Kuwait

മാളുകളും കഫേകളും ഉള്‍പ്പെടെ രാത്രി എട്ടു മണിക്ക് അടക്കണം ; കുവൈത്തിലെ നിയന്ത്രണങ്ങളിങ്ങനെ
കുവൈത്തില്‍ കോവിഡ് വ്യാപനവും മരണ നിരക്കും കൂടിയ പശ്ചാത്തലത്തില്‍ വിവാഹചടങ്ങുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. വിവാഹച്ചടങ്ങുകളും സമ്മര്‍ ക്ലബ്ബ് ഉള്‍പ്പെടെയുള്ള കുട്ടികള്‍ക്കായുള്ള പരിപാടികള്‍ റദ്ദാക്കാനും ആണ് മന്ത്രിസഭാ തീരുമാനം . പെരുന്നാളിനോടനുബന്ധിച്ചുള്ള സംഗീത പരിപാടികള്‍ക്കും വിലക്കുണ്ട് . വിദ്യാര്‍ത്ഥികളുടെ ബിരുദ ദാന ചടങ്ങുകളില്‍ പങ്കെടുക്കുന്നതിന് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട് .  മാളുകള്‍, ഷോപ്പിംഗ് കോംപ്ലക്‌സുകള്‍, റെസ്റ്റോറന്റുകള്‍, കഫേകള്‍ എന്നിവ രാത്രി എട്ടു മണിക്ക് അടക്കണമെന്ന നിയന്ത്രണം തുടരാനും കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ആശുപത്രികള്‍ സജ്ജമാക്കുന്നതിനായി പ്രതിരോധ മന്ത്രാലയത്തെയും കുവൈത്ത് ഓയില്‍ കോര്പറേഷനെയും മന്ത്രിസഭ

More »

കുവൈത്തില്‍ ബലി പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു
കുവൈത്തില്‍ ബലി പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. ജൂലൈ 18 ഞായറാഴ്!ച മുതല്‍ ജൂലൈ 22 വ്യാഴാഴ്ച വരെയായിരിക്കും അവധിയെന്ന് ക്യാബിനറ്റ് അറിയിച്ചു. രണ്ട് വാരാന്ത്യങ്ങളിലെ അവധി ദിനങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ ആകെ ഒമ്പത് ദിവസത്തെ അവധി ലഭിക്കും. സര്‍ക്കാര്‍ സ്ഥാപനങ്ങളും മന്ത്രാലയങ്ങളും ഔദ്യോഗിക അവധി ദിനങ്ങളില്‍

More »

കുവൈത്തില്‍ ബീച്ചുകളില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുകയും പൊലീസ് നിരീക്ഷണം ശക്തമാക്കുകയും ചെയ്യും
കുവൈത്തില്‍ ബീച്ചുകളില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കാനൊരുങ്ങി മുനിസിപ്പാലിറ്റി. പൊതു ഉപയോഗ വസ്തുക്കള്‍ കേടുവരുത്തുന്ന പ്രവണത വര്‍ധിച്ച പശ്ചാത്തലത്തിലാണ് നിരീക്ഷണ ക്യാമറ സഥാപിക്കാന്‍ അധികൃതര്‍ ഒരുങ്ങുന്നത്. ബീച്ചുകളിലെ വിളക്കുകാലുകളും ദിശാസൂചികളും നശിപ്പിക്കുക, ടാപ്പുകള്‍ നശിപ്പിക്കുക തുടങ്ങിയ അക്രമ പ്രവര്‍ത്തനങ്ങളെ തടയുന്നതിന് മുനിസിപ്പാലിറ്റി ആഭ്യന്തര

More »

കുവൈത്തില്‍ ഇതുവരെ 83 ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തു
കുവൈത്തില്‍ ഇതുവരെ 83 ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തതായി കമ്മ്യൂണിക്കേഷന്‍ ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി റെഗുലേറ്ററി അതോരിറ്റി  അറിയിച്ചു. വാണിജ്യപരമായ ആവശ്യങ്ങള്‍ക്ക് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍  ഉപയോഗിച്ചതിന്റെ പേരിലാണ് വിവിധ വകുപ്പുകളുമായി ചേര്‍ന്ന് നടപടിയെടുത്തത്. നിയമലംഘനങ്ങള്‍ നടത്തുന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കെതിരെ കഴിഞ്ഞ

More »

ജോലി ചെയ്ത കമ്പനിക്കെതിരെ നടത്തിയ നിയമ പോരാട്ടത്തില്‍ പ്രവാസിക്ക് വിജയം ; വിരമിച്ച പ്രവാസിക്ക് കമ്പനി 32 ലക്ഷം നല്‍കണമെന്ന് ലേബര്‍ കോടതി വിധി
കുവൈത്തില്‍ ജോലി ചെയ്ത കമ്പനിക്കെതിരെ നടത്തിയ നിയമ പോരാട്ടത്തില്‍ പ്രവാസിക്ക് വിജയം. വിരമിക്കല്‍ ആനുകൂല്യമായി 13,000 കുവൈത്തി ദിനാര്‍ (32 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) നല്‍കണമെന്നാണ് പ്രാഥമിക കൊമേഴ്‌സ്യല്‍ ലേബര്‍ കോടതി വിധിച്ചത്. പ്രമുഖ ചരക്ക് ഗതാഗത കമ്പനിയില്‍ മാനേജരായി ജോലി ചെയ്തിരുന്ന പ്രവാസിയാണ് വിരമിച്ച ശേഷം ആനുകൂല്യങ്ങള്‍ തേടി കോടതിയെ സമീപിച്ചത്. 2000 ദിനാറായിരുന്നു

More »

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രതിദിന യാത്രക്കാരുടെ പരിധി 5,000 ആയി ഉയര്‍ത്തി
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രതിദിന യാത്രക്കാരുടെ പരിധി 5,000 ആയി ഉയര്‍ത്തി. നേരത്തെ ഇത് 3,500 ആയിരുന്നു. വ്യോമയാന വകുപ്പിന്റെ സര്‍ക്കുലര്‍ ബുധനാഴ്ച മുതല്‍ പ്രബല്യത്തിലുണ്ട്.  ഒരു ദിവസം 67 വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താനുള്ള അനുമതി നല്‍കിയിട്ടുണ്ടെന്ന് വ്യോമയാന വകുപ്പ് മേധാവി യൂസുഫ് അല്‍ ഫൗസാന്‍ പറഞ്ഞു. ഓഗസ്റ്റ് ഒന്നുമുതലാണ് വിദേശികള്‍ക്ക് കുവൈത്തിലേക്ക്

More »

കുവൈത്തില്‍ വീട്ടുജോലിക്കാരിയെ കൊലപ്പെടുത്തിയ സ്വദേശി വനിതയ്ക്ക് 10 വര്‍ഷം ജയില്‍ശിക്ഷ
കുവൈത്തില്‍ വീട്ടുജോലിക്കാരിയെ കൊലപ്പെടുത്തിയ സ്വദേശി വനിതയ്ക്ക് 10 വര്‍ഷത്തെ കഠിന തടവ് വിധിച്ച് ക്രിമിനല്‍ കോടതി. കൊലപാതകത്തില്‍ വനിത കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി.  കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതിന് ഈ സ്ത്രീയുടെ ഭര്‍ത്താവിന് കോടതി ഒരു വര്‍ഷത്തെ കഠിന തടവും

More »

കുവൈത്തില്‍ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച 10 യുവാക്കളെ അറസ്റ്റ് ചെയ്തു
കുവൈത്തില്‍ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച 10 യുവാക്കളെ അറസ്റ്റ് ചെയ്തു. നിയമം ലംഘിച്ച് വാഹനം ഓടിച്ച യുവാവിനെ നിയമ നടപടിയില്‍ നിന്ന് രക്ഷിക്കാനാണ് പത്തംഗ സംഘം പൊലീസുകാരനെ ആക്രമിച്ചത്. അമിതമായ ശബ്ദം പുറപ്പെടുവിക്കുന്ന തരത്തില്‍ പുകക്കുഴലിന് മാറ്റം വരുത്തിയ വാഹനം ഓടിക്കുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥര്‍ ഒരു വാഹനത്തെ

More »

കുവൈത്തില്‍ ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നത് ഉറപ്പാക്കാന്‍ പരിശോധന കര്‍ശനമാക്കി
കുവൈത്തില്‍ ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നത് ഉറപ്പാക്കാന്‍ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ പരിശോധന കര്‍ശനമാക്കി. വാണിജ്യ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനകളില്‍ നിരവധി പേര്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായി അധികൃതര്‍ അറിയിച്ചു. പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തവര്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശന നിബന്ധനകള്‍ പാലിക്കുന്നുവെന്ന്

More »

കുവൈത്തില്‍ വിദ്യാലയങ്ങളില്‍ പഠിപ്പിക്കാന്‍ ആവശ്യത്തിന് സ്വദേശി അധ്യാപകരെ കിട്ടാനില്ല

വരുന്ന അധ്യയന വര്‍ഷത്തേക്ക് വിദ്യാലയങ്ങളില്‍ പഠിപ്പിക്കാന്‍ ആവശ്യത്തിന് സ്വദേശി അധ്യാപകരെ കിട്ടാനില്ല. അപേക്ഷകള്‍ നിരവധിയുണ്ടെങ്കിലും ഇന്റര്‍വ്യൂവും ടെസ്റ്റും പാസ്സായവര്‍ വളരെ കുറവായതാണ് കാരണം. പ്രതിസന്ധി താല്‍ക്കാലികമായി മറികടക്കാന്‍ നിലവില്‍ കുവൈറ്റില്‍ താമസിക്കുന്ന

ഈജിപ്ഷ്യന്‍ തൊഴിലാളികള്‍ക്ക് തൊഴില്‍ പെര്‍മിറ്റ് നല്‍കുന്നത് നിര്‍ത്തിവെച്ച് കുവൈത്ത്

ഈജിപ്ഷ്യന്‍ തൊഴിലാളികള്‍ക്ക് തൊഴില്‍ പെര്‍മിറ്റ് നല്‍കുന്നത് കുവൈത്ത് നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്. ആഭ്യന്തര മന്ത്രാലയത്തിലെയും പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിലെയും ബന്ധപ്പെട്ട വൃത്തങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്

പൊതുമാപ്പ് ; ആറായിരത്തിലേറെ പ്രവാസികള്‍ ഉപയോഗപ്പെടുത്തി

താമസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് അനധികൃതമായി തങ്ങുന്നവര്‍ക്കായി കുവൈറ്റ് ഭരണകൂടം പ്രഖ്യാപിച്ച മൂന്ന് മാസത്തെ പൊതുമാപ്പിന് മികച്ച പ്രതികരണം. കഴിഞ്ഞ മാസം 17ന് ആരംഭിച്ച പൊതുമാപ്പ് കാലയളവ് ഒരു മാസം പിന്നിടുമ്പോള്‍ ആറായിരത്തിലേറെ പ്രവാസികള്‍ ഈ ആനുകൂല്യം ഉപയോഗപ്പെടുത്തിയതായി ആഭ്യന്തര

പ്രവാസി ഇടപാടുകാരന്റെ ഒരു ലക്ഷം ദിനാര്‍ തട്ടിയെടുത്തു; കുവൈറ്റ് ബാങ്ക് ഉദ്യോഗസ്ഥന് അഞ്ച് വര്‍ഷം തടവ്

പ്രവാസിയായ ബാങ്ക് ഇടപാടുകാരനെ തെറ്റിദ്ധരിപ്പിച്ച് അയാളുടെ ഒരു ലക്ഷം ദിനാര്‍ (ഏകദേശം 2.7 കോടിയിലേറെ രൂപ) തട്ടിയെടുത്തതിന് കുവൈറ്റ് സ്വദേശിയായ ബാങ്കിലെ ജീവനക്കാരനെ കോടതി ശിക്ഷിച്ചു. അഞ്ച് വര്‍ഷം തടവിനാണ് അപ്പീല്‍ കോടതി ജഡ്ജി നാസര്‍ സാലിം അല്‍ ഹെയ്ദിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് ശിക്ഷ

വിദേശ തൊഴിലാളികളുടെ രാജ്യത്തേക്കുള്ള റിക്രൂട്ടിങ് നടപടികള്‍ കൂടുതല്‍ ഉദാരമാക്കും

വര്‍ഷങ്ങള്‍ നീണ്ട നിയന്ത്രണങ്ങള്‍ക്കു ശേഷം വിദേശ തൊഴിലാളികളുടെ രാജ്യത്തേക്കുള്ള റിക്രൂട്ടിങ് നടപടികള്‍ കൂടുതല്‍ ഉദാരമാക്കാന്‍ കുവൈറ്റ് തൊഴില്‍ മന്ത്രാലയത്തിന്റെ തീരുമാനം. ഇതിനായി രാജ്യത്തെ ലേബര്‍ പെര്‍മിറ്റ് സമ്പ്രദായത്തില്‍ കാതലായ പരിഷ്‌ക്കാരങ്ങള്‍

കുവൈത്തില്‍ കര്‍ശന വാഹന പരിശോധന

കുവൈത്തില്‍ കര്‍ശന വാഹന പരിശോധന. ആഭ്യന്തര മന്ത്രാലയം ട്രാഫിക് ആന്‍ഡ് ഓപ്പറേഷന്‍സ് അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ യൂസഫ് അല്‍ ഖദ്ദയുടെ നേരിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ പ്രകാരമാണ് എല്ലാ ഗവര്‍ണറേറ്റുകളിലും പരിശോധനകകള്‍ നടത്തിയത്. പരിശോധനകളില്‍ ആകെ 21,858