീട്ടില്‍ കഞ്ചാവ് ചെടികള്‍ കൃഷി ചെയ്ത് വളര്‍ത്തിയ കേസില്‍ കുവൈറ്റിലെ രാജകുടുംബാംഗം ഉള്‍പ്പെടെ നാലു പേരെ രാജ്യത്തെ മയക്കുമരുന്ന് വിരുദ്ധ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ നടത്തിയ പരിശോധനയില്‍ പിടിയിലായി. മറ്റു മൂന്നു പേര്‍ ഏഷ്യന്‍ പൗരത്വമുള്ള യുവാക്കളാണ്. ഇവരുടെ കൈയില്‍ നിന്ന്

കുവൈറ്റില്‍ പുതിയ സര്‍ക്കാര്‍ പ്രഖ്യാപിച്ചു

കുവൈറ്റില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റ് പിരിച്ചുവിട്ടതിന് പിന്നാലെ രാജ്യത്ത് പുതിയ സര്‍ക്കാര്‍ പ്രഖ്യാപിച്ച് കുവൈറ്റ് അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ്. ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അല്‍ സബാഹിന്റെ നേതൃത്വത്തിലാണ് രാജ കല്‍പ്പനയിലൂടെ പുതിയ